വിക്രം കൊല്ലപ്പെടുന്നത് വയനാട്ടിലേക്ക് തിരിച്ചുവരാനിരിക്കെ
കൽപറ്റ ∙ കർണാടകയിൽ തണ്ടർബോൾട്ട് പരിശോധന ഊർജിതമായതോടെ സംഘാംഗങ്ങൾക്കൊപ്പം വയനാട്ടിലേക്കു തിരിച്ചുവരാൻ പദ്ധതിയിടുന്നതിനിടെയാണ് മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കൊല്ലപ്പെടുന്നത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ വനാതിർത്തിയായ ട്രൈജംക്‌ഷൻ കേന്ദ്രീകരിച്ചുള്ള ഒളിപ്പോരിനാണു വിക്രം ഗൗഡയെ
കൽപറ്റ ∙ കർണാടകയിൽ തണ്ടർബോൾട്ട് പരിശോധന ഊർജിതമായതോടെ സംഘാംഗങ്ങൾക്കൊപ്പം വയനാട്ടിലേക്കു തിരിച്ചുവരാൻ പദ്ധതിയിടുന്നതിനിടെയാണ് മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കൊല്ലപ്പെടുന്നത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ വനാതിർത്തിയായ ട്രൈജംക്‌ഷൻ കേന്ദ്രീകരിച്ചുള്ള ഒളിപ്പോരിനാണു വിക്രം ഗൗഡയെ
കൽപറ്റ ∙ കർണാടകയിൽ തണ്ടർബോൾട്ട് പരിശോധന ഊർജിതമായതോടെ സംഘാംഗങ്ങൾക്കൊപ്പം വയനാട്ടിലേക്കു തിരിച്ചുവരാൻ പദ്ധതിയിടുന്നതിനിടെയാണ് മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കൊല്ലപ്പെടുന്നത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ വനാതിർത്തിയായ ട്രൈജംക്‌ഷൻ കേന്ദ്രീകരിച്ചുള്ള ഒളിപ്പോരിനാണു വിക്രം ഗൗഡയെ
കൽപറ്റ∙ കർണാടകയിൽ തണ്ടർബോൾട്ട് പരിശോധന ഊർജിതമായതോടെ സംഘാംഗങ്ങൾക്കൊപ്പം വയനാട്ടിലേക്കു തിരിച്ചുവരാൻ പദ്ധതിയിടുന്നതിനിടെയാണ് മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കൊല്ലപ്പെടുന്നത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ വനാതിർത്തിയായ ട്രൈജംക്‌ഷൻ കേന്ദ്രീകരിച്ചുള്ള ഒളിപ്പോരിനാണു വിക്രം ഗൗഡയെ സിപിഐ(മാവോയിസ്റ്റ്) നിയോഗിച്ചിരുന്നത്. അതിനു മുൻപ്, ദക്ഷിണകന്നഡയിലെ ഗറിലാസേനാംഗങ്ങൾക്കു വിവരങ്ങളും അവശ്യവസ്തുക്കളും എത്തിച്ചുനൽകുന്ന മാവോയിസ്റ്റ് കുറിയർ ആയിരുന്നു വിക്രം ഗൗഡ.
3 തവണ പൊലീസ് പിടിയിൽനിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. 2016ലെ കരുളായി ഏറ്റുമുട്ടലാണ് ഇതിൽ പ്രധാനം. കരുളായിയിൽ കൊല്ലപ്പെട്ട കുപ്പുരാജിന്റെ പ്രധാന അനുയായിയായിരുന്നു മലപ്പുറം എടക്കരയിൽ നിലമ്പൂർ വനത്തോടു ചേർന്ന് മാവോയിസ്റ്റ് സായുധ പരിശീലന ക്യാംപിനു നേതൃത്വം നൽകിയതാണ് വിക്രം ഗൗഡയ്ക്കെതിരായ പ്രധാന കേസ്.
പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. വയനാട്ടിൽ മാത്രം 18 കേസുകളാണ് വിക്രം ഗൗഡയ്ക്കെതിരെയുള്ളത്. പടിഞ്ഞാറത്തറ, തിരുനെല്ലി, തൊണ്ടർനാട്, മേപ്പാടി, തലപ്പുഴ സ്റ്റേഷനുകളിലാണു കേസുകൾ. 20 വർഷത്തോളം കേരള, തമിഴ്നാട് വനമേഖലകളിൽ സജീവമായ വിക്രം ഗൗഡ കഴിഞ്ഞ നവംബറിൽ കേരളത്തിലെ മാവോവേട്ട ശക്തമായപ്പോഴാണു സംഘാംഗങ്ങൾക്കൊപ്പം കർണാടക വനമേഖലയിലേക്കു കടന്നത്.
എന്നാൽ, കർണാടകയിലും തണ്ടർബോൾട്ട് വിടാതെ പിന്തുടർന്നതും കേരളത്തിൽ മാവോസാന്നിധ്യം ഇല്ലാതായതും വിക്രം ഗൗഡയെ വയനാട്ടിലേക്കു തിരിച്ചുവരാൻ പ്രേരിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. അതിനിടെ, സംഘാംഗങ്ങൾക്കിടയിൽ ഭിന്നത ശക്തമാകുകയും പ്രാദേശിക പിന്തുണ കുറയുകയും ചെയ്തു. പ്രാദേശികപിന്തുണയില്ലാതെ കാട്ടിനുള്ളിൽ പിടിച്ചുനിൽക്കുക അസാധ്യമായതോടെയാണ് ഇവർ പുറത്തിറങ്ങിയത്. എന്നാൽ, വയനാട്ടിലേക്കു കടക്കുന്നതിനു മുൻപ് വെടിവയ്പുണ്ടായി.
വിക്രം ഗൗഡ കൂടി കൊല്ലപ്പെട്ടതോടെ ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് സായുധസേനയുടെ ശക്തി ഏറെക്കുറെ ക്ഷയിച്ചുവെന്ന വിലയിരുത്തലിലാണ് പൊലീസ്. വയനാട്ടിൽ കബനിദളം കമാൻഡർ സി.പി. ജലീൽ, ബാണാസുര ദളത്തിലെ വേൽമുരുകൻ എന്നിവരെ തണ്ടർബോൾട്ട് വെടിവച്ചുകൊല്ലുകയും അവശേഷിക്കുന്നവർക്കായി തിരച്ചിൽ ഊർജിതമാക്കുകയും പലരെയും പിടികൂടുകയും ചെയ്തതോടെ കഴിഞ്ഞ നവംബറിലാണു വിക്രം ഗൗഡയും സംഘവും കർണാടക വനത്തിലേക്കു പോയത്. സി.പി. മൊയ്തീന്റെ നേതൃത്വത്തിൽ വയനാട്ടിൽ അവശേഷിച്ച സംഘം പിന്നീട് ഏറെ പ്രതിരോധത്തിലാകുകയും ചെയ്തു.
കഴിഞ്ഞ നവംബറിൽ ചപ്പാരം ഊരിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കേഡർമാരായ ചന്ദ്രുവും ഉണ്ണിമായയും പിടിയിലായതും ഗറിലാ സേനയുടെ പ്രവർത്തനത്തെ ബാധിച്ചു. വിക്രം ഗൗഡയും ജിഷയും ഉൾപ്പെടെയുള്ളവർ കർണാടകയിലേക്കു കടന്നപ്പോൾ സി.പി. മൊയ്തീനായി കേരളത്തിലെ മാവോയിസ്റ്റ് ഗറിലാസേനയുടെ നേതൃത്വം. സംഘത്തിൽ 3 പേർ മാത്രമേയുണ്ടായിരുന്നുള്ളൂവെങ്കിലും തവിഞ്ഞാൽ, കമ്പമല, തലപ്പുഴ മേഖലകൾ കേന്ദ്രീകരിച്ച് ഇവർ സജീവമായിരുന്നു. കമ്പമലയിലെ കെഎഫ്ഡിസി ഓഫിസ് ആക്രമിക്കുകയും ചെയ്തു. പിന്നീട് കണ്ണൂർ അതിർത്തിയിലെ ഞെട്ടിത്തോട് വനമേഖലയിലും ഏറ്റുമുട്ടലുണ്ടായി.
കണ്ണൂർ ഞെട്ടിത്തോട് മാവോയിസ്റ്റ് നേതാക്കളിലൊരാളായ കവിത കൊല്ലപ്പെടുകയും ചെയ്തു. വയനാട്ടിൽ മഴ ശക്തമാകുകയും തണ്ടർബോൾട്ട് പരിശോധന കൂടുതൽ ശക്തമാകുകയും ചെയ്തപ്പോൾ മൊയ്തീനും സന്തോഷിനും മനോജും സോമനും കാടിറങ്ങി. തമിഴ്നാട് സ്വദേശി സന്തോഷിനൊപ്പം കണ്ണൂരിൽനിന്നു ട്രെയിൻ മാർഗം കോയമ്പത്തൂരിലേക്കു കടന്ന സോമൻ പിന്നീട് ചെന്നൈ താംബരത്തെത്തി. ഇവിടെ കുറച്ചുകാലം ഒളിവിൽക്കഴിഞ്ഞശേഷം കേരളത്തിലെത്തി ആവശ്യത്തിനും പണം സംഘടിപ്പിച്ചു കാട്ടിലേക്കു തിരിക്കാനായിരുന്നു പദ്ധതി. ഇതിനായി എറണാകുളം ജില്ലയിലെ ഒരു മാവോയിസ്റ്റ് അനുഭാവിയുടെ വീട്ടിലേക്കു തിരിക്കുന്ന വഴിയാണ് ഷൊർണൂരിൽവച്ച് സോമൻ പിടിയിലാകുന്നത്. പിന്നീടു സി.പി. മൊയ്തീനും അറസ്റ്റിലായി.
കേരളത്തിലും തിരച്ചിൽ ശക്തമാക്കി
കൽപറ്റ ∙ ചിക്കമംഗളൂരുവിലെ മാവോയിസ്റ്റ് വേട്ടയ്ക്കു പിന്നാലെ കേരളത്തിലും കർണാടക, തമിഴ്നാട് അതിർത്തിയിലെ പശ്ചിമഘട്ട വനമേഖലകളിലും നക്സൽ വിരുദ്ധ സേന തിരച്ചിൽ ശക്തമാക്കി. കൊല്ലപ്പെട്ട വിക്രംഗൗഡയുടെ സംഘത്തിൽനിന്നു കടന്ന കേഡർമാർ കേരളത്തിലേക്കു കടന്നിട്ടുണ്ടാകാമെന്ന സംശയത്തിലാണ് ഊർജിത പരിശോധന. സംയുക്ത പൊലീസ് സേനയുടെയും കേരള പൊലീസ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെയും നേതൃത്വത്തിലാണു തിരച്ചിൽ.
വയനാട്ടിൽ അവശേഷിച്ച മാവോയിസ്റ്റ് ഗറിലാ സേനയുടെ പടനായകനായിരുന്നു കർണാടകയിൽ കൊല്ലപ്പെട്ട വിക്രം ഗൗഡ. നിലവിൽ കേരളത്തിലെ വനമേഖലയിൽ മാവോയിസ്റ്റ് ഗറിലാസേനയുടെ സാന്നിധ്യമില്ല. വയനാട്ടിൽ അവശേഷിച്ച ഗറിലകളിൽ വിക്രം ഗൗഡയുടെ നേതൃത്വത്തിൽ ജയണ്ണ, കോട്ടകോണ്ട രവി, വനജാക്ഷി, ജിഷ, ലത, മുണ്ടകാരു എന്നിവരാണു കർണാടകയിലേക്കു കടന്നത്.
ഉഡുപ്പി, ചിക്കമഗളൂരു, കുടക് ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. വയനാട്ടിൽ നിലയുറപ്പിച്ച സി.പി. മൊയ്തീൻ, സോമൻ എന്നിവർ ജൂലായിൽ പിടിയിലാകുകയും സന്തോഷ് തമിഴ്നാട്ടിലേക്കു കടക്കുകയും ചെയ്തു. തമിഴ്നാട് ക്യൂ ബ്രാഞ്ച് സന്തോഷിന്റെ പിന്നാലെയുണ്ട്. നേരത്തെ സജീവമായിരുന്നതും പരിചിതമായതുമായ വനമേഖലയിലേക്കാകും ഏറ്റുമുട്ടലിനുശേഷം കർണാടകയിലെ വിക്രം ഗൗഡ സംഘാംഗങ്ങൾ കടന്നിട്ടുണ്ടാകുകയെന്ന നിഗമനത്തിലാണ് പൊലീസ്.