പഠനം മുടങ്ങാതിരിക്കാൻ വിദ്യാർഥികൾക്ക് സോളർ വിളക്കുകൾ നൽകി
ഗൂഡല്ലൂർ∙മുതുമല പഞ്ചായത്തിലെ ഗോത്ര ഗ്രാമമായ മുതുകുളിയിലെ വിദ്യാർഥികൾക്ക് സോളർ വൈദ്യുത വിളക്കുകൾ നൽകി. ഗ്രാമത്തിൽ വൈദ്യുതി ഇല്ലാത്തതിനാൽ വിദ്യാർഥികളുടെ പഠനം മുടങ്ങുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ഗോത്ര സംഘടനയുടെ നേതൃത്വത്തിലായിരുന്നു വിതരണം. ഗ്രാമീണർക്കുള്ള പുനരധിവാസ പദ്ധതി നടപ്പാക്കാനുള്ള

ഗൂഡല്ലൂർ∙മുതുമല പഞ്ചായത്തിലെ ഗോത്ര ഗ്രാമമായ മുതുകുളിയിലെ വിദ്യാർഥികൾക്ക് സോളർ വൈദ്യുത വിളക്കുകൾ നൽകി. ഗ്രാമത്തിൽ വൈദ്യുതി ഇല്ലാത്തതിനാൽ വിദ്യാർഥികളുടെ പഠനം മുടങ്ങുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ഗോത്ര സംഘടനയുടെ നേതൃത്വത്തിലായിരുന്നു വിതരണം. ഗ്രാമീണർക്കുള്ള പുനരധിവാസ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനാൽ ഇവിടെ എല്ലാ വികസന പ്രവർത്തനങ്ങളും വനം വകുപ്പ് തടഞ്ഞിരുന്നു.
ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാൽ കാർഷിക മേഖലയിലെ ഒരു ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നില്ല.മുതുകുളിയിലെ ഗ്രാമീണരെ മുൻനിർത്തി ഗോത്ര സംഘടനകൾ നടത്തിയ നിരന്തരമായ സമരത്തെ തുടർന്ന് ഗ്രാമത്തിലേക്കുള്ള റോഡ് നിർമാണം ആരംഭിച്ചു. യാതൊരു സൗകര്യങ്ങളും ഇല്ലാത്ത വീടുകളിലാണ് ഇവർ താമസിക്കുന്നത്. ഗോത്ര സംഘടന സംസ്ഥാന അംഗം വി.പി. ഗുണശേഖരന്റെ ശ്രമഫലമാണ് സോളർ വൈദ്യുത വിളക്കുകൾ ലഭ്യമാക്കിയത്.ചടങ്ങിൽ സിപിഐ താലൂക്ക് സെക്രട്ടറി എ.മുഹമ്മദ് ഖനി അധ്യക്ഷത വഹിച്ചു. ടി.വി.സുരേഷ്,എം.എസ്.ദേവദാസ്,കമലാക്ഷി,സുശീല,ലളിത,വേലു,ബൊമ്മി എന്നിവർ പ്രസംഗിച്ചു.