നടവയൽ ∙ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ഇന്നുമുതൽ കൗമാരകലയുടെ കനകതാളം മുഴങ്ങും. കലാവൈവിധ്യങ്ങളുടെ മഴവില്ലഴകോടെ കാത്തിരിക്കുകയാണ് നടവയലിന്റെ മനസ്സ്. ഇന്നുമുതൽ 3 പകലിരവുകളിൽ നടക്കുന്ന കലാവിസ്മയങ്ങളിൽ ആസ്വാദകരുടെ മനവും മിഴിയും നിറയും. കുടിയേറ്റ ഭൂമി ആദ്യമായാണ് ജില്ലാ കലോത്സവത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടവയൽ ∙ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ഇന്നുമുതൽ കൗമാരകലയുടെ കനകതാളം മുഴങ്ങും. കലാവൈവിധ്യങ്ങളുടെ മഴവില്ലഴകോടെ കാത്തിരിക്കുകയാണ് നടവയലിന്റെ മനസ്സ്. ഇന്നുമുതൽ 3 പകലിരവുകളിൽ നടക്കുന്ന കലാവിസ്മയങ്ങളിൽ ആസ്വാദകരുടെ മനവും മിഴിയും നിറയും. കുടിയേറ്റ ഭൂമി ആദ്യമായാണ് ജില്ലാ കലോത്സവത്തിന് ആതിഥ്യമരുളുന്നത്. നാടിന്റെ നന്മയ്ക്കൊപ്പം സാംസ്കാരികത്തനിമയും കുടിയേറ്റ ജനതയുടെ കരുത്തും ഇഴചേർന്ന ഭൂമികയിൽ കലാരസക്കൂട്ടുമായി 3 ഉപജില്ലകളിൽ നിന്ന് 3000 വിദ്യാർഥികളാണു മത്സരത്തിനെത്തുന്നത്. 9 വേദികളിൽ 240 ഇനങ്ങളിലാണു ഇത്തവണ കലോത്സവം.

ആദിവാസി ഗോത്രകലകൾ കൂട്ടിച്ചേർത്ത ശേഷമുള്ള ആദ്യ കലോത്സവമാണ് ഇത്തവണ നടക്കുന്നത്. ഇന്നലെ രാവിലെ പ്രധാന വേദിയായ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്രവ്യാസ് പതാക ഉയർത്തിയതോടെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്ന് വൈകിട്ട് 3.30ന് ടി. സിദ്ദീഖ് എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ വി.ടി. മുരളി, മാനന്തവാടി രൂപതാ കോർപറേറ്റ് മാനേജർ ഫാ. സിജോ ഇളങ്കുന്നപ്പുഴ എന്നിവർ മുഖ്യാതിഥികളാകും. കലോത്സവത്തിന്റെ ആദ്യദിനമായ ഇന്നലെ 11 വേദികളിലായി രചനാ മത്സരങ്ങൾ പൂർത്തിയായി. 108 ഇനങ്ങളിൽ അപ്പീലുമായി മത്സരാർഥികളുണ്ട്

ADVERTISEMENT

ഉരുളെടുത്തവരെ ഓർമിപ്പിച്ച് പ്രവേശന കവാടം
നടവയൽ ∙ കലോത്സവ വേദികൾ കളറാകുമ്പോഴും കണ്ണീരോർമയിൽ നനഞ്ഞാവും കുഞ്ഞു കലാകാരന്മാർ ഇന്നുമുതൽ വേദിയിലെത്തുക.ഒരൊറ്റ രാത്രിയിൽ ജീവനും ജീവിതവും നഷ്ടപ്പെട്ട മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരെ മറക്കില്ലെന്ന് ഓർമിപ്പിക്കുന്ന സൃഷ്ടിയാണ് പ്രധാന കവാടത്തിൽ നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ ഒരുക്കിയിരിക്കുന്നത്.

മഴ ഭീകര താണ്ഡവമാടിയ രാത്രി സകലതും നഷ്ടപ്പെട്ട ദുരന്തഭൂമിയും അവിടത്തെ ജീവിതങ്ങളെയും ഓർമപ്പെടുത്തും വിധമാണ് സൃഷ്ടി. മനോഹരമായ വെള്ളരിമലയും പുഞ്ചിരിമട്ടവും മുണ്ടക്കൈയും ചൂരൽമലയുമെല്ലാം വിദ്യാർഥികൾ പുനസൃഷ്ടിച്ചു. മഴ ഭീകരനൃത്തമാടിയ രാവിൽ പുഞ്ചിരിമട്ടത്തുനിന്ന് കുത്തിയൊലിച്ച് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ തുടച്ചുനീക്കിയ ദുരന്തത്തിന്റെ നേർചിത്രം കനലോർമകൾ എന്ന പേരിൽ അടയാളപ്പെടുത്തിയതും കാണം.

ADVERTISEMENT

എൻഎസ്എസ് പ്രോഗ്രാം ഓഫിസർ രജനി റോസിന്റെ നേതൃത്വത്തിൽ 5 ദിവസം കൊണ്ട് എൻഎസ്എസ് യൂണിറ്റ് ലീഡർ റോഷൻ ബിജു, സ്കൂൾ ചെയർമാൻ അലൻ ടോംസ്, യൂജിൻ ഷാജി, സാവിയോ ജിജോ, മിലൻ പ്രസാദ്, റിനോ തോമസ്, എ.ആർ.മാളവിക, നവമി രാജേഷ്, സായി ലക്ഷ്മി, പി.എസ്.ജിസ്ന, സ്റ്റാഫ് സെക്രട്ടറി ബിനു ടി. അലക്സ് എന്നിവർ ചേർന്നാണ് സൃഷ്ടി ഒരുക്കിയിരിക്കുന്നത്.

English Summary:

Nadavayal is gearing up to host its first-ever district arts festival, showcasing the talents of over 3000 students across various art forms, including traditional and tribal arts. The festival also serves as a platform to remember the victims of the devastating Mundakkai-Chooralmala landslide through a poignant art installation.