വയനാട് ജില്ലയിൽ ഇന്ന് (29-11-2024); അറിയാൻ, ഓർക്കാൻ
വൈദ്യുതി മുടക്കം വെള്ളമുണ്ട ∙ ഇന്നു പകൽ 8.30–5.30: മടത്തുംകുനി ട്രാൻസ്ഫോമർ പരിധി. കാട്ടിക്കുളം ∙ ഇന്നു പകൽ 8.30–5: തൃശ്ശിലേരി, കാനഞ്ചേരി, തങ്കച്ചൻകുന്ന്, കോശിക്കുന്ന്, ആനപ്പാറ, കോകണ്ടം, എടയൂർകുന്ന്, മുള്ളൻകൊല്ലി, പ്ലാമൂല, അനന്തോത്ത്്കുന്ന്. ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ ഓർമദിനം ഇന്ന് മാനന്തവാടി ∙

വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്നു പകൽ 8.30–5.30: മടത്തുംകുനി ട്രാൻസ്ഫോമർ പരിധി.
കാട്ടിക്കുളം ∙ ഇന്നു പകൽ 8.30–5: തൃശ്ശിലേരി, കാനഞ്ചേരി, തങ്കച്ചൻകുന്ന്, കോശിക്കുന്ന്, ആനപ്പാറ, കോകണ്ടം, എടയൂർകുന്ന്, മുള്ളൻകൊല്ലി, പ്ലാമൂല, അനന്തോത്ത്്കുന്ന്.
ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ ഓർമദിനം ഇന്ന്
മാനന്തവാടി ∙ യാക്കോബായ സഭയുടെ പ്രാദേശിക തലവനായിരുന്ന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ 30-ാം ഓർമദിനവും അനുസ്മരണവും മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നു നടക്കും. മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ രാവിലെ 8ന് പ്രഭാത പ്രാർഥനയും 8.30നു മൂന്നിൻമേൽ കുർബാനയും നടക്കും. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് അനുസ്മരണ യോഗവും നല്ലൂർനാട് കൂട് ഗൈഡൻസ് സെന്ററിന്റെ വാർഷികവും സഹായ വിതരണവും പാച്ചോർ നേർച്ചയും നടക്കും.
ആധ്യാത്മിക പ്രഭാഷണം നാളെ
മീനങ്ങാടി ∙ ചൂതുപാറ മാനികാവ് സ്വയംഭൂ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തോടനുബന്ധിച്ചു നാളെ രാവിലെ 10നു ശബരിമല മുൻ മേൽശാന്തി ജയരാമൻ നമ്പൂതിരി ആധ്യാത്മിക പ്രഭാഷണം നടത്തും.
അധ്യാപക നിയമനം
വൈത്തിരി ∙ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ്, യുപിഎസ്ടി തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഡിസംബർ 2നു രാവിലെ 11ന്.
വാകേരി ∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എൻപിടി ഫിസിക്‌സ് ജൂനിയർ അധ്യാപക കൂടിക്കാഴ്ച ഡിസംബർ 4നു രാവിലെ 10ന്. 04936 229296.
ഹിന്ദി അധ്യാപക് മഞ്ച് ജില്ലാ സമ്മേളനം നാളെ
കൽപറ്റ ∙ ഹിന്ദി അധ്യാപക് മഞ്ച് ജില്ലാ സമ്മേളനം നാളെ പനമരം ഗവ.ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10നു മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും. സർവീസിൽ നിന്നു വിരമിച്ച ഹിന്ദി അധ്യാപകരുടെ കൂട്ടായ്മയായ സദാബഹാർ അംഗത്വ വിതരണ ഉദ്ഘാടനം ചടങ്ങിൽ നടക്കും. സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനം ആരംഭിക്കുക, കൂടുതൽ ഹിന്ദി പീരിയഡുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് ജില്ലാ പ്രസിഡന്റ് രാജേഷ് പൂതാടി, സെക്രട്ടറി റജീഷ് മായൻ എന്നിവർ അറിയിച്ചു.