അമ്പത്താറ് അങ്ങാടിയിൽ വഴിയിൽ തടസ്സമായി കുഴൽക്കിണർ
പുൽപള്ളി ∙ചീയമ്പം–വണ്ടിക്കടവ് റൂട്ടിലെ അമ്പത്താറ് അങ്ങാടിയിൽ ഗതാഗത തടസ്സമായി ഉപേക്ഷിച്ച കുഴൽക്കിണറും വൈദ്യുതക്കാലും. കപ്പേളയുടെ മുന്നിൽ നോക്കുകുത്തിയായി മാറിയ ഇവയിലിടിച്ച് പലപ്പോഴും അപകടമുണ്ടാകുന്നു. അമ്പത്താറിൽ നിന്നു ആടിക്കൊല്ലിയിലേക്ക് തിരിയുന്ന ഭാഗം കൂടിയാണിത്. പ്രധാനപാതയിൽ വേഗത്തിൽ വരുന്ന

പുൽപള്ളി ∙ചീയമ്പം– വണ്ടിക്കടവ് റൂട്ടിലെ അമ്പത്താറ് അങ്ങാടിയിൽ ഗതാഗത തടസ്സമായി ഉപേക്ഷിച്ച കുഴൽക്കിണറും വൈദ്യുതക്കാലും. കപ്പേളയുടെ മുന്നിൽ നോക്കുകുത്തിയായി മാറിയ ഇവയിലിടിച്ച് പലപ്പോഴും അപകടമുണ്ടാകുന്നു. അമ്പത്താറിൽ നിന്നു ആടിക്കൊല്ലിയിലേക്ക് തിരിയുന്ന ഭാഗം കൂടിയാണിത്. പ്രധാനപാതയിൽ വേഗത്തിൽ വരുന്ന വാഹനങ്ങൾക്കാണ് പാതയോടു ചേർന്നുള്ള തടസ്സങ്ങൾ ഭീഷണിയായത്.
പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച കുഴൽക്കിണർ ഉപയോഗശൂന്യമായിട്ട് ഏറെക്കാലമായി. മരാമത്ത് വകുപ്പ് ഈ പാത വീതികൂട്ടി ടാർ ചെയ്തപ്പോൾ കിണറും വൈദ്യുതക്കാലും റോഡിലായി. തിരക്കുള്ള പാതയോരത്തെ തടസ്സങ്ങൾ നീക്കണമെന്ന് പലവട്ടം നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച കുഴൽക്കിണറിൽ ബൈക്ക് തട്ടി മറിഞ്ഞു. ആടിക്കൊല്ലി റൂട്ടിൽ നിന്നു പെട്ടെന്നു വാഹനം പ്രധാന പാതയിലേക്ക് പ്രവേശിക്കുമ്പോൾ കാപ്പിസെറ്റ് റൂട്ടിലെത്തുന്ന വാഹനവുമായി ഇടിക്കാൻ സാധ്യതയുണ്ട്. ഈ റൂട്ടിൽ പലഭാഗത്തും വൈദ്യുത കാലുകൾ റോഡിലേക്കു കയറിനിൽക്കുന്നു. അമ്പത്താറ് മുതൽ അമരക്കുനി വരെയുള്ള ഭാഗത്താണ് കൂടുതൽ പ്രശ്നം.