നഗര റോഡുകളോട് മുഖംതിരിച്ച് അധികൃതർ; പുളിയാർമല -മുണ്ടേരി റോഡ് തകർന്നു തരിപ്പണം
കൽപറ്റ ∙ നഗരത്തിലെ റോഡുകൾ തകർന്നു തരിപ്പണമായി കിടക്കുമ്പോഴും തിരിഞ്ഞു നോക്കാതെ അധികൃതർ. ഒട്ടേറെപ്പേർ ദിവസേന ആശ്രയിക്കുന്ന പുളിയാർമല -മുണ്ടേരി റോഡ് തകർന്നു കിടക്കുന്നു. വലിയ കുഴികളാണ് റോഡ് നിറയെ. കുട്ടികളും ഇരുചക്ര വാഹനയാത്രികരും കുഴിയിൽ വീണ് അപകടമുണ്ടാകുന്നതും പതിവ്. ഈ റോഡിലൂടെ വലിയ ലോറികൾ

കൽപറ്റ ∙ നഗരത്തിലെ റോഡുകൾ തകർന്നു തരിപ്പണമായി കിടക്കുമ്പോഴും തിരിഞ്ഞു നോക്കാതെ അധികൃതർ. ഒട്ടേറെപ്പേർ ദിവസേന ആശ്രയിക്കുന്ന പുളിയാർമല -മുണ്ടേരി റോഡ് തകർന്നു കിടക്കുന്നു. വലിയ കുഴികളാണ് റോഡ് നിറയെ. കുട്ടികളും ഇരുചക്ര വാഹനയാത്രികരും കുഴിയിൽ വീണ് അപകടമുണ്ടാകുന്നതും പതിവ്. ഈ റോഡിലൂടെ വലിയ ലോറികൾ പോകുന്നതു ദുരിതം ഇരട്ടിയാക്കുന്നു. റോഡിൽ ചിലയിടങ്ങളിൽ തെരുവു വിളക്കുകളും പ്രവർത്തനരഹിതമാണ്. ഇത് രാത്രി സഞ്ചാരം അസാധ്യമാക്കുന്നു. ചില കുഴികൾ ക്വാറികളിൽ നിന്നുള്ള പൊടിയിട്ട് അടച്ചിട്ടുണ്ട്.
നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നത് ഇതിലെയാണ്. മാനന്തവാടി-കൽപറ്റ റോഡിലേക്കു കയറുന്ന പാത പിഡബ്ല്യുഡിക്കു കൈമാറാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ പിന്നീട് സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടികൾ മുന്നോട്ടു പോയില്ലെന്ന് നഗരസഭാ അധികൃതർ ചൂണ്ടിക്കാട്ടുന്നു. 28 ലക്ഷം രൂപ നഗരസഭ അനുവദിച്ചുവെങ്കിലും പണി തീർക്കാൻ ആ തുക മതിയാവില്ല. അതിൽ കൂടുതൽ പണം അനുവദിക്കാൻ സാമ്പത്തിക ശേഷിയില്ലെന്നും അധികൃതർ പറയുന്നു.
നഗരത്തിലെ പിണങ്ങോട് ജംക്‌ഷനിൽനിന്നു ചുങ്കം-പള്ളിത്താഴെ പ്രദേശങ്ങളിലേക്കുള്ള റോഡിലും കുഴികൾ മാത്രമാണുള്ളത്. ഇരുചക്ര വാഹനങ്ങൾക്കു പോലും കുഴി ഒഴിവാക്കി പോകാൻ കഴിയാത്ത അവസ്‌ഥയാണ്. കുഴികൾ നിറഞ്ഞ റോഡിൽ മഴ പെയ്‌താൽ കാൽ നടയാത്ര പോലും ദുഷ്‌കരം. നഗരസഭാ കാലാവധി തീരുന്നതിനു മുൻപു തന്നെ റോഡ് പണി പൂർത്തിയാക്കുമെന്നാണ് ഡിവിഷൻ കൗൺസിലർ സി.എ. ഷെരീഫ പറയുന്നത്. തിരഞ്ഞെടുപ്പായതിനാലാണ് ടെൻഡർ നടപടികൾ വൈകിയത്. ഉടൻ ടെൻഡർ നടപടികൾ പൂർത്തിയാക്കി മഴക്കാലത്തിനു മുന്നേ പണിതുടങ്ങുമെന്ന് കൗൺസിലർ അറിയിച്ചു.