ഇപ്പോൾ കടകളിലുള്ളത് അരമീറ്ററോളം നീളം വരുന്ന ബറോഡ മുരിങ്ങക്ക; വില 550 രൂപയ്ക്കു മുകളിൽ
കൽപറ്റ ∙ മുരിങ്ങക്കയുടെ വില കേട്ട് ഞെട്ടരുത്. 550 രൂപയ്ക്കു മുകളിലാണ് വയനാട് ജില്ലയിൽ പലയിടത്തും മുരിങ്ങക്ക വ്യാപാരം നടക്കുന്നത്. മുരിങ്ങക്ക മാത്രമല്ല പച്ചക്കറിക്കെല്ലാം തീ വിലയാണ്. നഗരത്തിലെ കടകളിലെല്ലാം പച്ചക്കറി വില ഉയർന്നു. നേരത്തേ ഉള്ളി വില മാത്രമാണ് ഉയർന്നിരുന്നതെങ്കിൽ ഇപ്പോൾ എല്ലാ പച്ചക്കറി ഉൽപന്നങ്ങളുടെയും വില ദിനം പ്രതി വർധിക്കുകയാണ്.

തമിഴ്നാട്ടിൽ നിന്നുള്ള മുരിങ്ങക്കാ വരവു കുറഞ്ഞതോടെ ഉത്തരേന്ത്യയിൽ നിന്നുള്ള വില കൂടിയ ഇനം കേരളത്തിലെ വിപണിയിലെത്തി. ഇതോടെയാണ് വില കുതിച്ചു കയറിയത്. അരമീറ്ററോളം നീളം വരുന്ന ബറോഡ മുരിങ്ങക്കയാണ് ഇപ്പോൾ കടകളിലുള്ളത്. നാടൻ മുരിങ്ങക്ക മാർക്കറ്റിൽ എത്തിയാൽ വിലയിൽ മാറ്റം വരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
ഇന്നലെ 30 രൂപയുണ്ടായിരുന്ന തക്കാളി ഒറ്റ ദിവസം കൊണ്ടു 18 രൂപ വർധിച്ച് 48 രൂപയിലെത്തി. നാടൻ തേങ്ങ 12 രൂപ വർധിച്ച് 62 ലെത്തി. വയനാടൻ തേങ്ങയ്ക്ക് 55 രൂപയാണ്. ഉള്ളി വില കുറയുമെന്ന കാത്തിരിപ്പ് അനന്തമായി നീളുകയാണ്. ഇന്നലെ കിലോ 70 രൂപയ്ക്കാണ് ഉള്ളി വിൽപന നടന്നത്. 50 രൂപയായിരുന്ന പയർ 6 രൂപ വർധിച്ച് 56 ആയി.
ശബരിമല മണ്ഡലകാലത്ത് പച്ചക്കറി വില വർധന സ്വാഭാവികമാണെന്നാണ് കച്ചവടക്കാർ പറയുന്നത്. പച്ചക്കറി ഉൽപാദിപ്പിക്കുന്ന അയൽസംസ്ഥാനങ്ങളിൽ കൃഷിനാശം ഉണ്ടായതും പ്രതീക്ഷിച്ച വിളവു ലഭിക്കാത്തതും വില വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് സാധാരണ നിലയിലായാൽ മാത്രമേ വില കുറയാൻ സാധ്യതയുള്ളൂ.
ഇന്നലെ പച്ചക്കറി വില (കിലോയ്ക്ക്)
ഉള്ളി– 70
ഉരുളക്കിഴങ്ങ് –42
കാരറ്റ്–76
വെള്ളരി–24
മത്തൻ–26
പയർ–56
വഴുതന–46
ബീറ്റ്റൂട്ട്–56
ബീൻസ്–70
തക്കാളി–48
പച്ചമുളക്–50
നാടൻ തേങ്ങ–62
വയനാടൻ തേങ്ങ–55