ഉരുള്‍പൊട്ടല്‍ പുനരധിവാസം: സര്‍വകക്ഷി യോഗം വിളിക്കണം: ടി.സിദ്ദിഖ് എം.എല്‍.എ
കല്‍പ്പറ്റ∙ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുനരധിവാസം സാധ്യമാക്കാന്‍ സർവകക്ഷി യോഗം വിളിക്കണമെന്നും ഉന്നതതല കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ ടി.സിദ്ദിഖ് കേരളാ മുഖ്യമന്ത്രിക്കും റവന്യു വകുപ്പ് മന്ത്രി കെ.രാജനും നിവേദനം നല്‍കി.

ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട് ജില്ലയിലെ ചൂരല്‍മലയിലും, മുണ്ടക്കൈയിലും ഉണ്ടായിരിക്കുന്ന ദുരന്തം. നിരവധി ആളുകളുടെ ജീവന്‍ അപഹരിക്കുകയും, നിരവധി പേരെ കാണാതാവുകയും ചെയ്തു. എന്നാല്‍, ദുരന്തം നടന്ന് 5 മാസം ആകാറായ സാഹചര്യത്തില്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ പുനരധിവാസം അനിശ്ചിതമായി നീണ്ടുപോകുകയാണ്. സമയബന്ധിതമായി പുനരധിവാസം സാധ്യമാക്കാന്‍ പ്രത്യേക ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്തികൊണ്ട് ഒരു സര്‍വ്വകക്ഷി യോഗം അടിയന്തിരമായി വിളിച്ച് ചേര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
കൂടാതെ ദുരന്ത ബാധിതര്‍ക്ക് വീടുകള്‍ നല്‍കാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിട്ടുള്ള ആളുകള്‍ പലരും അറിയിച്ച ഓഫറില്‍ നിന്നും പിന്മായിറിയിരിക്കുന്ന സ്ഥിതിയാണ്. പുനരധിവാസം ഇങ്ങനെ പോകുന്നത് ശരിയല്ല. ഏറ്റവും വലിയ ദുരന്തം ഉണ്ടായി 5 മാസമായിട്ടും ഭൂമി പോലും ലഭ്യമാക്കാന്‍ കഴിയാത്ത ഗുരുതരമായ സാഹചര്യമാണ്. പുനരധിവാസം ഏത് സമയത്തേക്ക് പൂര്‍ത്തിയാക്കും എന്നും എന്ന് പൂjd]Cതോതില്‍ നടക്കുമെന്നതും നിലവില്‍ സര്‍ക്കാരിന് പോലും വ്യക്തത ഇല്ലാതെയാണ് ഈ മഹാദുരന്തത്തിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇങ്ങനെ ഒരു ദുരന്തബാധിതരെ ദുരിതത്തിലാക്കി മുന്നോട്ട് കൊണ്ടുപോകുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. പുനരധിവാസവുമായി ബന്ധപ്പെട്ട് കൊണ്ട് അടിയന്തിരമായി ഉന്നതല യോഗവും, സര്‍വ്വകക്ഷി യോഗവും വിളിച്ച് ചേര്‍ക്കണമെന്നും എം.എല്‍.എ പറഞ്ഞു.
എല്ലാ കാര്യങ്ങളും സമയബന്ധിതമായി ആലോചിക്കാനും നടപ്പിലാക്കാനും ഒരു ഉന്നതല കമ്മിറ്റി രൂപീകരിക്കണം. മന്ത്രിമാര്‍, എംപി, എംഎല്‍എ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ഇരകളുടെ ഭാഗത്തുനിന്നുള്ള പ്രതിനിധികള്‍, സര്‍വകക്ഷി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ ഈ കമ്മിറ്റിയില്‍ ഭാഗവാക്കാക്കണം. പുനരധിവാസത്തിന് സമയബന്ധിതമായ കലണ്ടര്‍ തയ്യാറാക്കി അതിന്റെ ഏകോപനം കൃത്യമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കാനും ഉന്നതതല കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഒരു പ്രവര്‍ത്തിയും നടക്കുന്നില്ല. ജനപ്രതിനിധികളെ ഇരുട്ടിലാക്കിക്കൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ഹിതകരമല്ല. ആരാണ് ഉത്തരവാദി എന്നുള്ളത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്.
ദുരന്തബാധിതരുടെ ആശങ്ക അകറ്റുന്നതിന് അടിയന്തിരമായി സര്‍വ്വകക്ഷി യോഗവും, വീടുകള്‍ നല്‍കാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിട്ടുള്ള ആളുകളുടെ യോഗവും വിളിച്ച് ചേര്‍ക്കുന്നതിനും, ഉന്നതതല കമ്മിറ്റി രൂപീകരിച്ച് പുനരധിവാസത്തിന് സമയബന്ധിതമായി കലണ്ടര്‍ തയ്യാറാക്കുന്നതിനുമുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.