കൽപറ്റ ∙ നേരമൊന്ന് ഇരുട്ടി വെളുത്തപ്പോൾ വൈത്തിരി സപ്ലൈ ഓഫിസിന് സ്ഥാനചലനം. അന്വേഷിച്ചപ്പോൾ കൽപറ്റയിലേക്ക് മാറ്റിയെന്ന് മറുപടി. പിന്നെ കണ്ടത് മണിക്കൂറുകൾ നീണ്ട സമരപരിപാടികൾ. രാഷ്ട്രീയ വ്യത്യാസമില്ലാതെ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ഒന്നിച്ചു നിന്ന് ജില്ലാ സപ്ലൈ ഓഫിസ് ഉപരോധിച്ചു. വൈകിട്ടോടെ ഓഫിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ നേരമൊന്ന് ഇരുട്ടി വെളുത്തപ്പോൾ വൈത്തിരി സപ്ലൈ ഓഫിസിന് സ്ഥാനചലനം. അന്വേഷിച്ചപ്പോൾ കൽപറ്റയിലേക്ക് മാറ്റിയെന്ന് മറുപടി. പിന്നെ കണ്ടത് മണിക്കൂറുകൾ നീണ്ട സമരപരിപാടികൾ. രാഷ്ട്രീയ വ്യത്യാസമില്ലാതെ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ഒന്നിച്ചു നിന്ന് ജില്ലാ സപ്ലൈ ഓഫിസ് ഉപരോധിച്ചു. വൈകിട്ടോടെ ഓഫിസ് തിരിച്ചു പിടിച്ച് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ജനങ്ങളും.

ഞെട്ടൽ, സമരം
ഇന്നലെ രാവിലെ റേഷൻ കാർഡ് സംബന്ധമായ ആവശ്യങ്ങളുമായെത്തിയ ആളുകളാണ് സപ്ലൈ ഓഫിസ് കൽപറ്റയിലെ എൻഎഫ്എസ്എ ഗോഡൗൺ കെട്ടിടത്തിലേക്ക് മാറ്റിയത് ആദ്യമറിയുന്നത്. സർക്കാർ ഉത്തരവിറങ്ങിയതിന്റെ ഭാഗമായിട്ടാണ് മാറ്റമെന്ന് അറിഞ്ഞതോടെ കലക്ടറേറ്റിലേക്ക് സംഘടിച്ചെത്തിയ വൈത്തിരിയിലെ നാട്ടുകാർ ജില്ലാ സപ്ലൈ ഓഫിസർക്കെതിരെ മുദ്രാവാക്യങ്ങളുമായി ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ജില്ലാ സപ്ലൈ ഓഫിസർ അവധിയിലാണെന്നറിഞ്ഞതോടെ പ്രശ്നപരിഹാരമാകാതെ മടങ്ങില്ലെന്ന് നിലപാടെടുത്ത് വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്. പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകരുമെത്തി.

ADVERTISEMENT

ചർച്ച, പരിഹാരം
വിവരമറിഞ്ഞു കൂടുതൽ നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും എത്തിയതോടെ ജില്ലാ സപ്ലൈ ഓഫിസ് പ്രതിഷേധച്ചൂടറിഞ്ഞു. ഉച്ച കഴിഞ്ഞ് രണ്ടരയോടെ സമരത്തിനു പിന്തുണയുമായി സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിനും സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബുവുമെത്തി. രാത്രിയിൽ ആരും അറിയാതെ ഓഫിസ് മാറ്റിയതിലൂടെ മോഷണമാണ് നടന്നതെന്നും ഉദ്യോഗസ്ഥർക്കെതിരെ മോഷണത്തിനു കേസെടുക്കണമെന്നും പി.ഗഗാറിൻ ആവശ്യപ്പെട്ടു.

പ്രതിഷേധം ശക്തമായതോടെ ചർച്ചയ്ക്ക് തയാറെന്ന് കലക്ടർ ഡി.ആർ.മേഘശ്രീ. തുടർന്ന് നേതാക്കളും പഞ്ചായത്ത് അധികൃതരും നടത്തിയ ചർച്ചകളെത്തുടർന്ന് ഓഫിസ് വൈത്തിരിയിൽ തന്നെ നിലനിർത്താനും സർക്കാരിനു റിപ്പോർട്ട് നൽകാനും എഡിഎം കെ.ദേവകിയെ ചുമതലപ്പെടുത്തിയതായി കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു. എൽഡിഎഫ് കൺവീനർ സി.കെ.ശശീന്ദ്രനും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

ADVERTISEMENT

ഓഫിസ് മാറ്റാനുള്ള ശ്രമം മുൻപും
നിലവിൽ വൈത്തിരി സപ്ലൈ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മതിയായ സൗകര്യങ്ങളില്ലെന്ന് കാണിച്ച് ഇതിനു മുൻപും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓഫിസ് വൈത്തിരിയിൽ നിന്നു മാറ്റാൻ ശ്രമം നടന്നിരുന്നു. അന്ന് എഡിഎമ്മിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകളുടെ ഫലമായി പുതിയ കെട്ടിടത്തിലേക്ക് മാറാൻ ഉദ്യോഗസ്ഥർ  സമ്മതമറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമുള്ള സൗകര്യങ്ങൾ ഉള്ള സ്വകാര്യ കെട്ടിടം പഞ്ചായത്ത് കണ്ടെത്തി. 

2 ലക്ഷം രൂപ മുടക്കി കെട്ടിടത്തിന്റെ ഉടമ നവീകരണം നടത്തി വരികയാണ്. സർക്കാർ തലത്തിൽ വാടക സംബന്ധിച്ചുള്ള നടപടികളും പുരോഗമിച്ചു വരികെയാണ് ഇന്നലെ രാത്രി ഏകപക്ഷീയമായി ഉദ്യോഗസ്ഥർ ഓഫിസ് മാറ്റാനുള്ള ഉത്തരവ് നേടിയെടുത്തത്.  പഞ്ചായത്തിൽ ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ നഗരസഭയിൽ ലഭിക്കുമെന്നതിനാലാണ് ഉദ്യോഗസ്ഥരുടെ നേതൃത്തിൽ ആരെയും അറിയിക്കാതെ ഇത്തരമൊരു നീക്കം നടത്തിയതെന്നും സമരക്കാർ ആരോപിച്ചു.