സുജനയുടെ ഒന്നാം റാങ്ക് സഹോദരനുള്ള സ്നേഹസമ്മാനം
ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള പ്രയത്നത്തിന് താങ്ങും തണലുമായി നിന്ന സഹോദരനുള്ള സ്നേഹസമ്മാനമാണ് സുജനയ്ക്ക് ഒന്നാം റാങ്ക് നേട്ടം. പാലക്കാട് ജില്ലയിലെ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് ജേതാവാണ് എസ്.സുജന. പിഎസ്‌സി പരീക്ഷകൾക്കായുള്ള തയാറെടുപ്പുകൾ തുടങ്ങാനും തുടർന്നുകൊണ്ടുപോകാനും

ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള പ്രയത്നത്തിന് താങ്ങും തണലുമായി നിന്ന സഹോദരനുള്ള സ്നേഹസമ്മാനമാണ് സുജനയ്ക്ക് ഒന്നാം റാങ്ക് നേട്ടം. പാലക്കാട് ജില്ലയിലെ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് ജേതാവാണ് എസ്.സുജന. പിഎസ്‌സി പരീക്ഷകൾക്കായുള്ള തയാറെടുപ്പുകൾ തുടങ്ങാനും തുടർന്നുകൊണ്ടുപോകാനും പ്രചോദനമായത് സഹോദരൻ സുജിത്താണ്. സർക്കാർ ജോലിയുടെ സുരക്ഷിതത്വം ഒാർമപ്പെടുത്തി സഹോദരൻ സുജിത് ഒപ്പം നിന്നപ്പോൾ സുജനയ്ക്ക് പിഎസ്‌സി പരീക്ഷ കൂടുതൽ അനായാസമായി. സർക്കാർ ജോലി ഉറപ്പായെങ്കിലും പിഎസ്‌സി പരീക്ഷാ പരിശീലനം തുടരാൻ തന്നെയാണ് സുജനയുടെ താൽപര്യം.
എംസിഎ വിജയിച്ച ശേഷമാണ് സുജന പിഎസ്‌സി പരീക്ഷാ പരിശീലന രംഗത്തേക്കിറങ്ങിയത്. പാലക്കാട് ഫോക്കസ് അക്കാദമിയിൽ രണ്ടു വർഷത്തോളം പരീക്ഷാ പരിശീലനം നടത്തി. ഇതോടൊപ്പം സുഹൃത്തുക്കളായ നാലുപേർക്കൊപ്പം കംൈബൻഡ് സ്റ്റഡിയും സ്ഥിരമാക്കി. പിഎസ്‌സി പരീക്ഷാ പരിശീലനത്തോടൊപ്പമായിരുന്നു ടൈപ്പ്റൈറ്റിങ് പഠനവും.
എൽഡി ടൈപ്പിസ്റ്റിനൊപ്പം കമ്പനി/കോർപറേഷൻ/ബോർഡ് ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിലും, ഹയർസെക്കൻഡറി ലാബ് അസിസ്റ്റന്റ്, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ തുടങ്ങിയ തസ്തികകളുടെ ഷോർട് ലിസ്റ്റിലും സുജന ഉൾപ്പെട്ടിട്ടുണ്ട്.
പാലക്കാട് കല്ലേക്കാട് പൊൻകാട്പറമ്പ് ചോഴിയത്തുടി ഹൗസിൽ സുകുമാരന്റെയും വനജയുടെയും മകളാണ്. പാലക്കാട് എച്ച്ഡിഎഫ്സി ബാങ്കിൽ ഉദ്യോഗസ്ഥനാണ് ഭർത്താവ് ഡി. ദർശൻ. സഹോദരൻ സുജിത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
പരീക്ഷാ പരിശീലനത്തിനും കംബൈൻഡ് സ്റ്റഡിക്കും തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറും സ്ഥിരമായി ഉപയോഗിച്ചിരുന്നു. പ്രധാന പരീക്ഷകളോടനുബന്ധിച്ച് തൊഴിൽവീഥി പ്രസിദ്ധീകരിക്കുന്ന മാതൃകാ ചോദ്യപേപ്പറുകൾ കൂടുതൽ ഫലപ്രദമാണ്. തൊഴിൽവീഥിയിലെ എൽഡി ടൈപ്പിസ്റ്റ് പരീക്ഷാ പരിശീലനത്തിൽ നിന്ന് ധാരാളം ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷയിൽ ഉൾപ്പെട്ടിരുന്നു
എസ്. സുജന
English Summary: Kerala PSC Success Story Of Sujana