എംജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായിരുന്ന ഡോ.എ.ആർ.അജിതയുടെ മൊബൈൽ വികിരണങ്ങളെ തടുക്കുന്ന നാനോ അധിഷ്ഠിത പദാർഥം ശ്രദ്ധ നേടുന്നു.കഴിഞ്ഞ ദിവസം ഇതിന്റെ പേറ്റന്റ് , അജിത ഉൾപ്പെടുന്ന എംജി വാഴ്‌സിറ്റി വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള സംഘത്തിനു ലഭിച്ചത് വാർത്തയായിരുന്നു. 2013ലാണ് മൊബൈൽ വികിരണങ്ങൾ

എംജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായിരുന്ന ഡോ.എ.ആർ.അജിതയുടെ മൊബൈൽ വികിരണങ്ങളെ തടുക്കുന്ന നാനോ അധിഷ്ഠിത പദാർഥം ശ്രദ്ധ നേടുന്നു.കഴിഞ്ഞ ദിവസം ഇതിന്റെ പേറ്റന്റ് , അജിത ഉൾപ്പെടുന്ന എംജി വാഴ്‌സിറ്റി വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള സംഘത്തിനു ലഭിച്ചത് വാർത്തയായിരുന്നു. 2013ലാണ് മൊബൈൽ വികിരണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായിരുന്ന ഡോ.എ.ആർ.അജിതയുടെ മൊബൈൽ വികിരണങ്ങളെ തടുക്കുന്ന നാനോ അധിഷ്ഠിത പദാർഥം ശ്രദ്ധ നേടുന്നു.കഴിഞ്ഞ ദിവസം ഇതിന്റെ പേറ്റന്റ് , അജിത ഉൾപ്പെടുന്ന എംജി വാഴ്‌സിറ്റി വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള സംഘത്തിനു ലഭിച്ചത് വാർത്തയായിരുന്നു. 2013ലാണ് മൊബൈൽ വികിരണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായിരുന്ന ഡോ.എ.ആർ.അജിതയുടെ മൊബൈൽ വികിരണങ്ങളെ തടുക്കുന്ന നാനോ അധിഷ്ഠിത പദാർഥം ശ്രദ്ധ നേടുന്നു.കഴിഞ്ഞ ദിവസം ഇതിന്റെ പേറ്റന്റ് , അജിത ഉൾപ്പെടുന്ന എംജി വാഴ്‌സിറ്റി വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള സംഘത്തിനു ലഭിച്ചത് വാർത്തയായിരുന്നു.

 

ADVERTISEMENT

2013ലാണ് മൊബൈൽ വികിരണങ്ങൾ തടുക്കാനുള്ള സാങ്കേതികവിദ്യയ്ക്കായി അജിത ഗവേഷണം തുടങ്ങിയത്. മൊബൈൽ ഫോണിൽ നിന്നുള്ള വികിരണങ്ങൾ തടയാനായി ഷീൽഡുകൾ എന്ന നിലയ്ക്ക് സാധാരണ ഗതിയിൽ ഉപയോഗിക്കുന്നത് ലോഹങ്ങളെയാണ്.ഇതിനു പകരം പോളിമർ ഉപയോഗിക്കാമോ എന്നായിരുന്നു അജിതയുടെ പഠനം.പോളിമറുകൾക്ക് ലോഹങ്ങളെ അപേക്ഷിച്ച് വിലയും ഭാരവും കുറവായിരിക്കും.ഇതിനെ അടിസ്ഥാനപ്പെടുത്തി ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചാൽ അതു വാണിജ്യാടിസ്ഥാനത്തിൽ ഗുണകരമായിരിക്കും.ഈ ചിന്തയാണ് പേറ്റന്റിലേക്കു നയിച്ചത്.

എന്നാൽ ഗവേഷണത്തിന്റെ ആദ്യ നാളുകളിൽ തന്നെ അജിത ഒരു കാര്യം തിരിച്ചറിഞ്ഞു. വികിരണങ്ങളെ തടയാനുള്ള ഉപയോഗത്തിനായി വൈദ്യുതിയെ കടത്തിവിടുന്ന ചാലകശക്തിയുള്ള പോളിമറുകൾ വേണം. എന്നാൽ ഇത്തരം പോളിമറുകൾക്ക് വലിയ ചിലവാണ്. തുടർന്ന് പോളിമറുകളെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നടത്തി. ഇതിനു ശേഷമാണ് പോളിട്രൈമെഥ്ലിൻ ടെറെഫ്താലേറ്റ്, പോളി പ്രൊപ്പിലിൻ എന്നീ ചെലവുകുറഞ്ഞ പോളിമറുകൾ സംയോജിപ്പിച്ച് അവയിലേക്കു കാർബൺ നാനോ ട്യൂബ് നൽകാൻ അജിത തീരുമാനിച്ചത്.

 

കാർബൺ നാനോട്യൂബുകൾക്ക് ചാലകശേഷി കൂടുതലാണ്.ഇവയെത്തിയതോടെ പോളിമറുകളുടെ ചാലകശേഷിയിൽ വർധന വന്നു. സാധാരണ 20 ഡെസിബെൽ എന്ന അളവിൽ വൈദ്യുത കാന്തിക വികിരണങ്ങൾ കുറയ്ക്കുകയാണ് ഷീൽഡിങ്ങിൽ ആവശ്യം. എന്നാൽ ഇതിന്റെ ഇരട്ടി അളവ് വികിരണങ്ങൾ പുതിയ വസ്തു ഉപയോഗിച്ച് തടയാൻ കഴിയുമെന്ന് അജിത പറയുന്നു. പോളിമർ ആയതിനാൽ ലോഹങ്ങളെപ്പോലെ തുരുമ്പ് പിടിക്കാനും സാധ്യത കുറവാണ്.

ADVERTISEMENT

അജിതയുടെ ഗൈഡ്, എംജിയിലെ ഡോ.ഗീതമ്മയായിരുന്നു. ഇപ്പോഴത്തെ എംജി വൈസ് ചാൻസലറും പോളിമർ രംഗത്തെ പ്രശസ്ത ഗവേഷകനുമായ ഡോ.സാബു തോമസിന്റെ അകമഴിഞ്ഞ സഹായം അജിതയ്ക്കു ഗുണമായി. കേവലം ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ഒതുക്കാതെ ഗവേഷണം പേറ്റന്റാക്കണമെന്ന് അജിതയോട് ആവശ്യപ്പെട്ടത് ഡോ.സാബു തോമസാണ്. ഒരുപാടു വിദ്യാർഥികൾക്ക് ഗൈഡൻസ് കൊടുക്കേണ്ട തിരക്ക് ഉണ്ടായിട്ടും, തന്റെ ഗവേഷണത്തെ സൂക്ഷ്മമായി വിലയിരുത്തുകയും ഇടപെടലുകൾ നടത്തുകയും ഡോ.സാബു തോമസ് ചെയ്‌തെന്ന് അജിത പറയുന്നു.

 

എംജിയിലെ ഇന്റർനാഷനൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോടെക്‌നോളജി എന്ന ഗവേഷണകേന്ദ്രത്തിനു കീഴിലായിരുന്നു ഗവേഷണം. ഇവിടത്തെ ഇപ്പോഴത്തെ ഡയറക്ടർ ഡോ.നന്ദകുമാർ കളരിക്കൽ, ഡോ.ലൗലി പി.മാത്യു, ഡോ.എം.കെ.അശ്വതി തുടങ്ങിയവർ ഗവേഷണത്തിന്റെ ഭാഗമായിരുന്നു. എംജിയിലെ റിസർച് സർക്കിളിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ നിന്നും സഹായം ലഭിച്ചു. സെന്ററിന്റെ കീഴിൽ ആഴ്ചയിൽ രണ്ട് ഗ്രൂപ്പ് മീറ്റിങ്ങുകൾ നടത്തുന്നത് ഇതിൽ സഹായകമായി. പലരും പുതിയ ആശയങ്ങൾ നൽകി.

 

ADVERTISEMENT

നിലവിൽ ഈ പോളിമർ വസ്തുവിനെ മൊബൈലുകളിലും മറ്റും ഉപയോഗിക്കുന്ന രീതിയിൽ മാറ്റിയെടുത്ത് ഉത്പന്നമാക്കാനുള്ള ലക്ഷ്യത്തിലാണ് അജിത. പിഎച്ച്ഡിക്കു ശേഷം തൊടുപുഴ ന്യൂമാൻ കോളജിൽ കെമിസ്ട്രി വിഭാഗം ഗെസ്റ്റ് അധ്യാപികയായി ജോലി നോക്കുന്ന ഇവർ ബിരുദം എടുത്തത് മൂവാറ്റുപുഴ നിർമല കോളജിലും ബിരുദാനന്തര ബിരുദം കോതമംഗലം എംഎ കോളജിലുമായിരുന്നു. ഈ ഗവേഷണത്തിൽ നിന്നു പേറ്റന്റ് കൂടാതെ 5 പേപ്പറുകളും അജിതയ്ക്കു ലഭിച്ചിട്ടുണ്ട്. എൽസേവിയർ, ആർഎസ്സി തുടങ്ങിയ ജേണലുകളിലാണ് ഇത്.

 

മൂവാറ്റുപുഴ ആരക്കുഴ ഒളമറ്റത്തിൽ കുടുംബാംഗമായ അജിതയുടെ ഭർത്താവ് ബിജീഷ് മൃഗസംരക്ഷണ വകുപ്പിൽ ഉദ്യോഗസ്ഥനാണ്. ചെറുവട്ടൂർ അന്തിക്കമാലിൽ രാമചന്ദ്രന്റെയും ഷൈല രാമചന്ദ്രന്‌റെയും മകളാണ്. അജിതയുടെ ഏക മകൾ നിള ഒന്നാംക്ലാസിൽ പഠിക്കുന്നു.

 

പൊതുവേ സമൂഹത്തിൽ പുരുഷൻമാരെ അപേക്ഷിച്ചു പിഎച്ച്ഡി ഗവേഷണത്തിലും മറ്റും വിവാഹിതരായ  സ്ത്രീകൾക്കു സമ്മർദ്ദം കൂടുതലാണെന്ന് അജിത പറയുന്നു. ഗവേഷണത്തിനൊപ്പം തന്നെ കുട്ടികളെ നോക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കൊണ്ടുപോകേണ്ടതിനാലാണിത്.ഇപ്പോഴും പഠിക്കുകയാണോ എന്ന നാട്ടുകാരുടെ ചോദ്യം വേറെ. എന്നാൽ സ്വന്തം കുടുംബത്തിൽ നിന്നും ഭർത്താവിന്റെ കുടുംബത്തിൽ നിന്നും പിന്തുണ ലഭിച്ചതിനാൽ ഈ പ്രശ്‌നം തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നില്ലെന്നും അജിത പറയുന്നു.

English Summary: Success Story of Ajitha, Who Got Patent For Shielding Mobile Rays Using Nano Technology