ചക്രക്കസേരയിൽ നിന്ന് സിവിൽ സർവീസിലേക്ക്: ഭിന്നശേഷി പുരസ്കാരത്തിളക്കത്തിൽ ഷെറിൻ ഷഹാന
വീടിന്റെ ടെറസിനു മുകളിൽ നിന്നു വീണ് ചലനശേഷി നഷ്ടപ്പെട്ടിട്ടും നിരാശയിലും വേദനയിലും തളരാതെ ജീവിതത്തെ സധൈര്യം നേരിട്ട ഷെറിൻ സിവിൽ സർവീസ് പരീക്ഷയിൽ 913–ാം റാങ്ക് നേടി ഇപ്പോൾ ലഖ്നൗവിൽ ഇന്ത്യൻ റെയിൽവേസ് മാനേജ്മെന്റ് സർവീസിലെ (ഐആർഎംഎസ്) ഗ്രൂപ്പ് എ സർവീസിൽ പരിശീലനത്തിലാണ്.

കൽപറ്റ ∙ സങ്കടവഴികളിൽ കാലിടറാതെ അതിജീവനത്തിന്റെ നീലാകാശത്തു ചിറകടിച്ചുയർന്ന ഷെറിൻ ഷഹാനയ്ക്ക് ഭിന്നശേഷി പുരസ്കാരത്തിന്റെ തിളക്കം. ഭിന്നശേഷിക്കാരിലെ മികച്ച റോൾ മോഡലിനുള്ള സാമൂഹിക നീതിവകുപ്പിന്റെ പുരസ്കാരത്തിനാണ് ഷെറിൻ ഷഹാന അർഹയായത്.
വീടിന്റെ ടെറസിനു മുകളിൽ നിന്നു വീണ് ചലനശേഷി നഷ്ടപ്പെട്ടിട്ടും നിരാശയിലും വേദനയിലും തളരാതെ ജീവിതത്തെ സധൈര്യം നേരിട്ട ഷെറിൻ സിവിൽ സർവീസ് പരീക്ഷയിൽ 913–ാം റാങ്ക് നേടി ഇപ്പോൾ ലഖ്നൗവിൽ ഇന്ത്യൻ റെയിൽവേസ് മാനേജ്മെന്റ് സർവീസിലെ (ഐആർഎംഎസ്) ഗ്രൂപ്പ് എ സർവീസിൽ പരിശീലനത്തിലാണ്.
കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങൽ പരേതനായ ഉസ്മാൻ–ആമിന ദമ്പതികളുടെ 4 മക്കളിൽ ഇളയവളാണു ഷെറിൻ. 2017ൽ വീടിന്റെ ടെറസിൽ നിന്നു വീണു നട്ടെല്ല് തകർന്നു ചലനശേഷി നഷ്ടപ്പെട്ട ഷെറിൻ വീൽചെയറിലിരുന്നാണു പരീക്ഷയ്ക്കായി തയാറെടുത്തത്. പഠനം കഴിഞ്ഞുള്ള ഇടവേളകളിൽ അയൽവാസികളായ കുട്ടികൾക്കു ട്യൂഷനെടുക്കാനും ഷെറിൻ സമയം കണ്ടെത്തിയിരുന്നു. ഇതിനിടെ, നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) യോഗ്യതയും ഷെറിൻ നേടി. നിലവിൽ കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശാന്തി നികേതൻ എന്ന എൻജിഒ വഴി ഭിന്നശേഷി കുട്ടികൾക്ക് ഓൺലൈൻ ട്യൂഷൻ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ നൽകുന്നുണ്ട്.
വയനാട്ടിലെ ഭിന്നശേഷി കുട്ടികൾക്കും സഹായം ചെയ്യുന്നു. ഭിന്നശേഷിക്കാരുടെ ഗ്രൂപ്പ് ഓർഗനൈസേഷനായ ‘കാരവാനുമായി സഹകരിച്ച്, കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്ന പ്രവർത്തനങ്ങളിലും പങ്കാളിയാകുന്നു.