സിവിൽ സർവീസ് ഇവർക്ക് കുടുംബകാര്യം; ആറാം ശ്രമത്തിൽ 40–ാം റാങ്ക് നേടി അർച്ചന, ഭർത്താവ് ഐഎഎസ് പരിശീലനത്തിൽ
ആറാം ശ്രമത്തിൽ സിവിൽ സർവീസസ് റാങ്ക് 40 ആയി ഉയർത്തി പി.പി.അർച്ചന. 2019 ൽ 334–ാം റാങ്ക് നേടി പോസ്റ്റൽ സർവീസിൽ ചേർന്ന അർച്ചന പിറ്റേവർഷം 99–ാം റാങ്കോടെ റവന്യു സർവീസിലെത്തി. ബെംഗളൂരുവിൽ ഇൻകംടാക്സ് അസി. കമ്മിഷണറായിട്ടും റാങ്ക് മെച്ചപ്പെടുത്താൻ നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമാണ് ഇത്തവണത്തെ വിജയം.

പയ്യന്നൂർ (കണ്ണൂർ) ∙ ആറാം ശ്രമത്തിൽ സിവിൽ സർവീസസ് റാങ്ക് 40 ആയി ഉയർത്തി പി.പി.അർച്ചന. 2019 ൽ 334–ാം റാങ്ക് നേടി പോസ്റ്റൽ സർവീസിൽ ചേർന്ന അർച്ചന പിറ്റേവർഷം 99–ാം റാങ്കോടെ റവന്യു സർവീസിലെത്തി. ബെംഗളൂരുവിൽ ഇൻകംടാക്സ് അസി. കമ്മിഷണറായിട്ടും റാങ്ക് മെച്ചപ്പെടുത്താൻ നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമാണ് ഇത്തവണത്തെ വിജയം.
ഇതേ പോരാട്ട വീര്യം കൈമുതലായുണ്ട് ഭർത്താവ് കൊല്ലം ചവറ സ്വദേശി ഗൗതം രാജിനും. 2019 ൽ 353–ാം റാങ്കിൽ തുടങ്ങിയ ഗൗതമിന്റെ സിവിൽ സർവീസ് പ്രയാണം 2020 ൽ 310–ാം റാങ്കിലേക്കും 2021 ൽ 210ലേക്കും 2023 ൽ 63ലേക്കും ഉയർന്നു. ഇപ്പോൾ ഐഎഎസ് പരിശീലനത്തിൽ.
ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ കെ.ഇ.ജീവൻരാജിന്റെയും പിലാത്തറ യുപി സ്കൂൾ റിട്ട. അധ്യാപിക പി.പി.ഗീതയുടെയും മകളാണ് അർച്ചന. പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്കൂൾ പഠനം. കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബിടെക്. കില മുൻ ഡയറക്ടറും കേന്ദ്ര പഞ്ചായത്ത് മന്ത്രാലയം സീനിയർ കൺസൽറ്റന്റുമായ തളിപ്പറമ്പിലെ പി.പി.ബാലന്റെ സഹോദരിയുടെ മകളാണ്.