കലക്ടർ കൃഷ്ണതേജയുടെ പ്രോത്സാഹനം പ്രചോദനമായി; സിവിൽ സർവീസ് റാങ്ക് ജേതാവായി: അഡ്വ. പാർവതി ഗോപകുമാർ
സിവിൽ സർവീസ് സ്വന്തമാക്കാൻ പരന്ന വായനയും പത്ര പാരായണവും പതിവാക്കണമെന്നതാണ് ഞാൻ ശീലിച്ച അടിസ്ഥാന പാഠം. ചെന്നിത്തല ജവാഹർ നവോദയ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ വാഹനാപകടത്തിൽ വലതു കൈ മുട്ടിനു താഴെവച്ച് മുറിച്ചു നീക്കേണ്ടി വന്നു. ഭിന്നശേഷിക്കാരിയാണ് എന്ന തോന്നൽ പിന്നീട് നടന്ന ഒരു പരീക്ഷയിലും

സിവിൽ സർവീസ് സ്വന്തമാക്കാൻ പരന്ന വായനയും പത്ര പാരായണവും പതിവാക്കണമെന്നതാണ് ഞാൻ ശീലിച്ച അടിസ്ഥാന പാഠം. ചെന്നിത്തല ജവാഹർ നവോദയ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ വാഹനാപകടത്തിൽ വലതു കൈ മുട്ടിനു താഴെവച്ച് മുറിച്ചു നീക്കേണ്ടി വന്നു. ഭിന്നശേഷിക്കാരിയാണ് എന്ന തോന്നൽ പിന്നീട് നടന്ന ഒരു പരീക്ഷയിലും എന്നെ ബാധിച്ചിട്ടില്ല.
എൽഎൽബി പഠന കാലത്ത് ആലപ്പുഴ കലക്ടർ ആയിരുന്ന എസ്.സുഹാസിന്റെ ഓഫിസിൽ ഇന്റേൺഷിപ് ചെയ്യാൻ അവസരം കിട്ടിയത് സിവിൽ സർവീസ് എന്ന ആശയം മനസ്സിൽ ഉദിക്കാൻ ഇടയാക്കി. സബ് കലക്ടർ ആയിരുന്ന കൃഷ്ണ തേജയുടെ പ്രോത്സാഹനവും സഹായിച്ചു. സിവിൽ സർവീസിനെ ഗൗരവത്തോടെ കാണണമെന്ന് കൃഷ്ണതേജ തുടർച്ചയായി പറഞ്ഞിരുന്നു. ഒരിക്കൽ കലക്ടറുടെ ക്യാംപ് ഓഫിസിൽ വിളിച്ചു വരുത്തിയും ഉപദേശിച്ചു.
വായനാശീലം കൈവിടാതിരിക്കുകയെന്നതാണ് വിജയത്തിലേക്കുള്ള മറ്റൊരു പാഠം. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളോടാണ് കൂടുതൽ താൽപര്യം. വികെഎന്നിന്റെ കഥകളും ഇഷ്ടമാണ്. സി.ജെ.തോമസിന്റെ 1128 ൽ ക്രൈം 27 എന്ന നാടകം പല തവണ വായിച്ചിട്ടുണ്ട്. സിവിൽ സർവീസിന് മലയാളം ഓപ്ഷനാക്കാനും വായന സഹായിച്ചു.
മനസ്സിന് സന്തോഷം തോന്നുന്ന സമയത്ത് മാത്രം പഠിക്കാൻ തയാറാവുക. സിവിൽ സർവീസ് വിജയിക്കുക എന്നത് ബാലികേറാമല അല്ല. സിവിൽ സർവീസ് നേടുക എന്നത് മനസ്സിൽ ഉറപ്പിച്ചു പരിശ്രമിച്ചാൽ വിജയം ഉറപ്പാണ്. എന്റെ മാതാപിതാക്കളായ കെ.എസ്. ഗോപകുമാറും ശ്രീകല എസ്. നായരും സഹോദരി രേവതിയും നൽകിയ പിന്തുണയും ചെറുതല്ല. തിരുവനന്തപുരം സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ അധ്യാപകൻ മുനി ദർശൻ, സുഹൃത്ത് സച്ചിൻ എന്നിവരുടെ പിന്തുണയും നേട്ടത്തിനു പിന്നിലുണ്ടെന്ന് പാർവതി പറയുന്നു. സാധാരണക്കാർക്ക് മെച്ചപ്പെട്ട സേവനം വേഗത്തിൽ ചെയ്തു കൊടുക്കാനുള്ള തീരുമാനമാകും സർവീസിന്റെ തുടക്കം മുതൽ വിരമിക്കുന്നതു വരെ പിന്തുടരുക.