സ്കൂളിൽ പഠിച്ചപ്പോൾ ഡോക്ടറാകാൻ ഇഷ്ടം, ഹൗസ്സർജൻസി സമയത്ത് മോഹിച്ചത് സിവിൽ സർവീസ്: ഡോ. അരുൺ എസ് നായർ
കുട്ടിക്കാലത്ത് ആതുര സേവനം സ്വപ്നം കണ്ട ഒരു കുട്ടി പഠിച്ച് വളർന്ന് തന്റെ ആഗ്രഹം സഫലമാകുന്ന ഘട്ടമെത്തിയപ്പോൾ മറ്റൊരു തീരുമാനമെടുക്കുന്നു. ഒരുപാട് ആലോചിച്ചുറപ്പിച്ചെടുത്ത ആ തീരുമാനത്തിനു പിന്നാലെ സഞ്ചരിച്ച് ഒടുവിൽ ഐഎഎസ് എന്ന പദവി സ്വന്തം പേരിനൊപ്പം ചേർത്തു വച്ചു. ഇടുക്കി സബ്കലക്ടർ ഡോ. അരുൺ എസ്.
കുട്ടിക്കാലത്ത് ആതുര സേവനം സ്വപ്നം കണ്ട ഒരു കുട്ടി പഠിച്ച് വളർന്ന് തന്റെ ആഗ്രഹം സഫലമാകുന്ന ഘട്ടമെത്തിയപ്പോൾ മറ്റൊരു തീരുമാനമെടുക്കുന്നു. ഒരുപാട് ആലോചിച്ചുറപ്പിച്ചെടുത്ത ആ തീരുമാനത്തിനു പിന്നാലെ സഞ്ചരിച്ച് ഒടുവിൽ ഐഎഎസ് എന്ന പദവി സ്വന്തം പേരിനൊപ്പം ചേർത്തു വച്ചു. ഇടുക്കി സബ്കലക്ടർ ഡോ. അരുൺ എസ്.
കുട്ടിക്കാലത്ത് ആതുര സേവനം സ്വപ്നം കണ്ട ഒരു കുട്ടി പഠിച്ച് വളർന്ന് തന്റെ ആഗ്രഹം സഫലമാകുന്ന ഘട്ടമെത്തിയപ്പോൾ മറ്റൊരു തീരുമാനമെടുക്കുന്നു. ഒരുപാട് ആലോചിച്ചുറപ്പിച്ചെടുത്ത ആ തീരുമാനത്തിനു പിന്നാലെ സഞ്ചരിച്ച് ഒടുവിൽ ഐഎഎസ് എന്ന പദവി സ്വന്തം പേരിനൊപ്പം ചേർത്തു വച്ചു. ഇടുക്കി സബ്കലക്ടർ ഡോ. അരുൺ എസ്.
കുട്ടിക്കാലത്ത് ആതുര സേവനം സ്വപ്നം കണ്ട ഒരു കുട്ടി പഠിച്ച് വളർന്ന് തന്റെ ആഗ്രഹം സഫലമാകുന്ന ഘട്ടമെത്തിയപ്പോൾ മറ്റൊരു തീരുമാനമെടുക്കുന്നു. ഒരുപാട് ആലോചിച്ചുറപ്പിച്ചെടുത്ത ആ തീരുമാനത്തിനു പിന്നാലെ സഞ്ചരിച്ച് ഒടുവിൽ ഐഎഎസ് എന്ന പദവി സ്വന്തം പേരിനൊപ്പം ചേർത്തു വച്ചു. ഇടുക്കി സബ്കലക്ടർ ഡോ. അരുൺ എസ്. നായരാണ് അന്നത്തെ ആ കുട്ടി. ഇന്ന് ദേശീയ ഡോക്ടർ ദിനം. ആത്മാർഥമായി പരിശ്രമിച്ചാൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടപ്പിലാക്കാമെന്ന് ജീവിതം കൊണ്ട് കാട്ടിത്തന്ന അരുൺ എസ്. നായർ ഐഎഎസിന്റെ പ്രചോദാത്മക ജീവിതകഥയറിയാം.
കൊല്ലം കടയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പഠിച്ചാണ് അരുൺ ആദ്യം ഡോക്ടറും പിന്നെ ഐഎഎസ് ഉദ്യോഗസ്ഥനുമായത്. സ്കൂളിൽ പഠിക്കുമ്പോൾ ആതുര സേവനം സ്വപ്നം കണ്ടിരുന്ന അരുൺ ഹൗസ് സർജൻസി സമയത്താണ് സിവിൽ സർവീസ് എന്ന് മാറിചിന്തിച്ചത്. കേരളത്തിൽ 4–ാം റാങ്കോടെ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ വിജയിച്ച, ഗോൾഡ്മെഡലോടെ എംബിബിഎസ് പൂർത്തിയാക്കിയ ഡോ. അരുൺ എസ്.നായർ 2023 ൽ മനോരമ ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്...
സ്കൂളിൽ പഠിക്കുന്ന സമയത്തൊന്നും സിവിൽ സർവീസ് ഒരു ആഗ്രഹമായി മനസ്സിലുണ്ടായിരുന്നില്ല. ഡോക്ടർ ആകണമെന്നായിരുന്നു അന്നാഗ്രഹിച്ചത്. അങ്ങനെയാണ് വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ചത്. ആതുര സേവന രംഗത്ത് ജോലി ചെയ്യണം എന്ന തീവ്രമായ ആഗ്രഹത്തോടു കൂടിയാണ് പഠിച്ചത്. ഇപ്പോഴും എനിക്ക് ആ ജോലി അത്രയേറെ ഇഷ്ടമാണ്. ഹൗസ് സർജന്‍സിയുടെ സമയത്താണ് സിവിൽ സർവീസ് എന്നൊരു ആഗ്രഹം കൂടിയെത്തിയത്. അങ്ങനെയൊരു ആഗ്രഹം തോന്നാൻ പ്രത്യേകിച്ച് ഒരു സംഭവമോ, ആളുകളോ ഒന്നും നിമിത്തമായിട്ടുണ്ടെന്ന് പറയാൻ കഴിയില്ല. ശരിക്കും ഹൗസ്‍ സർജന്‍സിയുടെ സമയത്താണ് ഒരു ഡോക്ടർ ചെയ്യേണ്ട ജോലിയുടെ സ്വഭാവത്തെക്കുറിച്ചൊക്കെ കൃത്യമായി മനസ്സിലാക്കാനായത്. അടിസ്ഥാനപരമായി ഒരു അക്കാദമിക് ജോലിയാണ്. നമ്മുടെ ആഗ്രഹമനുസരിച്ച് കൂടുതലായി എന്തെങ്കിലും ചെയ്യാനുള്ള അവസരമൊന്നും ഇതിലില്ല എന്നു തോന്നിയപ്പോഴാണ് സിവിൽ സർവീസിലേക്ക് തിരിയണമെന്നു തോന്നിയത്. വെറുതെ ജീവിച്ചു മരിച്ചു പോകുന്നതിനേക്കാൾ നമ്മുടേതായ എന്തെങ്കിലും സംഭാവനകൾ ഈ ലോകത്തിനു നൽകണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന് മെഡിക്കൽ രംഗത്തേക്കാൾ മികച്ച അവസരം സിവിൽ സർവീസിൽ ലഭിക്കുമെന്ന് തോന്നിയതുകൊണ്ടാണ് ആതുര സേവനമുപേക്ഷിച്ച് സിവിൽ സർവീസ് തിരഞ്ഞെടുത്തത്.
മെഡിക്കൽ കോളജിലൊക്കെ രോഗികൾ ഡോക്ടറെ കാണാനെത്തുമ്പോൾ രോഗത്തെക്കുറിച്ച് മാത്രമല്ല തികച്ചും വ്യക്തിപരമായ വിഷയങ്ങളെക്കുറിച്ചും മനസ്സു തുറക്കാറില്ലേ?. അത്തരം സാഹചര്യങ്ങളിൽ ഒരു ഡോക്ടറുടെ പരിമിതികളും സിവിൽ സെർവന്റിന്റെ സാധ്യതകളും മനസ്സിലാക്കിയ ശേഷമായിരുന്നോ ജോലിയിലെ ചുവടുമാറ്റം?.
തീർച്ചയായും. ഒരു രോഗി ഡോക്ടറെ കണ്ട് രോഗ വിവരം പറയുമ്പോൾ അയാളെ ചികിൽസിച്ച് മരുന്നുകൾ നിർദേശിക്കുന്നതോടെ ഡോക്ടറിന്റെ ഉത്തരവാദിത്തം അവസാനിക്കുകയാണ്. സാമൂഹികമായി അയാൾ അനുഭവിക്കുന്ന പല പ്രശ്നങ്ങളെപ്പറ്റിയും അറിയാമെങ്കിലും ഒരു ഡോക്ടർ എന്ന നിലയിൽ അവരെ സഹായിക്കുന്നതിൽ പരിമിതികളുണ്ട്. പക്ഷേ ഒരു സിവില്‍ സർവീസ് ഉദ്യോഗസ്ഥൻ എന്ന ജോലിയിലേക്ക് വരുമ്പോൾ ഒരു കൂട്ടം ആളുകളുടെ പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യേണ്ടി വരുന്നത്. അവരെ സഹായിക്കുന്നതിനായി ഒരു നയം രൂപീകരിക്കാനും അത് നടപ്പിലാക്കാനുമൊക്കെ അധികാരമുണ്ട്. ഡോക്ടറായിരിക്കുമ്പോൾ ഒരാൾക്ക് ചെയ്തു കൊടുക്കാൻ സാധിക്കുന്ന കാര്യം സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരിക്കുമ്പോൾ ആയിരം പേർക്കോ ഒരു ലക്ഷം പേർക്കോ ഒുമിച്ച് ചെയ്യാൻ സാധിക്കും.
ഡോക്ടർമാർ കൂടുതലായി സിവിൽ സർവീസിലേക്ക് ചുവടു മാറ്റുന്ന പ്രവണതയില്ലേ?
കേരളത്തിൽ ഏറെ ഡോക്ടർമാരുള്ള തുകൊണ്ടും മൽസരാധിഷ്ഠിത മേഖലയായതുകൊണ്ടും ഡോക്ടറെന്ന നിലയിൽ പേരെടുക്കാൻ ഏകദേശം 40 വയസ്സ് എങ്കിലും ആകണം. അതുവച്ചു നോക്കിയാൽ സിവിൽ സർവീസ് ഉദ്യോഗം കുറച്ചുകൂടി സുരക്ഷിതമാണ്. പക്ഷേ അതിലൊക്കെ ഉപരിയാണ് ഏതു ജോലി തിരഞ്ഞെടുക്കണം എന്ന ആഗ്രഹം.
ആ ഒരു ആഗ്രഹത്തിലേക്ക് എത്താനുള്ള വഴി തുറന്നു വരുന്നത് ഓരോരുത്തർക്കും ഓരോ പ്രായത്തിലായിരിക്കും . എന്റെ കാര്യത്തിൽ ഹൗസ് സർജൻസി പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് തോന്നിയത്. ചിലർക്ക് ബിരുദാനന്തര ബിരുദം ചെയ്യുന്ന സമയത്തായിരിക്കും തോന്നുക, ചിലര്‍ക്ക് ജോലി ചെയ്യുന്ന സമയത്തായിരിക്കും തോന്നുക. അത് ഓരോ വ്യക്തിയുടെയും ആഗ്രഹവും സ്വപ്നവുമാണ്. അത് ഏതുപ്രായത്തിലും ആ വ്യക്തിക്ക് ഉണ്ടായിക്കഴിഞ്ഞാൽ തീര്‍ച്ചയായിട്ടും ആ ഒരു സ്വപ്നം നേടിയെടുക്കാനുള്ള ഒരു ശ്രമം നടത്തുക തന്നെ വേണം. അതിൽ ജോലി എന്നുള്ള മാനദണ്ഡം നോക്കേണ്ട എന്ന അഭിപ്രായക്കാരനാണ് ഞാൻ.
∙ സിവിൽ സർവീസിന് മെഡിക്കൽ സയൻസ് തന്നെ ഓപ്ഷനലായെടുത്തു പഠിച്ചതിനെക്കുറിച്ച്?
സിവിൽ സർവീസ് പരീക്ഷയുടെ കാര്യത്തിൽ മാതൃകാപരമായ ഓപ്ഷണൽ സബ്ജക്റ്റ് ഇല്ല എന്നുതന്നെ പറയാം. ഇന്ന വിഷയം എടുത്തതു കൊണ്ട് ഞാൻ വിജയിക്കും അല്ലെങ്കിൽ ഇന്നതെടുത്തതു കൊണ്ട് ഞാൻ പരാജയപ്പെടും എന്നൊന്നുമില്ല. എല്ലാ ഓപ്ഷണൽ വിഷയങ്ങൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ആറു വർഷം പഠിച്ച വിഷയമാണ് വൈദ്യശാസ്ത്രം. അതുകൊണ്ടു തന്നെ പുതിയൊരു വിഷയം പഠിച്ച് തുടങ്ങുന്നതിനേക്കാൾ നല്ലത് അത്രയും വർഷം പഠിച്ച കാര്യങ്ങൾ ഒന്നു കൂടി ഓർത്തെടുക്കുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെയാണ് മെഡിക്കൽ സയൻസ് തിരഞ്ഞെടുത്തത്. അധികമാരും എടുക്കാറില്ല, പരിശീലനം ലഭ്യമല്ല അങ്ങനെയുള്ള വെല്ലുവിളികൾ ഉണ്ടായിരുന്നു. ഏതു വിഷയം തിരഞ്ഞെടുത്താലും നന്നായി പ്രയത്നിച്ചതുകൊണ്ടു മാത്രമേ കാര്യമുള്ളൂ. വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഗുണവും ദോഷവും കൃത്യമായി മനസ്സിലാക്കിയ ശേഷമേ ഉചിതമായ തീരുമാനത്തിലേത്താവൂ. അങ്ങനെ ആലോചിച്ചപ്പോൾ മെഡിക്കൽ സയൻസ് എടുക്കുന്നതാണ് കുറച്ചു കൂടി ഗുണകരമായിട്ട് എനിക്കു തോന്നിയത്.
സർക്കാർ സ്കൂളിലും സർക്കാർ മെഡിക്കൽ കോളജിലും പഠിച്ചാണ് ഡോ. അരുൺ എസ്. നായർ സ്വപ്നങ്ങൾ ഓരോന്നായി സഫലമാക്കിയതും. ഇഷ്ടപ്പെട്ട കരിയറിലേക്ക് കൂടുമാറ്റം നടത്തിയതും. കൊല്ലം കടയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പഠിച്ചാണ് അരുൺ ആദ്യം ഡോക്ടറും പിന്നെ ഐഎഎസ് ഉദ്യോഗസ്ഥനുമായത്.