വയസ്സ് 74, റഗുലർ വിദ്യാർഥിയായി തങ്കമ്മ; എംജി സർവകലാശാല ചരിത്രത്തിൽ ആദ്യം
ഇംഗ്ലിഷിലുള്ള തന്റെ നീണ്ട കയ്യൊപ്പ് എങ്ങനെ തൊഴിലുറപ്പ് പദ്ധതിയുടെ മസ്റ്ററിലെ കൊച്ചു കോളത്തിൽ കൊള്ളിക്കാം എന്ന് തങ്കമ്മ വിഷമിച്ചിട്ടുണ്ട്. ഇപ്പോഴിതാ 74-ാം വയസ്സിൽ സാധാരണ വിദ്യാർഥിയായി കൂത്താട്ടുകുളം ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെത്തി വിദ്യാഭ്യാസ ചരിത്രത്തിൽ വ്യത്യസ്തമായ കയ്യൊപ്പു

ഇംഗ്ലിഷിലുള്ള തന്റെ നീണ്ട കയ്യൊപ്പ് എങ്ങനെ തൊഴിലുറപ്പ് പദ്ധതിയുടെ മസ്റ്ററിലെ കൊച്ചു കോളത്തിൽ കൊള്ളിക്കാം എന്ന് തങ്കമ്മ വിഷമിച്ചിട്ടുണ്ട്. ഇപ്പോഴിതാ 74-ാം വയസ്സിൽ സാധാരണ വിദ്യാർഥിയായി കൂത്താട്ടുകുളം ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെത്തി വിദ്യാഭ്യാസ ചരിത്രത്തിൽ വ്യത്യസ്തമായ കയ്യൊപ്പു ചാർത്തുകയാണ് കൂത്താട്ടുകുളത്തിനു സമീപം ആലപുരം മടുക്കാ എഴുകാമലയിൽ പി.എം തങ്കമ്മ. തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റാകുന്നതിനാണ് തങ്കമ്മ 2019ൽ പത്താം ക്ലാസ് തുല്യതാപരീക്ഷ എഴുതി 74% മാർക്കോടെ ജയിച്ചത്. പണ്ട് എട്ടാം ക്ലാസിൽ പഠനം നിർത്തിയതാണ്. ‘‘അന്ന് വിദ്യാഭ്യാസത്തിന്റെ വിലയൊന്നും അറിയില്ലായിരുന്നു. പഠിക്കാൻ തോന്നിയില്ല. പക്ഷേ വായനശാലയിൽ നിന്ന് മുട്ടത്തുവർക്കിയുടെയും കാനത്തിന്റെയും മറ്റും നോവലുകളും കഥകളുമെല്ലാം കൊണ്ടുവന്ന് വായിക്കുമായിരുന്നു’’-തങ്കമ്മ പറയുന്നു.
അക്ഷരം നൽകിയ ആദരം
പത്താംക്ലാസ് പരീക്ഷ പാസായെങ്കിലും 70 വയസ്സ് കഴിഞ്ഞതിനാൽ മേറ്റ് സ്ഥാനം ലഭിച്ചില്ല. എന്നാൽപ്പിന്നെ സിവിൽ ഡിഫൻസിൽ ചേരാമെന്ന് വച്ചു. കൂത്താട്ടുകുളം സ്റ്റേഷനിൽ ആദ്യ പരിശീലനം. പിന്നീട് കോതമംഗലത്തും തൃശൂർ പൊലീസ് അക്കാദമിയിലും പരിശീലനം നേടി സിവിൽ ഡിഫൻസ് അംഗമായി. 2022ൽ കെപിഎംഎസ് തങ്കമ്മയെ ആദരിച്ചു. ആലപുരം ക്ഷേത്രത്തിന്റെ മാനേജർ രാമൻ ക്ഷേത്രത്തിലെ വിദ്യാരംഭ സമയത്ത് കുട്ടികൾക്ക് അക്ഷരം പറഞ്ഞു കൊടുക്കാനും എഴുതിക്കാനും തങ്കമ്മയെ ക്ഷണിച്ചത് ജീവിതത്തിലെ മറ്റൊരു അവിസ്മരണീയ നിമിഷം. വിദ്യാഭ്യാസത്തിന്റെ വിലയറിഞ്ഞ തങ്കമ്മ പ്ലസ്ടു പരീക്ഷ എഴുതാനുറച്ചു. പിറവം എംകെഎം ഹയർസെക്കൻഡറി സ്കൂളിൽ ഹ്യുമാനിറ്റീസ് പഠിച്ച് പരീക്ഷയെഴുതി. 78% മാർക്കോടെ വിജയം. മലയാളത്തിന് എ ഗ്രേഡും ലഭിച്ചു.
ബികോം ഓണേഴ്സ്; വിസാറ്റിന്റെ സഹായം
ഫീസില്ലാതെ പഠിപ്പിക്കാൻ ആളുണ്ടെങ്കിൽ തുടർന്നു പഠിക്കുമെന്ന് തങ്കമ്മ പറഞ്ഞത് വഴിത്തിരിവായി. ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ടി. രാജുമോൻ മാവുങ്കൽ, പിആർഒ ഷാജി ആറ്റുപുറം, ജിതിൻ ജോയി എന്നിവർ തങ്കമ്മയെ നേരിൽക്കണ്ട് സംസാരിച്ചു. ഫീസും ബസ് ഫീസുമെല്ലാം സൗജന്യമാക്കാമെന്ന് വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു പാമ്പാടി ഉറപ്പുനൽകി. എംജി സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽത്തന്നെ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് തങ്കമ്മയ്ക്കു ബികോം ഓണേഴ്സിന് പ്രവേശനം നൽകിയത്. കഴിയുന്നത്ര പഠിക്കണം എന്ന ആഗ്രഹത്തിലാണ് തങ്കമ്മ. രാവിലെ നാലിന് ഉണരും. അടുക്കളയിലെ ജോലികൾ ഒതുക്കി രാവിലെ ഒന്നരമണിക്കൂറോളം പഠനത്തിന് മാറ്റിവയ്ക്കുന്നു. 1995 മുതൽ ജീവിതത്തോട് ഒറ്റയ്ക്കു പൊരുതുന്ന തങ്കമ്മയ്ക്ക് വിദ്യാഭ്യാസ പോരാട്ടത്തിൽ കോളജ് അധികൃതരും സഹപാഠികളും വീട്ടുകാരും നാട്ടുകാരുമെല്ലാം ഒപ്പമുണ്ട്. വിവാഹിതരായ മക്കൾ ലീനയും ബാബുവുമെല്ലാം അമ്മയുടെ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്തിനേറെ, മുത്തശ്ശിയെ ഇംഗ്ലിഷ് പഠിപ്പിക്കാനും മറ്റും കൊച്ചുമക്കളും റെഡി. എങ്കിൽ ഒരു കൈ നോക്കാൻ തന്നെയാണ് തങ്കമ്മയുടെ ഉറച്ച തീരുമാനം. ബികോമും എംകോമും കടന്ന് മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം.