പൈലറ്റാകാൻ മോഹിക്കുന്നവരാണോ, ക്യാപ്റ്റൻ റീന വർഗീസ് പറയുന്നതു കേൾക്കൂ...
മഹാരാഷ്ട്രയിലെ കോപർശിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ സൈനികനെ ഹെലികോപ്റ്ററിലെത്തി സാഹസികമായി രക്ഷിച്ചാണ് ക്യാപ്റ്റൻ റീന വർഗീസ് എന്ന പൈലറ്റ് വാർത്തകളിൽ ഇടംപിടിച്ചത്. പൈലറ്റുമാരിൽ വനിതകൾ കുറവാണ്; ഹെലികോപ്റ്റർ പൈലറ്റുമാരാകട്ടെ വളരെ കുറവും.പത്തനംതിട്ട കോന്നി സ്വദേശിനിയായ റീന 15 വർഷമായി
മഹാരാഷ്ട്രയിലെ കോപർശിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ സൈനികനെ ഹെലികോപ്റ്ററിലെത്തി സാഹസികമായി രക്ഷിച്ചാണ് ക്യാപ്റ്റൻ റീന വർഗീസ് എന്ന പൈലറ്റ് വാർത്തകളിൽ ഇടംപിടിച്ചത്. പൈലറ്റുമാരിൽ വനിതകൾ കുറവാണ്; ഹെലികോപ്റ്റർ പൈലറ്റുമാരാകട്ടെ വളരെ കുറവും.പത്തനംതിട്ട കോന്നി സ്വദേശിനിയായ റീന 15 വർഷമായി
മഹാരാഷ്ട്രയിലെ കോപർശിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ സൈനികനെ ഹെലികോപ്റ്ററിലെത്തി സാഹസികമായി രക്ഷിച്ചാണ് ക്യാപ്റ്റൻ റീന വർഗീസ് എന്ന പൈലറ്റ് വാർത്തകളിൽ ഇടംപിടിച്ചത്. പൈലറ്റുമാരിൽ വനിതകൾ കുറവാണ്; ഹെലികോപ്റ്റർ പൈലറ്റുമാരാകട്ടെ വളരെ കുറവും.പത്തനംതിട്ട കോന്നി സ്വദേശിനിയായ റീന 15 വർഷമായി
മഹാരാഷ്ട്രയിലെ കോപർശിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ സൈനികനെ ഹെലികോപ്റ്ററിലെത്തി സാഹസികമായി രക്ഷിച്ചാണ് ക്യാപ്റ്റൻ റീന വർഗീസ് എന്ന പൈലറ്റ് വാർത്തകളിൽ ഇടംപിടിച്ചത്. പൈലറ്റുമാരിൽ വനിതകൾ കുറവാണ്; ഹെലികോപ്റ്റർ പൈലറ്റുമാരാകട്ടെ വളരെ കുറവും. പത്തനംതിട്ട കോന്നി സ്വദേശിനിയായ റീന 15 വർഷമായി ഹെലികോപ്റ്റർ പൈലറ്റാണ്; പൊതുമേഖലാ ഹെലികോപ്റ്റർ കമ്പനിയായ പവൻഹംസിൽ ജോലി ചെയ്യുന്ന റീന ഈ മേഖലയിലെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുന്നു.
Q വനിതാ പൈലറ്റുമാർക്ക് അനുകൂലമായ തൊഴിൽസാഹചര്യമാണോ ഇന്ത്യയിൽ ? മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എന്താണു സ്ഥിതി?
A ലോകത്ത് ഏറ്റവുമധികം വനിതാ പൈലറ്റുമാരുള്ളത് ഇന്ത്യയിലാണ്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സർക്കാരുകൾ പ്രോത്സാഹനം നൽകുന്നുമുണ്ട്. സർക്കാർ അംഗീകൃത ഫ്ലയിങ് സ്കൂളുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ സബ്സിഡിയും മറ്റും നൽകുന്നുണ്ട്. പത്തുവർഷമായി ഇന്ത്യയിൽ ഈ രംഗം അതിവേഗ വളർച്ചയിലാണ്. സമ്പദ്‌രംഗം വളരുന്നതനുസരിച്ചു തൊഴിൽസാധ്യതകളും ഏറുകയാണ്. വൻകിട ബിസിനസുകാരെല്ലാം സ്വകാര്യ ഹെലികോപ്റ്ററുകൾ വാങ്ങിക്കൂട്ടുന്നു. എയർലൈനുകളിൽ ചേരുന്നതിനു മാത്രമേ പ്രായപരിധിയുള്ളൂ. ചാർട്ടേഡ് വിമാനക്കമ്പനികളിലും മറ്റും ജോലിയിൽ പ്രവേശിക്കുന്നതിനു പ്രായപരിധിയില്ല. കേരളത്തിൽ പക്ഷേ ഈ മേഖലയെ സംബന്ധിച്ചുള്ള അവബോധം ഇപ്പോഴും കുറവാണ്.
Q ഈ കരിയർ തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ പ്രോത്സാഹിപ്പിച്ചവർ ആരൊക്കെ ?
A എന്റെ മേഖല ഇതാണെന്നു ചെറുപ്പത്തിലേ ഞാൻ ഉറപ്പിച്ചിരുന്നു. മെഡിക്കൽ മേഖലയിലേക്കു പോകാനാണ് വീട്ടുകാർ ആദ്യം ഉപദേശിച്ചത്. എന്നാൽ ഞാൻ ഉറച്ചുനിന്ന് വ്യോമയാന രംഗത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതോടെ ഇതിന്റെ സാധ്യതകൾ മനസ്സിലാക്കി മാതാപിതാക്കൾ ഉൾപ്പെടെ നല്ല പിന്തുണ നൽകി. നമ്മൾ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകുകയും സ്വയം പ്രചോദനം പകരുകയുമാണ് ഏറ്റവും പ്രധാനം.
Q പൈലറ്റ് പരിശീലന കോഴ്സുകൾക്കു ചെലവേറെയെന്നതാണ് സാധാരണക്കാരെ പിന്നോട്ടടിക്കുന്ന പ്രശ്നം. ഇതിന് എന്തെങ്കിലും പോംവഴി നിർദേശിക്കാനുണ്ടോ?
A ശരിയാണ്. കമേഴ്സ്യൽ എയർപ്ലെയ്ൻ പൈലറ്റ് കോഴ്സുകൾ പഠിച്ച് ലൈസൻസ് (സിപിഎൽ-എ) നേടുന്നതിനു 40 ലക്ഷത്തോളം രൂപ ചെലവാകും. അതിനു ശേഷം എയർക്രാഫ്റ്റ് ടൈപ് റേറ്റിങ്ങിനും ഗ്രൗണ്ട് കോഴ്സിനും ഇത്രതന്നെയോ അതിലേറെയോ ചെലവു വരും. ഓരോ വിമാനത്തിലും പരിശീലനം നേടുന്നതനുസരിച്ച് വ്യോമയാന അധികൃതർ പൈലറ്റുമാർക്കു നൽകുന്ന സർട്ടിഫിക്കേഷനാണ് ടൈപ് റേറ്റിങ്. ഓരോ വിമാനത്തിന്റെയും ഹെലികോപ്റ്ററിന്റെയും എയർക്രാഫ്റ്റ് ടൈപ് റേറ്റിങ് പഠിക്കുന്നതിനു പ്രത്യേകം ചെലവാണ്. കമേഴ്സ്യൽ ഹെലികോപ്റ്റർ പൈലറ്റ് ലൈസൻസിന് (സിപിഎൽ–എച്ച്) ചെലവ് ഇരട്ടിയോളമാണ്. അതുകൊണ്ടു തന്നെയാണ് ഈ മേഖലയിലേക്ക് എത്തുന്നവർ കുറയുന്നതും. എങ്കിലും മറുവശത്ത്, ഉയർന്ന ശമ്പളം ഉൾപ്പെടെ ഈ കരിയറിലേക്കു നമ്മെ ആകർഷിക്കുന്ന ഘടകങ്ങളുമുണ്ട്. ഏതെങ്കിലും ബിരുദം നേടിയശേഷം കമേഴ്സ്യൽ പൈലറ്റ് കോഴ്സിനു ചേരുന്നതാണു നല്ലത്. ഏവിയേഷൻ കമ്പനികൾ നടത്തുന്ന കെഡറ്റ് പൈലറ്റ് പ്രോഗ്രാമുകൾ പരിഗണിക്കാം. പ്രായപരിധിയില്ലാത്തതിനാൽ മറ്റു ജോലികൾ ചെയ്തു പണമുണ്ടാക്കിയശേഷം ഈ രംഗത്തേക്കു വരുന്നവരുമുണ്ട്. ചേർന്ന് അഞ്ചു വർഷത്തിനുള്ളിൽ പരീക്ഷയെല്ലാം പാസായി ലൈസൻസിന് അപേക്ഷ നൽകിയിരിക്കണമെന്നതാണ് ഡിജിസിഎ (ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ) വ്യവസ്ഥ. ഇല്ലെങ്കിൽ നമ്മുടെ ക്രെഡിറ്റിലുള്ള പറക്കൽ മണിക്കൂറുകൾ (ഫ്ലയിങ് അവേഴ്സ്) അവർ കുറച്ചുകൊണ്ടിരിക്കും. ഒടുവിൽ പറക്കൽ മണിക്കൂറുകൾ വേണ്ടത്രയില്ലാതെ ജോലി നേടാൻ കഴിയാതാകും. പരീക്ഷകൾ വളരെ കഠിനമാണ്. പരീക്ഷ പാസായ ശേഷം പറക്കൽ മണിക്കൂറുകൾ നേടുന്നതാണ് അഭികാമ്യം.
Q ഒരു എയർക്രാഫ്റ്റ് പൈലറ്റിനെ അപേക്ഷിച്ച് ഹെലികോപ്റ്റർ പൈലറ്റിന്റെ കരിയറിലും കൈകാര്യം ചെയ്യുന്ന ദൗത്യങ്ങളിലുമുള്ള വ്യത്യാസങ്ങൾ പങ്കുവയ്ക്കാമോ?
A വിമാനം പറത്തുന്നതിനെക്കാൾ സാഹസികമാണ് ഹെലികോപ്റ്റർ പറത്തുന്നത്. ഉയർന്ന പ്രദേശങ്ങളിൽ പറക്കാൻ ഹെലികോപ്റ്ററുകളാണ് ഉപയോഗിക്കുന്നതും. സ്വകാര്യ വ്യക്തികളുടെ ഹെലികോപ്റ്ററുകൾ കൂടുതലും അവരുടെയും അതിഥികളുടെയും യാത്രകൾക്കും മറ്റുമാവും ഉപയോഗിക്കുക. എന്നാൽ ചാർട്ടർ കമ്പനിക്കു സംസ്ഥാന സർക്കാരുകളുമായും എണ്ണക്കമ്പനികളുമായൊക്കെ കരാറുണ്ടാകും. അതുകൊണ്ട് തിരഞ്ഞെടുപ്പു ജോലികൾ, പൊലീസിനു സഹായം വേണ്ട അവസരങ്ങൾ എന്നിങ്ങനെയുള്ളപ്പോഴൊക്കെ ഹെലികോപ്റ്ററുകൾ വേണ്ടിവരും.