പാഴ്വസ്തുക്കളെ ‘എടുത്തുടുത്ത്’ ട്രെൻഡ് സെറ്ററാകാം?; സേക്രഡ് ഹാർട് വേറെ ലെവലാണിഷ്ടാ!
ഇപ്പോ വായിച്ചുകൊണ്ടിരിക്കുന്ന ന്യൂസ് പേപ്പർ കൊണ്ട് ഒരു വസ്ത്രം ഡിസൈൻ ചെയ്യാൻ പറ്റുമോ ? ന്യൂസ് പേപ്പർ മാത്രമല്ല, പ്ലാസ്റ്റിക് പ്ലേറ്റ്, പഴയ സിഡി, പേപ്പർ ഗ്ലാസ്, ഒഴിവാക്കിയ വസ്ത്രങ്ങൾ തുടങ്ങി എന്തുമാവട്ടെ, ഇവയെല്ലാം വെറൈറ്റി വസ്ത്രങ്ങളാക്കി പുത്തൻ ഫാഷനുമായി എത്തിയിരിക്കുകയാണ് ചാലക്കുടി സേക്രഡ് ഹാർട്

ഇപ്പോ വായിച്ചുകൊണ്ടിരിക്കുന്ന ന്യൂസ് പേപ്പർ കൊണ്ട് ഒരു വസ്ത്രം ഡിസൈൻ ചെയ്യാൻ പറ്റുമോ ? ന്യൂസ് പേപ്പർ മാത്രമല്ല, പ്ലാസ്റ്റിക് പ്ലേറ്റ്, പഴയ സിഡി, പേപ്പർ ഗ്ലാസ്, ഒഴിവാക്കിയ വസ്ത്രങ്ങൾ തുടങ്ങി എന്തുമാവട്ടെ, ഇവയെല്ലാം വെറൈറ്റി വസ്ത്രങ്ങളാക്കി പുത്തൻ ഫാഷനുമായി എത്തിയിരിക്കുകയാണ് ചാലക്കുടി സേക്രഡ് ഹാർട് കോളജിലെ വിദ്യാർഥികൾ.
കോളജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂഷനൽ ഇന്നവേറ്റീവ് കൗൺസിൽ, ഐക്യുഎസി, പ്രോഗ്രസീവ് –ഇ റീസൈക്ലിങ് കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് ‘ഗ്രീൻ കൗച്ചർ ഫാഷൻ വിത്ത് പർപ്പസ്’ എന്ന ഫാഷൻ ഷോ കോളജിൽ നടത്തിയത്. ആവശ്യം കഴിഞ്ഞു നാം വലിച്ചെറിയുന്ന മിക്ക വസ്തുക്കളും ഉപയോഗപ്രദമാക്കി മാറ്റാമെന്ന സന്ദേശമാണ് ഈ ന്യൂജെൻ ട്രെൻഡി വസ്ത്രങ്ങളിലൂടെ വിദ്യാർഥികൾ പറഞ്ഞുവയ്ക്കുന്നത്.
മാലിന്യം തള്ളി പ്രകൃതിയെ മലിനമാക്കാതിരിക്കാനും, ഇ–വേസ്റ്റ് മാനേജ്മെന്റ് അവബോധം വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിന്റെയും ഭാഗമായി നടത്തിയ ആദ്യ ചുവടുവയ്പ്പാണ് എസ്എച്ച് കോളജിലെ പ്രകൃതി സൗഹൃദ ഫാഷൻ ഷോ.
നമ്മൾ എന്തു ധരിക്കുന്നോ അതാണ് ട്രെൻഡ്. അതായിരിക്കണം ട്രെൻഡ് ഇതാണ് കോളജുകളിലെ ഒരു വൈബ്. കഴിഞ്ഞ മാസമാണ് ഇ –വേസ്റ്റ് മാനേജ്മെന്റ് കുട്ടികളിലേക്കെത്തിക്കാൻ കോളജിൽ ഒരു ഫാഷൻ ഷോ നടത്താമെന്ന് തീരുമാനിച്ചത്. ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ടായിരിക്കണം വസ്ത്രം ഡിസൈൻ ചെയ്യേണ്ടത് എന്നുമാത്രമാണ് നിബന്ധനയായി പറഞ്ഞത്. കോളജിലെ ഡിപ്പാർട്മെന്റ് തലത്തിലായിരുന്നു മത്സരം. അതോടെ മത്സരാർഥികൾ മാത്രമല്ല, ഡിപ്പാർട്മെന്റിലുള്ള എല്ലാവരും മത്സരത്തിന്റെ ഭാഗമായി ഒരുമിച്ചു നിന്നു.
ആശയക്കൂട്ടായ്മയിലും വസ്ത്ര നിർമാണത്തിനുള്ള പാഴ്‌വസ്തുക്കൾ ശേഖരിക്കലുമെല്ലാം വിവിധ വിഭാഗങ്ങളായി നിർവഹിച്ചു. പഴയ പത്രങ്ങൾ, സോഡാകുപ്പിയുടെ അടപ്പ്, ഡിസ്ക്, തയ്യൽകടയിലെ ബാക്കിവരുന്ന തുണിക്കഷണങ്ങൾ, പേപ്പർ ഗ്ലാസ്, പ്ലേറ്റ് തുടങ്ങിയവയെല്ലാം ട്രെൻഡി ഡിസൈനുകളായി മാറി. യൂട്യൂബിലും മറ്റ് വെബ്സൈറ്റുകളിലുമൊക്കെ നോക്കി സ്വയം പഠിച്ചെടുത്താണ് വിദ്യാർഥികൾ വസ്ത്രം രൂപകൽപന ചെയ്തത്. ഫാഷൻ ഷോ കഴിഞ്ഞെങ്കിലും ഈ വസ്ത്രങ്ങൾ കോളജിൽ തന്നെ സൂക്ഷിക്കാനാണ് പ്ലാൻ. മാലിന്യസംസ്കരണത്തിനൊരു സ്റ്റൈലൻ സന്ദേശമായി വരും വർഷങ്ങളിലെ വിദ്യാർഥികൾക്കും ഉപകാരപ്പെടട്ടെ എന്ന് വിദ്യാർഥികൾ പറയുന്നു.