പഠിച്ചിറങ്ങുന്നവരെ കൂടുതൽ നൈപുണ്യമികവുള്ളവരാക്കുകയാണു ഫിനിഷിങ് സ്കൂളുകളുടെ ദൗത്യം. ശേഷികൾ പരമാവധി പുറത്തെടുക്കും വിധമൊരു മെയ്ക് ഓവർ. സാധാരണക്കാർക്കും ഇത്തരം സാധ്യതകൾ പ്രാപ്യമാക്കുകയാണ് ഐഎച്ച്ആർഡിക്കു കീഴിൽ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള മോഡൽ ഫിനിഷിങ് സ്കൂളുകൾ. അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ളവർക്കുള്ള സൗജന്യ കോഴ്സുകൾ പോലും മോഡൽ ഫിനിഷിങ് സ്കൂളിലുണ്ട്. ഫീസുള്ള കോഴ്സുകളിൽ പോലും പിന്നാക്ക വിഭാഗ അപേക്ഷകർക്ക് ആനുകൂല്യമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്കു ജോലി കണ്ടെത്താനും സഹായമുണ്ടാകും.
മോഡൽ ഫിനിഷിങ് സ്‌കൂളിന്റെ കൊച്ചി കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സെന്ററിലും തിരുവനന്തപുരം പിഎംജി ജംക്‌ഷനിൽ സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ക്യാംപസിലെ സെന്ററിലും കുറഞ്ഞ ഫീസിൽ പഠിക്കാവുന്ന ആറു കോഴ്സുകൾ ഇതാ:
1 പിജി ഡിപ്ലോമ ഇൻ എംബെഡ്ഡ്‌ഡ് സിസ്റ്റംസ് ഡിസൈൻ: യോഗ്യത എംടെക് / എംഎസ്‌സി. കാലാവധി ആറു മാസം.
2 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡെന്റൽ അസിസ്റ്റൻസ്: ഒരു വർഷമെങ്കിലും ഡെന്റൽ ക്ലിനിക്കിൽ പ്രവൃത്തി പരിചയമുള്ളവർക്ക് ഒരാഴ്ച നീളുന്ന സർട്ടിഫിക്കേഷൻ കോഴ്സ്.
3 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അക്രെഡിറ്റേഷൻ ആൻഡ് സർട്ടിഫിക്കേഷൻ ഇൻ ഹെൽത്ത് കെയർ ഓർഗനൈസേഷൻ: ആരോഗ്യ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷൻ സർട്ടിഫിക്കേഷൻ നടപടിക്രമങ്ങളിൽ പരിശീലനം. യോഗ്യത: ബിടെക്/ എൻജിനീയറിങ് ഡിപ്ലോമ. കാലാവധി മൂന്നാഴ്ച.
4 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓട്ടോകാഡ്: ഓട്ടോ കാഡ് 2ഡി, 3ഡി, 3ഡിഎസ്മാക്സ്, ഫോട്ടോഷോപ്, പ്രീമിയർ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള 3ഡി വിഷ്വലൈസേഷൻ കോഴ്സ്. യോഗ്യത: എൻജിനീയറിങ് ഡിപ്ലോമ/ ഐടിഐ.
5 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ജാവ ആൻഡ്രോയ്ഡ് പ്രോഗ്രാമിങ്: ജാവ ആൻഡ്രോയ്ഡ് പ്രോഗ്രാമിങ് , ബൂട്സ്റ്റെപ്പർ, അംഗുലർ ജെസ് എന്നിവ പഠിപ്പിക്കുന്ന കോഴ്സ്. യോഗ്യത: ബിടെക്/ ഡിപ്ലോമ.
6 ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്: ഒഴിവുള്ള സീറ്റുകളിലേക്കു സ്പോട് അഡ്മിഷൻ. കാലാവധി ആറു മാസം. യോഗ്യത: പ്ലസ് ടു.
സൗജന്യ കോഴ്സുകളും
കേന്ദ്ര സർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന മിഷന്റെ കീഴിൽ തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജുമായി ചേർന്ന് മോഡൽ ഫിനിഷിങ് സ്കൂൾ ആരംഭിക്കുന്ന ആരംഭിക്കുന്ന സൗജന്യ കോഴ്സുകൾ:
1 വെബ് ഡിസൈനിങ് & പബ്ലിഷിങ് അസിസ്റ്റന്റ്: യോഗ്യത: പത്താം ക്ലാസ് വിജയം
2 ഇലക്‌ട്രീഷ്യൻ ഡൊമസ്റ്റിക്: യോഗ്യത: എട്ടാം ക്ലാസ്. പ്രായം: 14 വയസ്സ്
3 ഇലക്ട്രോണിക് ടെക്നീഷ്യൻ: യോഗ്യത: എട്ടാം ക്ലാസ്. പ്രായം: 14 വയസ്സ്
അപേക്ഷർ ബിപിഎൽ കാർഡ് ഉപഭോക്താക്കളോ കുടുംബശ്രീ അംഗമോ ആശ്രിതരോ ആയിരിക്കണം. അല്ലാത്തവർ കുടുംബ വാർഷികവരുമാനം അര ലക്ഷം രൂപയിൽ താഴെയാണെന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷർ കേരളത്തിലെ കോർപറേഷൻ / മുനിസിപ്പാലിറ്റി മേഖലയിലെ സ്ഥിര താമസക്കാരുമായിരിക്കണം. ദൂരപരിധി അനുസരിച്ചു സൗജന്യ താമസ, ഭക്ഷണ സൗകര്യമുണ്ടാകും.
ഐഎച്ച്ആർഡിയുടെ തിരുവനന്തപുരത്തെ മോഡൽ ഫിനിഷിങ് സ്കൂളിലും ഈ കോഴ്സുകൾ പഠിക്കാം. തിരുവനന്തപുരം കോർപറേഷനിലോ ജില്ലയിലെ മുനിസിപ്പാലിറ്റികളിലോ സ്ഥിരതാമസക്കാരായിരിക്കണം.
ഫോൺ: 8547005092,0484 2985252, 0471 2307733