ഡിസൈൻ രംഗത്ത് ബിഡിസ് പ്രോഗ്രാം പ്രവേശനത്തിന് സ്വകാര്യസ്ഥാപനമായ നിർമാ യൂണിവേഴ്സിറ്റി (അഹമ്മദാബാദ്) ജനുവരി ആറു വരെ അപേക്ഷ സ്വീകരിക്കും. കൊച്ചിയടക്കം കേന്ദ്രങ്ങളിൽ ജനുവരി 28ന് എൻട്രൻസ് ടെസ്റ്റ്. പ്രവാസികൾക്ക് ടെസ്റ്റ് നിർബന്ധമല്ല. പ്ലസ്ടു / ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ 50% എങ്കിലും മാർക്കോടെ ജയിച്ചവർക്കാണ് പ്രവേശനം. വാർഷിക ഫീ 267,500 രൂപ. മറ്റു ഫീസ് പുറമേ. വിവരങ്ങൾക്കും അപേക്ഷയ്ക്കും വെബ്സൈറ്റ്: www.nirmauni.ac.in/DODNU.
സർക്കാർ മേഖലയിൽ ബോംബെ ഐഐടി, ഗുവഹാത്തി ഐഐടി, ജബൽപൂർ ഐഐഐടിഡിഎമ്മിൽ (ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ, ആൻഡ് മാനുഫാക്ചറിങ്) എന്നിവിടങ്ങളിൽ ബാച്ചലർ ഓഫ് ഡിസൈൻ (B. Des.) പ്രോഗ്രാമുകളുണ്ട്.
More Campus Updates>>