Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂജെന്‍ പിള്ളേര്‍ക്ക് ഇണങ്ങും ന്യൂ ഹൊറൈസണ്‍ കോളജ്

new-horizon-college

ബെംഗലൂരുവിലെ ന്യൂ ഹൊറൈസണ്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ ആരംഭിച്ചു. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്റെയും (എഐസിടിഇ) യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെയും(യുജിസി) അംഗീകാരമുള്ള ന്യൂ ഹൊറൈസണ്‍ കോളജ് വിശ്വേശരയ്യ സാങ്കേതിക സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. നാകിന്റെ എ ഗ്രേഡ് അക്രഡിറ്റേഷനും ഐഎസ്ഒ 9001:2008 സര്‍ട്ടിഫിക്കേഷനും കോളജിന് ലഭിച്ചിട്ടുണ്ട്. 

കോളജിലെ കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, സിവില്‍, ബയോടെക്‌നോളജി വകുപ്പുകള്‍ക്ക് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ അക്രഡിറ്റേഷനുമുണ്ട്. ഇവയ്ക്ക് പുറമേ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, എംബിഎ, എംസിഎ, സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് ആന്‍ഡ് ലൈഫ്‌ലോങ് ലേണിങ് വകുപ്പുകളാണ് കോളജിലുള്ളത്. 

ബെംഗലൂരു നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ന്യൂ ഹൊറൈസണ്‍ കോളജിനു ചുറ്റും മള്‍ട്ടി നാഷണല്‍ കോര്‍പ്പറേഷനുകളുടെയും ഇന്റല്‍, അക്‌സന്‍ച്വര്‍, കേപ് ജെമിനി, എആര്‍എം, സിംഫണി, വിപ്രോ, നോക്കിയ, ജെപി മോര്‍ഗന്‍, സിസ്‌കോ തുടങ്ങിയ ഐടി ഭീമന്മാരുടെയും ഓഫീസുകളാണുള്ളത്. 

സ്മാര്‍ട്ടായ കരിയര്‍ ലക്ഷ്യങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ വിദ്യാർഥികളെ സഹായിക്കുന്ന ഇന്‍ഡസ്ട്രി സ്‌പോണ്‍സേര്‍ഡ് ലാബുകളാണ് ന്യൂ ഹൊറൈസണ്‍ കോളജിന്റെ പ്രത്യേകത. അക്കാദമിക ലോകവും വ്യവസായവും തമ്മിലുള്ള കൂട്ടുകെട്ടിലൂടെ ഉരുത്തിരിഞ്ഞ ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് കൊളാബറേഷന്‍(ഐഐസി) സെല്‍  തിയറി അധിഷ്ഠിത പഠനത്തിനൊപ്പം വിദ്യാർഥിസമൂഹത്തെ വ്യവസായ ആവശ്യങ്ങള്‍ക്കു വേണ്ടി സജ്ജരാക്കുന്നു. നൂതന ആശയങ്ങള്‍, സംരംഭകത്വം, നൈപുണ്യ വികസനം തുടങ്ങിയവയുടെ പ്രോത്സാഹനവും ഐഐസി സെല്ലുകളിലൂടെ സാധ്യമാകുന്നു. 

രണ്ടു നിലകളിലായി പരന്നു കിടക്കുന്ന അത്യാധുനിക ഡിജിറ്റല്‍ ലെബ്രറിയില്‍ സ്റ്റാക്ക് ഏരിയ, റഫറന്‍സ് വിഭാഗം, ആനുകാലിക, പത്ര, മാസികാ വിഭാഗം, റീഡിങ് ഹാള്‍, അഡോബി ഡിജിറ്റല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ്, വിഡിയോ കോണ്‍ഫറന്‍സ് റൂം, റെക്കോര്‍ഡിങ് സൗകര്യമുള്ള ഓണ്‍ലൈന്‍ ക്ലാസ്‌റൂം, സ്റ്റുഡന്റ് ഡിസ്‌കഷന്‍ റൂം, ഫാക്കല്‍റ്റി ഡിസ്‌കഷന്‍ റൂം, ബുക്ക്, സ്റ്റേഷനറി ഷോപ്പ്, കോഫി, ടീ പോയിന്റ് എന്നിവയുണ്ട്. 

രാജ്യാന്തര നിലവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ലെക്ച്ചര്‍ ഹാളുകളില്‍ വിദ്യാർഥികളുടെ സാങ്കേതിക പഠനത്തെ സഹായിക്കുന്ന ഓഡിയോ വിഷ്വല്‍ മീഡിയ സങ്കേതങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. 700 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം, കോര്‍പ്പറേറ്റ് നിലവാരത്തിലുള്ള കോണ്‍ഫറന്‍സ് റൂമുകള്‍, സെമിനാര്‍ ഹാളുകള്‍, വിശാലമായ പ്ലേ ഗ്രൗണ്ട്, ഇന്‍ഡോര്‍ സ്‌റ്റേഡിയം, ജിം, ഹോസ്റ്റലുകള്‍ തുടങ്ങിയവയും ക്യാംപസില്‍ ഒരുക്കിയിട്ടുണ്ട്.

അഡ്മിഷന്‍ വിവരങ്ങള്‍ക്ക് 9880534935, ഇമെയില്‍: admissionsnhce@newhorizonindia.edu