പല രാജ്യങ്ങളിലെയും ഉപരിപഠനത്തിനും നഴ്സിങ് ഉൾപ്പെടെ ജോലിക്കും കുടിയേറ്റത്തിനും ഇംഗ്ലിഷ് ഭാഷയിലെ പ്രാവീണ്യം പരീക്ഷായോഗ്യത വഴി തെളിയിച്ചു സ്കോർ ഹാജരാക്കേണ്ടതുണ്ട്. അത്തരത്തിൽപ്പെട്ട പ്രചാരമുളള ടെസ്റ്റാണ് ഐഇഎൽടിഎസ് (IELTS: International English Language Testing System), വെബ്: www.ielts.org. ടെസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല രാജ്യങ്ങളിലെയും ഉപരിപഠനത്തിനും നഴ്സിങ് ഉൾപ്പെടെ ജോലിക്കും കുടിയേറ്റത്തിനും ഇംഗ്ലിഷ് ഭാഷയിലെ പ്രാവീണ്യം പരീക്ഷായോഗ്യത വഴി തെളിയിച്ചു സ്കോർ ഹാജരാക്കേണ്ടതുണ്ട്. അത്തരത്തിൽപ്പെട്ട പ്രചാരമുളള ടെസ്റ്റാണ് ഐഇഎൽടിഎസ് (IELTS: International English Language Testing System), വെബ്: www.ielts.org.

ടെസ്റ്റ് രണ്ടു തരം 

ADVERTISEMENT

1. അക്കാഡമിക്–യുഎസ്എ അടക്കം രാജ്യങ്ങളിൽ ഉപരിപഠനത്തിനും ജോലിക്കും. 

2. ജനറൽ–സെക്കൻഡറി വിദ്യാഭ്യാസത്തിനും ജോലിപരിചയത്തിനും. കൂടാതെ യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള  കുടിയേറ്റത്തിനും.

ഓരോ രാജ്യവും ഓരോ കാര്യത്തിനും എത്ര സ്കോർ വേണമെന്നു നിശ്ചയിച്ചിരിക്കും. 

നാലു കാര്യങ്ങളിലെ പ്രവീണ്യം പരിശോധിക്കും–Listening, Reading, Writing, Speaking. എല്ലാം ഒറ്റയടിക്ക് ഒരേ ദിവസം പൂർത്തിയാക്കും. ആകെ 2 മണിക്കൂർ 45 മിനിറ്റ്. സ്പീക്കിങ് ടെസ്റ്റ് മാത്രം പരീക്ഷയ്ക്ക് ഒരാഴ്ച വരെ മുൻപോ പിൻപോ ആകാം. ഓരോ വിഭാഗത്തിലെയും വിവിധ ചോദ്യശൈലികൾ വെബ്സൈറ്റിലുണ്ട്.

ADVERTISEMENT

ലിസനിങ്, സ്പീക്കിങ് എന്നിവ രണ്ടു തരം ടെസ്റ്റിലും ഒരുപോലെ. പക്ഷേ റീഡിങ്ങിലും ൈററ്റിങ്ങിലും വ്യത്യാസമുണ്ട്. അഞ്ചു സ്ഥാപനങ്ങളിലേക്കു വരെ സ്കോർ സൗജന്യമായി അയച്ചുകൊടുക്കും. കൂടുതൽ സ്ഥാപനങ്ങളിലേക്കു ഫീ നൽകണം.

പല ഘട്ടങ്ങളായി

ലിസനിങ്: 30 മിനിറ്റ്. ഇംഗ്ലിഷ് മാതൃഭാഷയായ രണ്ടു പേരുടെ സംഭാഷണം, ഒരു പ്രഭാഷണം, നാലു പേർവരെ അടങ്ങുന്ന അക്കാദമിക ചർച്ച, ഒരു യൂണിവേഴ്സിറ്റി ലെക്ചർ എന്നിവ കേട്ടു മനസ്സിലാക്കി, ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.

സ്പീക്കിങ്: 11–14 മിനിറ്റ്. ഏതെങ്കിലും സാധാരണ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകുക, തന്നിട്ടുള്ള കാർഡ് വായിച്ച് അതിലെ കാര്യം ഒരു മിനിറ്റ് പഠിച്ച് രണ്ടു മിനിറ്റ് സംസാരിക്കുക, തുടർന്ന് അതേക്കുറിച്ച് ആഴത്തിലുള്ള ചോദ്യങ്ങൾക്കു മറുപടി നൽകുക.

ADVERTISEMENT

അക്കാഡമിക് റീഡിങ്: 60 മിനിറ്റ്. വായനയിലെ പല ശേഷികളും പരിശോധിക്കുന്ന 40 ചോദ്യം. ചുരുക്കം അറിയുക, മുഖ്യ ആശയം ഗ്രഹിക്കുക, വിശദാംശങ്ങൾ അറിയുക, ഓടിച്ചുനോക്കുക, യുക്തിപൂർവമായ വാദം മനസ്സിലാക്കുക, എഴുത്തുകാരന്റെ അഭിപ്രായവും ലക്ഷ്യവും മനോഭാവവും തിരിച്ചറിയുക എന്നിവയിലുള്ള പ്രാവീണ്യം പരിശോധിക്കും. പുസ്തകത്തിലോ മറ്റു പ്രസിദ്ധീകരണത്തിലോ നിന്നു പകർത്തിയ നീണ്ട മൂന്നു ടെക്സ്റ്റുകൾ വായിക്കേണ്ടതുണ്ട്. ടെക്സ്റ്റിൽ അപഗ്രഥനമോ അപ്രസക്ത വിവരങ്ങളോ അടങ്ങിയെന്നും വരാം. 

ജനറൽ ട്രെയിനിങ് റീഡിങ്: 60 മിനിറ്റ്. 40 ചോദ്യം അക്കാഡമിക്കിലെ പോലെത്തന്നെ. രണ്ടാം ഭാഗത്തു സാധാരണ കണ്ടുവരാറുള്ള തരത്തിലെ പരസ്യത്തിലെയോ കമ്പനി ഹാൻഡ്ബുക്കിലെയോ മറ്റോ മാറ്ററായിരിക്കും.

അക്കാഡമിക് റൈറ്റിങ്: 60 മിനിറ്റ്. യുജി, പിജി പ്രവേശനത്തിനും പ്രഫഷനൽ റജിസ്ട്രേഷനും. ഇതിൽ രണ്ടു ഘടകങ്ങൾ: 

(1) തന്നിരിക്കുന്ന ഗ്രാഫ്/ടേബിൾ/ചാർട്ട്/ഡയഗ്രം പഠിച്ച് അതിലെ ആശയം വിശദമായോ ചുരുക്കത്തിലോ സ്വന്തം വാക്യങ്ങളിൽ എഴുതുക. ചെറുയന്ത്രത്തിന്റെ ചിത്രം നോക്കി അതിന്റെ പ്രവർത്തനരീതി വിശദമാക്കുക. 20 മിനിറ്റിൽ 150 വാക്കോളം എഴുതണം 

(2) സൂചിപ്പിച്ചിട്ടുള്ള അഭിപ്രായമോ വാദമോ പ്രശ്നമോ പഠിച്ച് അതേക്കുറിച്ച് ഉപന്യസിക്കുക. 40 മിനിറ്റിൽ 250 വാക്കോളം എഴുതണം.

ജനറൽ ട്രെയിനിങ് റൈറ്റിങ്: 60 മിനിറ്റ്. കത്തെഴുത്തും ഏതെങ്കിലും പ്രശ്നത്തെയോ അഭിപ്രായത്തെയോ കുറിച്ചുള്ള ഉപന്യാസവും.

കടലാസിലോ കംപ്യൂട്ടർ ഉപയോഗിച്ചോ ആകാം ടെസ്റ്റ്. സ്പീക്കിങ് ഭാഗം വീഡിയോ വഴിയും. ടെസ്റ്റ് കേന്ദ്രം, തീയതി, സമയം എന്നിവ ഓൺലൈനായി ബുക് ചെയ്യാം. കേരളത്തിലും പരീക്ഷയെഴുതാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. തയാറെടുപ്പിനു വിദഗ്ധർ നൽകുന്ന പരിശീലനം വേണ്ടിവരും. 
 
English Summary: International English Language Testing System