ഇന്റർവ്യൂകളിലെ ഗ്രൂപ്പു ചർച്ച വിജയിക്കാൻ ചില തന്ത്രങ്ങൾ
''കാര്യങ്ങളൊക്കെ എനിക്കു നന്നായറിയാം. സമയത്തു വേണ്ടതു വേണ്ടപോലെ ചെയ്യാൻ എനിക്കു കഴിയും. ഇതിനൊക്കെ എന്തിനു പരിശീലനം?’’ എന്ന അഹന്തയോട് അടുത്തുനിൽക്കുന്ന സമീപനം വേണ്ട. മഹാനഗരങ്ങളിൽ ഗ്രൂപ്ഡിസ്കഷനും ഇന്റർവ്യൂവിനും പരിശീലനം നടത്തി
''കാര്യങ്ങളൊക്കെ എനിക്കു നന്നായറിയാം. സമയത്തു വേണ്ടതു വേണ്ടപോലെ ചെയ്യാൻ എനിക്കു കഴിയും. ഇതിനൊക്കെ എന്തിനു പരിശീലനം?’’ എന്ന അഹന്തയോട് അടുത്തുനിൽക്കുന്ന സമീപനം വേണ്ട. മഹാനഗരങ്ങളിൽ ഗ്രൂപ്ഡിസ്കഷനും ഇന്റർവ്യൂവിനും പരിശീലനം നടത്തി
''കാര്യങ്ങളൊക്കെ എനിക്കു നന്നായറിയാം. സമയത്തു വേണ്ടതു വേണ്ടപോലെ ചെയ്യാൻ എനിക്കു കഴിയും. ഇതിനൊക്കെ എന്തിനു പരിശീലനം?’’ എന്ന അഹന്തയോട് അടുത്തുനിൽക്കുന്ന സമീപനം വേണ്ട. മഹാനഗരങ്ങളിൽ ഗ്രൂപ്ഡിസ്കഷനും ഇന്റർവ്യൂവിനും പരിശീലനം നടത്തി
ഉദ്യോഗനിയമനത്തിന് എഴുത്തുപരീക്ഷയ്ക്കും ഇന്റർവ്യൂവിനും പുറമേ പല സ്ഥാപനങ്ങളും സ്വീകരിക്കാറുള്ള ഗ്രൂപ് ഡിസ്കഷനിൽ വിജയിക്കാൻ സ്വീകരിക്കേണ്ട പല കാര്യങ്ങളും നാം കണ്ടു.. വേറെയുമുണ്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
∙ഏത് അഭിപ്രായവും സമർത്ഥിക്കാൻ ശരിയായ കാരണങ്ങൾ നിരത്തുക.
∙വാക്കിലും നോക്കിലും അഹങ്കാരം വരാതെ ശ്രദ്ധിക്കുക.
∙ ഗ്രൂപ്പിന്റെ താത്പര്യത്തിനു സ്വന്തം താത്പര്യത്തെക്കാൾ മുൻഗണന നൽകുക.
∙ ആശയക്കുഴപ്പത്തിൽപ്പെട്ടുവെന്ന് ഒരിക്കലും ഭാവിക്കരുത്.
∙പലരും പ്രധാനപ്പെട്ടതെല്ലാം പറഞ്ഞുകഴിഞ്ഞെങ്കിൽ, പുതിയ കോണിൽനിന്നു വിശകലനം ചെയ്യുക.
∙ചർച്ചയിൽ അവതരിപ്പിക്കാൻ വേണ്ടത്ര ആശയങ്ങൾ കിട്ടുന്നില്ലെങ്കിൽ തന്നിരിക്കുന്ന വിഷയത്തിലെ ഓരോ വാക്കോ ഭാഗമോ വിശകലനം ചെയ്യുന്ന സമീപനം സ്വീകരിക്കുക. Opposition does no play a creative role in Indian democracy എന്നാണു വിഷയമെങ്കിൽ, Opposition / creative role / Indian democracy ഇവയോരോന്നിനെയും ബുദ്ധപൂർവം ഇഴപിരിക്കാം.
∙അപക്വമായ ആശയങ്ങൾ വിളമ്പാതിരിക്കുക.
∙മറ്റൊരാളായി അവതരിക്കാൻ ശ്രമിച്ച് പരിഹാസപാത്രമാകാതിരിക്കുക
∙അഖിലേന്ത്യാ മത്സരത്തിൽ കേരളം മഹത്തരമെന്ന് ആവർത്തിക്കാതിരിക്കുക
∙വാദങ്ങൾ സ്ഥാപിക്കാൻ ദൃഷ്ടാന്തങ്ങൾ എടുത്തുകാട്ടുക.
∙നമ്മുടെ ഒരു വാദം പൊളിഞ്ഞതുകൊണ്ടു നിരാശനാകാതിരിക്കുക.
∙കഴമ്പുള്ളതു മാത്രം പറയുക..
∙സ്വന്തം മഹിമ വാഴ്ത്തുകയോ അന്യരെ ഉപദേശിക്കുകയോ അരുത്.
∙ ദീർഘചതുരാകൃതിയുള്ള മേശയാണെങ്കിൽ കുറിയ വശത്തിന്റെ മദ്ധ്യഭാഗം തിരഞ്ഞെടുക്കുക. അതിന് സൗകര്യം കിട്ടിയില്ലെങ്കിൽ നീണ്ട വശത്തിന്റെ മദ്ധ്യഭാഗം.
∙പരീക്ഷകൻ വിഷയം പ്രഖ്യാപിക്കുമ്പോൾ അതു കൃത്യമായി കുറിച്ചെടുക്കുക.
∙കൈയിലുള്ള പോയിന്റുകൾ മുഴുവൻ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർക്കാതിരിക്കുക
∙ആരെങ്കിലും മനഃപൂർവ്വം തടഞ്ഞാൽ Kindly allow me to complete this point / Excuse · me / Just a minute എന്ന മട്ടിൽ വിനയപൂർവ്വം പ്രതികരിച്ചാൽ മതി.
∙ദേശീയവും അന്തർദ്ദേശീയവുമായ മുഖ്യസംഭവങ്ങൾ കൃത്യതയോടെ പഠിക്കുക (സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം തുടങ്ങിയ മേഖലകൾ, ആരോഗ്യരക്ഷ, വിദ്യാഭ്യാസം, സയൻസ്, ടെക്നോളജി, സ്പേസ് പര്യവേക്ഷണം, രാഷ്ട്രാന്തരബന്ധങ്ങൾ, യുദ്ധപ്രവണതകൾ, ദാരിദ്ര്യം, ലോകസമാധാനം, ടെററിസം, സ്പോട്സും മറ്റു വിനോദങ്ങളും, സിനിമ, സാഹിത്യം, ലളിതകലകൾ, പ്രകൃതിക്ഷോഭം തുടങ്ങിയവ)
∙ ഇംഗ്ലിഷിൽ ഗൗരവത്തോടെ ചർച്ചകളിൽ കാലേകൂട്ടി പങ്കെടുത്ത് തയാറെടുക്കുക
∙ പദസമ്പത്തടക്കം ഇംഗ്ലിഷ്ഭാഷയിൽ പ്രാവീണ്യമാർജ്ജിക്കുക A leopard can't change its spots, As different as night and day, A cat may look at a king, By logic and effort – not by magic and comfort, Good fences make good neighbours, Know-how Vs do-how, Turn the other cheek തുടങ്ങിയ നല്ല ശൈലികൾ പ്രയോഗിച്ചുശീലിക്കുക
∙കാര്യങ്ങൾ കൃത്യതയോടെ ഒതുക്കിപ്പറഞ്ഞു പഠിക്കുക.
∙സ്ഥലനാമങ്ങൾ, വ്യക്തിനാമങ്ങൾ, തീയതികൾ, സംഖ്യകൾ എന്നിവ മനഃപാഠമാക്കുക
∙പൊതുസ്ഥലങ്ങളിൽ മാന്യമായി പെരുമാറാനുള്ള ശരീരഭാഷ ശീലിക്കുക
∙ശ്രദ്ധേയമായ ആശയം കുറിക്കുകൊള്ളുംവിധം പറയാമെങ്കിൽ മാത്രം ചർച്ചയ്ക്കു തുടക്കം കുറിക്കുക
∙ എതിരഭിപ്രായക്കാരോട് അക്രമണസ്വഭാവം കാട്ടാതിരിക്കുക
∙ആശയസ്ഥിരത പുലർത്തുക. കാര്യകാരണസഹിതം അഭിപ്രായം മാറ്റാമെങ്കിലും, ഓന്തിനെ ഓർമ്മിപ്പിക്കാതിരിക്കുക
∙മീഞ്ചന്തരീതിയിൽ കലഹക്കൂട്ടം അവ്യക്തമായി ഒരുമിച്ചു സംസാരിക്കുന്ന നിലവന്നാൽ, ശാന്തനായി ഒഴിഞ്ഞുനിന്ന് സാഹചര്യം കലങ്ങിത്തെളിയുമ്പോൾ മിതത്വം പാലിച്ച് വിവേകത്തിന്റെ ഭാഷയിൽ സംസാരിക്കുക
∙ രണ്ടാമതു സംസാരിക്കാൻ അവസരം കിട്ടുമ്പോൾ മുൻപു സംസാരിച്ചവരുടെ അഭിപ്രായങ്ങൾ കൂടെ സൂചിപ്പിച്ച് നിങ്ങളുടെ വീക്ഷണം ഉറപ്പിച്ചു വ്യക്തമാക്കുക
∙മത്സരപ്പരീക്ഷകൾക്കു മാർഗദർശനം നൽകുന്ന ജേണലുകളിൽവരുന്ന കാലികപ്രാധാന്യമുള്ള ഗ്രൂപ്പ് ചർച്ചാവിഷയങ്ങൾ ശ്രദ്ധിച്ചുപഠിക്കുക
∙പരീക്ഷകൻ എന്തെങ്കിലും വ്യവസ്ഥകൾ പറഞ്ഞിട്ടുണ്ടെങ്കിൽ, അവ കൃത്യമായി പാലിക്കുക
∙ ചർച്ചയിൽവരുന്ന മുഖ്യപോയിന്റുകൾ ക്രോഡീകരിച്ച്, പറഞ്ഞ് അവസാനിപ്പിക്കാൻ അവസരം കിട്ടുമെങ്കിൽ അത് പ്രയോജനപ്പെടുത്തുക
''കാര്യങ്ങളൊക്കെ എനിക്കു നന്നായറിയാം. സമയത്തു വേണ്ടതു വേണ്ടപോലെ ചെയ്യാൻ എനിക്കു കഴിയും. ഇതിനൊക്കെ എന്തിനു പരിശീലനം?’’ എന്ന അഹന്തയോട് അടുത്തുനിൽക്കുന്ന സമീപനം വേണ്ട. മഹാനഗരങ്ങളിൽ ഗ്രൂപ്ഡിസ്കഷനും ഇന്റർവ്യൂവിനും പരിശീലനം നടത്തി, തെറ്റുകൾ തിരുത്തി
വരുന്നവരുടെ ഇടയിൽ സംഘചർച്ചയിലേക്ക് വെറുംകൈയോടെ ചെല്ലുന്നയാൾ വിജയിച്ചെന്നുവരില്ല. അങ്ങനെ സംഭവിച്ചുകൂടാ. തയ്യാറെടുത്ത് വിജയിക്കുകതന്നെ വേണം.
ചില വിഷയമാതൃകകൾ
1. India's polity will crumble with coalition politics.
2. Too much freedom of the press is the bane of Indian democracy.
3. It is impossible for any government to discipline government employees.
4. In India, secularism is only a slogan.
5. India should learn from China.
6. Acceptance of foreign aid will push us into a dangerous debt trap.
7. We have forgotten Gandhiji.
8. We will never conquer terrorism.
9. War is a necessary evil.
10. Cricket is a waste of time.
English Summary: Group Discussion Tips By B.S. Warrier