ന്യൂഡൽഹി ∙ രാജ്യത്തെ 500 മുൻനിര കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ അനുഭവപരിചയം നേടാനാകുന്ന പിഎം ഇന്റേൺഷിപ് പദ്ധതിയിലേക്ക് ഇന്നുകൂടി അപേക്ഷിക്കാം. 2,959 ഇന്റേൺഷിപ് അവസരങ്ങളാണു കേരളത്തിലുള്ളത്. ഒരാൾക്ക് 5 അവസരങ്ങൾ വരെ ഓപ്ഷനായി നൽകാം. 5,000 രൂപയാണു പ്രതിമാസ സ്റ്റൈപൻഡ്. ഇതിനു പുറമേ 6,000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തെ 500 മുൻനിര കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ അനുഭവപരിചയം നേടാനാകുന്ന പിഎം ഇന്റേൺഷിപ് പദ്ധതിയിലേക്ക് ഇന്നുകൂടി അപേക്ഷിക്കാം. 2,959 ഇന്റേൺഷിപ് അവസരങ്ങളാണു കേരളത്തിലുള്ളത്. ഒരാൾക്ക് 5 അവസരങ്ങൾ വരെ ഓപ്ഷനായി നൽകാം. 5,000 രൂപയാണു പ്രതിമാസ സ്റ്റൈപൻഡ്. ഇതിനു പുറമേ 6,000 രൂപയുടെ ഒറ്റത്തവണ സാമ്പത്തികസഹായവുമുണ്ട്. pminternship.mca.gov.in

മുഹമ്മദ് റഈസിന് മേരി ക്യൂറി ഫെലോഷിപ്
മലപ്പുറം ∙ യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഗവേഷണ ഫെലോഷിപ് (ഏകദേശം 1.26 കോടി രൂപ) മലപ്പുറം കോട്ടുമല സ്വദേശി എം.കെ.മുഹമ്മദ് റഈസിനു ലഭിച്ചു. നാഡീവ്യവസ്ഥയിലെ തകരാറുകൾ നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജർമനിയിലെ ട്യൂബിങ്ങൻ സർവകലാശാല, മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായി 3 വർഷമാകും ഗവേഷണം. റിട്ട. അധ്യാപകൻ എം.കെ.ഷറഫുദ്ദീന്റെയും ഒ.പി.ആമിനക്കുട്ടിയുടെയും മകനാണ്.

ADVERTISEMENT

ഐസറിൽ പിഎച്ച്ഡി: അപേക്ഷ 17 വരെ
∙ തിരുവനന്തപുരം ഐസറിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്) ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് 17 വരെ അപേക്ഷിക്കാം. ബയോളജി / കെമിസ്ട്രി / മാത്തമാറ്റിക്സ് / ഫിസിക്സ് / ഡേറ്റ സയൻസ് / എർത്ത്–എൻവയൺമെന്റ് /അഡ്വാൻസ്ഡ് മെറ്റീരിയൽ റിസർച് / ഹൈ പെർഫോമൻസ് കംപ്യൂട്ടിങ് മേഖലകളിലാണു ഗവേഷണത്തിന് അവസരം. admissions.iisertvm.ac.in/phd/index.php/application/view-ad/15

പിജി മെഡിക്കൽ: അപാകത പരിഹരിക്കാം
തിരുവനന്തപുരം ∙ പിജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ താൽക്കാലിക മെറിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. സാധുവായ രേഖകൾ സമർപ്പിക്കാത്തതിനാൽ ഏതാനും അപേക്ഷകരുടെ റാങ്ക്/കാറ്റഗറി തടഞ്ഞുവച്ചിട്ടുണ്ട്. അപ്‌ലോഡ്‌ ചെയ്ത രേഖകളിലെ അപാകത പരിഹരിക്കാൻ നാളെ ഉച്ചയ്ക്കു 12 വരെ സമയമുണ്ട്. www.cee. kerala.gov.in, 0471 2525300.

English Summary:

Stay updated on the latest education news in India. This page covers PM Internship applications, Marie Curie Fellowship awarded to Indian researcher, IISER PhD admissions, and updates on PG Medical admissions in Kerala.