ഡോക്ടർ എൻബി ഫൈനൽ പരീക്ഷ: അപേക്ഷ 27 വരെ
നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് (NBEMS) ജനുവരി 17,18,19 തീയതികളിൽ നടത്തുന്ന ഡോക്ടർ എൻബി (DrNB) സൂപ്പർ സ്പെഷ്യൽറ്റി ഫൈനൽ തിയറി പരീക്ഷയ്ക്ക് ഈമാസം 27നു രാത്രി 11.55 വരെ ഓൺലൈനായി അപേക്ഷിക്കാം. ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയാണു പരീക്ഷ. 30 വിഷയങ്ങളിൽ പരീക്ഷയെഴുതാം. കോഴിക്കോട്, ബെംഗളൂരു,

നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് (NBEMS) ജനുവരി 17,18,19 തീയതികളിൽ നടത്തുന്ന ഡോക്ടർ എൻബി (DrNB) സൂപ്പർ സ്പെഷ്യൽറ്റി ഫൈനൽ തിയറി പരീക്ഷയ്ക്ക് ഈമാസം 27നു രാത്രി 11.55 വരെ ഓൺലൈനായി അപേക്ഷിക്കാം. ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയാണു പരീക്ഷ. 30 വിഷയങ്ങളിൽ പരീക്ഷയെഴുതാം. കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി അടക്കം 17 പരീക്ഷാകേന്ദ്രങ്ങളുണ്ട്. 2 കേന്ദ്രങ്ങൾ മുൻഗണനയനുസരിച്ച് അപേക്ഷയിൽ കാണിക്കണം. പ്രാക്ടിക്കലിനു മാത്രം പങ്കെടുക്കേണ്ടവരുടെ അപേക്ഷ ഫെബ്രുവരി 28 വരെ സ്വീകരിക്കും. വെബ്സൈറ്റ്: www.natboard.edu.in
തിയറി പരീക്ഷ ജയിച്ചവരെ മാത്രമേ പ്രാക്ടിക്കലിൽ പങ്കെടുപ്പിക്കൂ. ആദ്യ ചാൻസിൽ തിയറി ജയിക്കുന്നവർ നിർബന്ധമായും പ്രാക്ടിക്കലിൽ പങ്കെടുക്കണം. പങ്കെടുത്തില്ലെങ്കിലും പങ്കെടുത്ത ചാൻസായി കണക്കാക്കും. പ്രാക്ടിക്കലിന്റെ ആദ്യ ചാൻസിൽ തോൽക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യുന്നവർക്ക് ഒരു ചാൻസ് കൂടി നൽകും. ഇതു തൊട്ടടുത്ത 2 പ്രാക്ടിക്കൽ പരീക്ഷകളിൽത്തന്നെ പ്രയോജനപ്പെടുത്തണം. പങ്കെടുത്തില്ലെങ്കിലും പങ്കെടുത്ത ചാൻസായി കരുതും. രണ്ടാം ചാൻസിലും പ്രാക്ടിക്കൽ കടക്കാത്തവർ വീണ്ടും തിയറി പരീക്ഷയെഴുതണം. തിയറി പരീക്ഷയിൽ 100 മാർക്ക് വീതമുള്ള 3 പേപ്പർ. ആകെ 300 മാർക്കിൽ ജയത്തിനു 150 മാർക്ക് വേണം. 144 എങ്കിലും വാങ്ങുന്നവരെ ഗ്രേസ് മാർക്കോടെ ജയിപ്പിക്കും. 300 മാർക്കിന്റെ പ്രാക്ടിക്കൽ പരീക്ഷയിലും ജയിക്കാൻ 150 മാർക്ക് നേടണം.
നീറ്റ് എസ്എസ് ജയിച്ച്, നാഷനൽ ബോർഡിൽ ഡോ. എൻബി ട്രെയ്നിയായി റജിസ്റ്റർ ചെയ്ത് 2025 ഓഗസ്റ്റ് 31ന് എങ്കിലും പരിശീലനം പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങളടങ്ങിയ ട്രെയ്നിങ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
2024 ഒക്ടോബർ 31ന് എങ്കിലും ഡിഎം / എസിഎച്ച് പരീക്ഷ ജയിച്ചവർക്കും അപേക്ഷിക്കാം. എംബിബിഎസ് കഴിഞ്ഞ് നിർദിഷ്ട സർജറി വിഷയങ്ങളിൽ 6 വർഷ ഡോ.എൻബിക്കാർക്കുള്ള നിബന്ധനകളും ബുള്ളറ്റിനിലുണ്ട്. ഫൈനൽ പരീക്ഷയെഴുതുന്നതിന് വ്യവസ്ഥകൾ പാലിച്ച് 2024 നവംബർ 30ന് എങ്കിലും തീസിസ് സമർപ്പിച്ചിരിക്കണം. സംശയപരിഹാരത്തിനു ഫോൺ: 7996165333.