നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലേക്കുമായി 14നു നടക്കുന്ന പൊതുപ്രവേശനപരീക്ഷ ലിംഗസമത്വത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ചരിത്രത്തിലാദ്യമായി പെൺകുട്ടികളും ഇത്തവണ എൻഡിഎ & എൻഎ പരീക്ഷയെഴുതും. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഈ പരീക്ഷയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലേക്കുമായി 14നു നടക്കുന്ന പൊതുപ്രവേശനപരീക്ഷ ലിംഗസമത്വത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ചരിത്രത്തിലാദ്യമായി പെൺകുട്ടികളും ഇത്തവണ എൻഡിഎ & എൻഎ പരീക്ഷയെഴുതും. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഈ പരീക്ഷയുടെയും എസ്എസ്ബി അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും അക്കാദമികളിലേക്കുള്ള പ്രവേശനം.

ADVERTISEMENT

14നു രാവിലെ 10ന് ആദ്യ സെഷനും ഉച്ചയ്ക്കു 2നു രണ്ടാമത്തെ സെഷനുമായിട്ടാണ് മൾട്ടിപ്പിൾ ചോയ്സ് പരീക്ഷ നടക്കുന്നത്. അവസാനവട്ട തയാറെടുപ്പ് നടത്തുന്ന പരീക്ഷാർഥികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

പരീക്ഷാരീതി

രണ്ടര മണിക്കൂർ വീതം ദൈർഘ്യമുള്ള മാത്‌സ്, ജനറൽ എബിലിറ്റി എന്നിങ്ങനെ 2 പേപ്പറുകളാണ് എഴുതേണ്ടത്. രണ്ടു പേപ്പറുകളിലും വിജയിക്കുന്നവർക്കു മാത്രമേ അടുത്ത ഘട്ടത്തിലേക്കു മുന്നേറാനാകൂ. 300 മാർക്കിനു നടത്തുന്ന മാത്‌സ് വിഭാഗത്തിൽ 120 ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് 2.5 മാർക്ക്. ഉത്തരം തെറ്റെങ്കിൽ 0.83 മാർക്ക് നഷ്ടമാകും. 600 മാർക്കിന്റെ ജനറൽ എബിലിറ്റി പേപ്പറിൽ ഇംഗ്ലിഷ്, പൊതുവിജ്ഞാനം എന്നിങ്ങനെ 2 ഭാഗങ്ങളുണ്ട്. ആകെ 150 ചോദ്യങ്ങൾ. ശരിയുത്തരത്തിന് 4 മാർക്ക്; തെറ്റുത്തരത്തിന് 1.33 മാർക്ക് നഷ്ടമാകും.

ADVERTISEMENT

അവസാനവട്ട സ്റ്റഡി പ്ലാൻ

∙ നിലവിൽ പഠിച്ചവ പരമാവധി റിവൈസ് ചെയ്യാനാകണം ഇനി ശ്രമം.

∙ ഇനിയുള്ള ദിവസങ്ങളിലേക്കായി സ്റ്റഡി പ്ലാൻ തയാറാക്കുക.

ADVERTISEMENT

∙ നിശ്ചിത സമയത്തിനുള്ളിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക എന്നതാകും മാത്‌സ് പേപ്പറിലെ വെല്ലുവിളി. ഇതിനായി മോക്ടെസ്റ്റുകൾ പരിശീലിക്കണം. മുൻവർഷ ചോദ്യപ്പേപ്പറുകളും നോക്കണം.

∙ സയൻസിലെയും മാത്‍സിലെയും അടിസ്ഥാന കാര്യങ്ങൾ ഒന്നുകൂടി ഊട്ടിയുറപ്പിക്കാം.

∙ ചോദ്യക്കടലാസ് ലഭിച്ചാലുടൻ എല്ലാചോദ്യങ്ങളും ഓടിച്ചുനോക്കിയ ശേഷം ഏതെല്ലാം ആദ്യം ഉത്തരമെഴുതണമെന്നു വേഗം തീരുമാനിക്കുക. നെഗറ്റീവ് മാർക്ക് റാങ്ക് വളരെയധികം പിന്നോട്ടടിക്കും എന്നോർക്കുക.

∙ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിലെ പ്രധാന ഫോർമുലകൾ എഴുതിവയ്ക്കാം. സമയം കിട്ടുമ്പോഴെല്ലാം അതിലൂടെ കടന്നുപോവുക.

ആദ്യമായി പെൺകുട്ടികളും എഴുതുന്ന എൻഡിഎ പരീക്ഷ 14ന്

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

∙ അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന തിരിച്ചറിയൽ രേഖയുടെ ഒറിജിനലും പരീക്ഷാകേന്ദ്രത്തിൽ ഹാജരാക്കണം. അഡ്മിറ്റ് കാർഡിലെ ഫോട്ടോ വ്യക്തമല്ലെങ്കിൽ 2 പാസ്പോർട്ട് സൈസ് ഫോട്ടോകളും ഒപ്പം കൊണ്ടുപോകണം.

∙ പരീക്ഷയ്ക്ക് 10 മിനിറ്റ് മുൻപ് നിർബന്ധമായി പരീക്ഷാകേന്ദ്രത്തിനുള്ളിൽ പ്രവേശിച്ചിരിക്കണം. ആദ്യ സെഷനു രാവിലെ 9.50നും രണ്ടാം സെഷന് ഉച്ചയ്ക്കു 1.50നും ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.

∙ പരീക്ഷയ്ക്ക് കറുപ്പു മഷി ബോൾ പോയിന്റ് പേന തന്നെ ഉപയോഗിക്കണം.

∙ മാസ്ക് നിർബന്ധം. വേണമെങ്കിൽ സുതാര്യമായ കുപ്പിയിലുള്ള സാനിറ്റൈസറും കൊണ്ടുപോകാം.

∙ കാൽക്കുലേറ്റർ, സ്മാർട് വാച്ച്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയൊന്നും അനുവദനീയമല്ല. സ്വിച്ച് ഓഫ് ചെയ്ത നിലയിൽ പോലും മൊബൈൽ ഫോൺ അനുവദനീയമല്ല.

Content Summary : UPSC NDA 2021 Nov 14 Exam for Female Candidates