ഝനക് ഝനക് പായല് ബാജേ’ 1955ൽ ബ്ലോക്ബസ്റ്റർ ആയിരുന്നു. ശാന്താറാമിന്റെ സംവിധാനം, കഥക് നൃത്തത്തിന്റെ അനന്യ ആവിഷ്കാരം, വസന്ത് ദേശായിയുടെ സംഗീതം, ടെക്നിക്കളർ തുടങ്ങി വിജയഘടകങ്ങൾ പലതായിരുന്നു. അതേസമയം, ചിത്രത്തിലെ ഓരോ അണുവിലുമുള്ള കലാമികവിന്റെ കരസ്പർശം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നന്ദലാൽ ബോസിനു കീഴിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഝനക് ഝനക് പായല് ബാജേ’ 1955ൽ ബ്ലോക്ബസ്റ്റർ ആയിരുന്നു. ശാന്താറാമിന്റെ സംവിധാനം, കഥക് നൃത്തത്തിന്റെ അനന്യ ആവിഷ്കാരം, വസന്ത് ദേശായിയുടെ സംഗീതം, ടെക്നിക്കളർ തുടങ്ങി വിജയഘടകങ്ങൾ പലതായിരുന്നു. അതേസമയം, ചിത്രത്തിലെ ഓരോ അണുവിലുമുള്ള കലാമികവിന്റെ കരസ്പർശം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നന്ദലാൽ ബോസിനു കീഴിൽ കലാപഠനം നടത്തിയ കനു ദേശായിയുടെ കരങ്ങൾ. ആർട് ഡയറക്ടറെ ജനങ്ങൾ ശ്രദ്ധിക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു. 

ADVERTISEMENT

ലോകസിനിമയിലെ ഇതിഹാസമാണ് 1939ലെ ‘ഗോൺ വിത്ത് ദ് വിൻഡ്’. ക്ലാർക് ഗേബിളും വിവിയൻ ലേയും മുഖ്യറോളുകളിൽ അഭിനയിച്ച താരസമൃദ്ധമായ ചിത്രം. ലൈൽ വീലറെക്കൂടാതെ ആർട് ഡയറക്‌ഷൻ സംബന്ധമായ പല പ്രവർത്തനങ്ങളും നിർവഹിച്ച വില്യം കാമറോൺ മെൻസീസ് ചിത്രത്തിനുവേണ്ടി ഒട്ടേറെ സ്കെച്ചുകൾ വരച്ചു. യുദ്ധരംഗങ്ങളെ അത്യാകർഷകമാക്കുംവിധം വർണസങ്കലനം നടത്തിയവയടക്കമുള്ള സ്കെച്ചുകൾ സംവിധായകനു വൻതോതിൽ തുണയേകി. മെൻസീസിന് സംവിധായകൻ സെൽസ്നിക് അധികപ്പേരും നൽകി – പ്രൊഡക്‌ഷൻ ഡിസൈനർ.

പ്രൊഡക്‌ഷൻ ഡിസൈൻ & ആർട് ഡയറക്‌ഷൻ

ഏറെപ്പേർ ശ്രദ്ധിക്കാത്ത കരിയർ. ആർട് ഡയറക്‌ഷൻ ഇന്ത്യൻ സിനിമയുടെ തുടക്കത്തിലേ നിലനിന്നിരുന്നു. ക്രമേണ ഇതിന്റെ സാധ്യത വികസിച്ചു പാശ്ചാത്യരീതിയിലുള്ള പ്രൊഡക്‌ഷൻ ഡിസൈൻ രൂപംകൊണ്ടു; അഭേദ്യബന്ധമുള്ള രണ്ടു പ്രവർത്തനങ്ങൾ. പ്രൊഡക്‌ഷൻ ഡിസൈനർ ചിത്രത്തെ സമഗ്രമായിക്കാണും. ലൊക്കേഷൻ, ചുറ്റുപാട്, വർണങ്ങളും അവയുടെ സങ്കലനവും, പ്രകാശസംവിധാനം, വസ്ത്രാലങ്കാരം, മേക്കപ്പ്, സാധനങ്ങളുടെ വിന്യാസം തുടങ്ങി പലതും ഇതിലുണ്ട്. സിനിമറ്റോഗ്രഫറും ഡയറക്ടറുമായി നിരന്തരം സംവദിക്കേണ്ടിവരും. സർഗശേഷിയും മാനേജ്മെന്റ് നൈപുണിയും കൂടിയേ തീരൂ. 

ADVERTISEMENT

ഡിസൈനിന്റെ ചുവടുപിടിച്ച് സീനിലെ തീരെച്ചെറിയ കാര്യങ്ങൾവരെ പരിഗണിച്ച് മനോഹാരിത ഉറപ്പുവരുത്തേണ്ടത് ആർട് ഡയറക്ടറാണ്. ചെറുബജറ്റ് ചിത്രങ്ങളിൽ രണ്ടു ചുമതലകളും ഒരാൾതന്നെ നിറവേറ്റും. ഏതു കാലഘട്ടമാണെന്ന് ദൃശ്യങ്ങളിലുടെ വ്യക്തമാക്കുന്നത് പ്രൊഡക്‌ഷൻ‍ ഡിസൈനറാണ്. ‘ആമി’ എന്ന ചിത്രത്തിൽ വർഷങ്ങൾക്കു മുൻപുള്ള കൊൽക്കത്ത തെരുവുകൾ സൃഷ്ടിച്ചെടുത്തത് അവ നേരിൽ കണ്ടിട്ടുള്ളവരെ അദ്ഭുതപ്പെടുത്തി. 

ഈ മേഖലയിൽ പ്രശസ്തവിജയം കൈവരിച്ച ബാൻസി ചന്ദ്രഗുപ്ത, നിതീഷ് റോയ്, സമീർ ചന്ദ തുടങ്ങിയവരെല്ലാം അടിസ്ഥാനപരമായി ചിത്രകലയിലും ശിൽപകലയിലും മികവുള്ളവരാണ്.

ADVERTISEMENT

പഠനസൗകര്യങ്ങൾ

1) ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പുണെ http://ftii.ac.in.

പിജി ഡിപ്ലോമ ഇൻ ആർട് ഡയറക്‌ഷൻ & പ്രൊഡക്‌ഷൻ ഡിസൈൻ. ഫൈൻ ആർട്സ് (പെയിന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട്), ആർക്കിടെക്ചർ, ഇന്റീരിയർ ഡിസൈൻ എന്നിവയിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദം / തുല്യ ഡിപ്ലോമ വേണം. പ്രവേശനപരീക്ഷയ്ക്കു കേരളത്തിലും കേന്ദ്രം പതിവാണ്.

2) സ്കൂൾ ഓഫ് ഫിലിം ആർട്സ്, എംജിഎം യൂണിവേഴ്സിറ്റി, ഔറംഗാബാദ്, മഹാരാഷ്ട്ര https://mgmfilmarts.com

എ) ബിഎ ഓണേഴ്സ്, 3 വർഷം

ബി) ഡിപ്ലോമ, ഒരു വർഷം

സി) സർട്ടിഫിക്കറ്റ് കോഴ്സ്, 3 മാസം

3) സ്കൂൾ ഓഫ് ഫിലിംമേക്കിങ്, വിസ്‌ലിങ് വുഡ്സ് ഇന്റർനാഷനൽ, ഫിലിം സിറ്റി കോംപ്ലക്സ്, ഗോരെഗാവ് ഈസ്റ്റ്, മുംബൈ c

എ) ബിഎസ്‌സി / ബിഎ ഇൻ ഫിലി മേക്കിങ് (പ്രൊഡക്‌ഷൻ ഡിസൈൻ സ്പെഷലൈസേഷൻ), 3 വർഷം

ബി) എംഎ ഇൻ ഫിലിം മേക്കിങ് (പ്രൊഡക്‌ഷൻ ഡിസൈൻ സ്പെഷലൈസേഷൻ), ഒരു വർഷം

മികച്ച പ്രഫഷനലുകളുടെ കീഴിൽ പ്രായോഗികപരിചയം നേടിയും ഈ രംഗത്തു ചുവടുറപ്പിക്കാം. കൂടുതൽ പരിശീലനസൗകര്യം കിട്ടുന്നതും ഇങ്ങനെയുള്ളവർക്കാണ്. 

Content Summary: Career Scope Of Production Design And Art Direction