പിഎസ്‌സി തിരഞ്ഞെടുപ്പുകളിൽ വിമുക്തഭടന്മാർക്കുള്ള ആനുകൂല്യങ്ങൾ എന്തൊക്കെ? ഏതൊക്കെ രേഖകൾ ഹാജരാക്കണം?
പിഎസ്‌സി തിരഞ്ഞെടുപ്പുകളിൽ വിമുക്തഭടന്മാർക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ഇതിനായി അപേക്ഷയിൽ വിമുക്തഭടനാണെന്നു രേഖപ്പെടുത്തുകയും ആവശ്യമായ രേഖകൾ ഹാജരാക്കുകയും വേണം. നിയമനത്തിൽ പ്രത്യേക സംവരണം ലഭ്യമല്ലെങ്കിലും പ്രായപരിധിയിൽ ഇളവ്, വെയ്റ്റേജ് മാർക്ക് എന്നിവയാണ്

പിഎസ്‌സി തിരഞ്ഞെടുപ്പുകളിൽ വിമുക്തഭടന്മാർക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ഇതിനായി അപേക്ഷയിൽ വിമുക്തഭടനാണെന്നു രേഖപ്പെടുത്തുകയും ആവശ്യമായ രേഖകൾ ഹാജരാക്കുകയും വേണം. നിയമനത്തിൽ പ്രത്യേക സംവരണം ലഭ്യമല്ലെങ്കിലും പ്രായപരിധിയിൽ ഇളവ്, വെയ്റ്റേജ് മാർക്ക് എന്നിവയാണ് അനുവദിച്ചിരിക്കുന്നത്.
പ്രായപരിധിയിൽ ഇളവ്
വിവിധ തസ്തികകൾക്കു നിശ്ചയിച്ച പരമാവധി പ്രായപരിധിയിൽ അവരുടെ പ്രതിരോധസേനയിലെ സേവനത്തിനു തുല്യമായ കാലവും സേനയിൽനിന്നു വിരമിച്ചശേഷം തൊഴിൽ ഇല്ലാതിരുന്ന കാലയളവിൽ പരമാവധി 5 വർഷവും ഇളവു ലഭിക്കും. ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിൽനിന്നു വിരമിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും.
വെയ്റ്റേജ് മാർക്ക്
പെൻഷനറി ബെനിഫിറ്റ്സ് ലഭിക്കുന്നവർക്കാണു വെയ്റ്റേജ് മാർക്കിന്റെ ആനൂകൂല്യം. ഓരോ 2 വർഷ സേവനത്തിനും ഒരു മാർക്ക് വീതം പരമാവധി 10 മാർക്ക് വരെ വെയ്റ്റേജായി ലഭിക്കും. 20 വർഷവും അതിനു മുകളിലും സേവനദൈർഘ്യമുള്ളവർക്കു 3 മാർക്ക്, 10 മുതൽ 20 വർഷം വരെ സേവനമുള്ളവർക്കു 2 മാർക്ക്, 2 മുതൽ 10 വരെ വർഷം സേവനമുള്ളവർക്ക് ഒരു മാർക്ക് എന്നിങ്ങനെയാണ് ഇന്റർവ്യൂ ഉള്ള തസ്തികകളിൽ നൽകുന്നത്.
ധീരതാ അവാർഡ് നേടിയവർക്കുള്ള വെയ്റ്റേജ് മാർക്കുകൾ
പരംവീരചക്ര–15 മാർക്ക്, മഹാവീർചക്ര–10 മാർക്ക്, വീർചക്ര–8 മാർക്ക്, സേനാമെഡൽ–5 മാർക്ക്, അശോകചക്ര–4 മാർക്ക്, കീർത്തിചക്ര–3 മാർക്ക്, ശൗര്യചക്ര–2 മാർക്ക്, മെൻഷൻ ഇൻ ഡിസ്പാച്–1 മാർക്ക്.
പരംവിശിഷ്ട സേവാ മെഡൽ–15 മാർക്ക്, അതിവിശിഷ്ട സേവാ മെഡൽ–10 മാർക്ക്, വിശിഷ്ട സേവാമെഡൽ–8 മാർക്ക്. സേവനദൈർഘ്യത്തിനും ഗ്യാലൻട്രി അവാർഡിനും മറ്റ് അവാർഡുകൾക്കും കൂടി–പരമാവധി 25 മാർക്ക്.
Content Summary: Kerala PSC Ex Servicemen Benefits