എൻജിനീയറിങ്, മെഡിസിൻ, നിയമം മുതലായ കരിയറുകളെക്കുറിച്ച് ഏവർക്കുമറിയാം. പക്ഷേ ഏറെ അറിയപ്പെടാത്ത, സമൂഹത്തിൽ നിർണായകമായ ചില തൊഴിൽമേഖലകളുമുണ്ട്. അവയിൽപ്പെട്ടതാണ് ആണവപദാർത്ഥങ്ങളടക്കം അപായകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതും അവ വിമാനത്തിലും മറ്റും സുരക്ഷിതമായി...Dangerous Goods Regulations, International Air Transport Association, Career News

എൻജിനീയറിങ്, മെഡിസിൻ, നിയമം മുതലായ കരിയറുകളെക്കുറിച്ച് ഏവർക്കുമറിയാം. പക്ഷേ ഏറെ അറിയപ്പെടാത്ത, സമൂഹത്തിൽ നിർണായകമായ ചില തൊഴിൽമേഖലകളുമുണ്ട്. അവയിൽപ്പെട്ടതാണ് ആണവപദാർത്ഥങ്ങളടക്കം അപായകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതും അവ വിമാനത്തിലും മറ്റും സുരക്ഷിതമായി...Dangerous Goods Regulations, International Air Transport Association, Career News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻജിനീയറിങ്, മെഡിസിൻ, നിയമം മുതലായ കരിയറുകളെക്കുറിച്ച് ഏവർക്കുമറിയാം. പക്ഷേ ഏറെ അറിയപ്പെടാത്ത, സമൂഹത്തിൽ നിർണായകമായ ചില തൊഴിൽമേഖലകളുമുണ്ട്. അവയിൽപ്പെട്ടതാണ് ആണവപദാർത്ഥങ്ങളടക്കം അപായകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതും അവ വിമാനത്തിലും മറ്റും സുരക്ഷിതമായി...Dangerous Goods Regulations, International Air Transport Association, Career News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻജിനീയറിങ്, മെഡിസിൻ, നിയമം മുതലായ കരിയറുകളെക്കുറിച്ച് ഏവർക്കുമറിയാം. പക്ഷേ ഏറെ അറിയപ്പെടാത്ത, സമൂഹത്തിൽ നിർണായകമായ ചില തൊഴിൽമേഖലകളുമുണ്ട്. അവയിൽപ്പെട്ടതാണ് ആണവപദാർത്ഥങ്ങളടക്കം അപായകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതും അവ വിമാനത്തിലും മറ്റും സുരക്ഷിതമായി കൊണ്ടുപോകുന്നതും നിർവഹിക്കുന്ന ഡേയ്ഞ്ചറസ് ഗുഡ്സ് കരിയർ. വിശേഷനൈപുണ്യം ആവശ്യമായ മേഖല. ആരോഗ്യം, സുരക്ഷിതത്വം, സ്വത്തുവകകൾ, പരിസ്ഥിതി എന്നിവയെയെല്ലാം അപകടപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ഒഴിവാക്കണം. ഇതിനുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന രാജ്യാന്തരനിയമങ്ങളുണ്ട് – DGR : ഡേയ്ഞ്ചറസ് ഗുഡ്സ് റഗുലേഷൻസ്.

അപായകരമായ വസ്തുക്കൾ സുരക്ഷിതമായി കൊണ്ടുപോകുന്നതു സംബന്ധിച്ച് ഐക്യരാഷ്ട്രസംഘടന തന്നെ നിയമാവലി പുറപ്പെടുവിച്ചിട്ടുണ്ടെന്നത് ഈ പ്രവർത്തനത്തിന്റെ പ്രാധാന്യത്തിലേക്കു വിരൽ ചൂണ്ടുന്നു. പല തരത്തിലുമുണ്ട് അപായവസ്തുക്കൾ. സ്ഫോടകവസ്തുക്കൾ, രാസപ്രവർത്തനംവഴി തീപിടിക്കാനോ വിഷം പ്രസരിപ്പിക്കാനോ സാധ്യതയുള്ള ദ്രാവകമോ വാതകമോ പുറപ്പെടുവിക്കുന്ന വസ്തുക്കൾ, ആസിഡുകൾ, ആൽക്കഹോൾ, പെയിന്റ്, പെട്രോൾ, കാർബൈഡുകൾ, ക്ലോറേറ്റുകൾ, പെറോക്സൈഡുകൾ, സൾഫൈഡുകൾ, സുഗന്ധദ്രവ്യങ്ങൾ, കീടനാശിനികൾ, ബാറ്ററി സെല്ലുകൾ, ലോഹപ്പൊടികൾ, റേഡിയോ വികിരണമുണ്ടാക്കുന്ന വസ്തുക്കൾ അങ്ങനെ പലതും.

ADVERTISEMENT

അയാട്ടയും സിവിൽ ഏവിയേഷൻ മന്ത്രാലയവും

രാഷ്ട്രാന്തരതലത്തിൽ വിമാനയാത്ര സംബന്ധിച്ച എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും, അതിലേർപ്പെടുന്നവർക്കു ശാസ്ത്രീയപരിശീലനം നൽകുന്ന വിവിധകോഴ്സുകൾ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതുമായ ഏകസ്ഥാപനമാണ് അയാട്ട (IATA: International Air Transport Association; www.iata.org).

പുതിയ വ്യവസ്ഥകൾ 2023 ജനുവരി ഒന്നിന് നിലവിൽ വരും. വ്യവസ്ഥകൾ തെറ്റിക്കുന്നവർക്ക് ഒരു കോടി രൂപ വരെ പിഴയോ 2 വർഷം വരെ തടവോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. പരിശീലന സർട്ടിഫിക്കറ്റ് രണ്ടു വർഷം തോറും 3 ദിവസത്തെ റിഫ്രഷർ കോഴ്സ്‌വഴി പുതുക്കണം.

കർശനവ്യവസ്ഥകൾ പാലിക്കാത്തപക്ഷം കടുത്ത ശിക്ഷ നൽകുന്ന നിയമങ്ങൾ ഇന്ത്യയിലെ സിവിൽ ഏവിയേഷൻ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവ നടപ്പാക്കുന്നത് DGCA (ഡയറക്റ്റർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ - www.dgca.gov.in). അപായവസ്തുക്കൾ വിമാനത്തിൽ കൊണ്ടുപോകുന്നതിന്റെ കാര്യത്തിൽ ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസസേഷൻ (ICAO) നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ ചുവടുപിടിച്ച് പരിശീലനസ്ഥാപനങ്ങൾക്ക് ഡിജിസിഎ അംഗീകാരം നൽകിവരുന്നു.

ADVERTISEMENT

പക്ഷേ വിദേശത്ത് പ്രവർത്തിക്കണമെങ്കിൽ, അയാട്ട അംഗീകാരമുള്ള സ്ഥാപനങ്ങളിലും കോഴ്സുകളിലും പഠിച്ച് യോഗ്യത നേടേണ്ടിവരും.

Representative Image. Photo Credit : Feng Yu/Shutterstock.com

ഒരേയൊരു പഠനമാർഗം: സിബിടിഎ ട്രെയിനിങ്

കർശനനിബന്ധനകളാണ് ഡിജിആറിൽ അയാട്ട ഏർപ്പെടുത്തിയിരിക്കുന്നത്. അപായവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ ഓരോ ചുമതലയ്ക്കും (ഫങ്ഷൻ) അനുരൂപമായ പരിശീലനം നൽകേണ്ടതുണ്ട്. 

ഓരോ തസ്തികയ്ക്കും ഇണങ്ങിയ പരിശീലനം എന്ന പരമ്പരാഗതരീതി അയാട്ട ഉപേക്ഷിച്ചു. സിബിടിഎ (competency-based training & assessment) എന്ന പുതിയ സമ്പ്രദായം ഈ രംഗത്തെ ഓരോ ഉത്തരവാദിത്വവും നിർവഹിക്കേണ്ടവർക്കു ലഭിക്കേണ്ട പരിശീലനം കൃത്യമായി നിർവചിച്ചു നടപ്പാക്കും.

ADVERTISEMENT

10 ഫങ്ഷനുകൾ (ചുമതലകൾ) നിർവഹിക്കുന്നവർ:

H.6.1 – അപായവസ്തുക്കൾ അയയ്ക്കാൻ തയാറാക്കുന്നവർ

H.6.2 – സാധാരണ ചരക്കായി (general cargo) കൊണ്ടുവരുന്ന സാധനങ്ങൾ ചിട്ടപ്പെടുത്തുകയും സ്വീകരിക്കുകയും ചെയ്യുന്നവർ

H.6.3 – അപായവസ്തുക്കൾ ചിട്ടപ്പെടുത്തുകയോ, അയച്ചുകിട്ടുന്നവ സ്വീകരിക്കുകയോ ചെയ്യുന്നവർ

H.6.4 – വെയർഹൗസുകളിൽ ചരക്കു കൈകാര്യം ചെയ്യുകയും കയറ്റിറക്കു നടത്തുകയും ചെയ്യുന്നവർ. (അഗ്നിബാധ തടയുന്നതടക്കം സുരക്ഷാസംവിധാനമുള്ള എയർ കാർഗോ കംപാർട്ടുമെന്റുകളുടെ ഉപയോഗവും

H.6.5 – യാത്രക്കാരുടെയും വിമാനജോലിക്കാരുടെയും ബാഗേജ് സ്വീകരിക്കുക, ബോർഡിങ് മേഖല കൈകാര്യം ചെയ്യുക എന്നിവയടക്കം യാത്രക്കാരുമായി ബന്ധപ്പെടേണ്ട കൃത്യങ്ങൾ നിർവഹിക്കുന്നവർ

H.6.6 – വിമാനത്തിലെ ലോഡിങ് ആസുത്രണം ചെ‌യ്യുന്നവർ

H.6.7 – പറക്കലിന്റെ ചുമതലക്കാർ (ഫ്ലൈറ്റ് ക്രു)

H.6.8 –ഫ്ലൈറ്റ് ഓപ്പറേഷൻസ് ഓഫിസേഴ്സ്, ഫ്ലൈറ്റ് ഡെസ്പാച്ചേഴ്സ്

H.6.9 – വിമാനത്തിനുള്ളിൽ പ്രവർത്തിക്കുന്നവർ (ക്യാബിൻ ക്രൂ)

H.6.10 – യാത്രക്കാർ, ക്രൂ, അവരുടെ ബാഗേജ് /മെയിൽ എന്നിവ പരിശോധിക്കുന്നവർ

ജോലിയിൽ വഹിക്കേണ്ട ചുമതലകളനുസരിച്ച് ഇവയിൽ ആവശ്യമായ ഇനങ്ങളിൽ പരിശീലനം നേടണം. ഉദാഹരണത്തിന്, യാത്രക്കാരെ സ്ക്രീൻ ചെയ്യുകയും ബാഗേജും മറ്റും പരിശോധിക്കുകയും ചെയ്യേണ്ടവർക്ക് 6, 10 ഇനങ്ങളിൽ യോഗ്യത വേണം. പരിശീലനസ്ഥാപനങ്ങൾ ചില ഇനങ്ങൾക്കോ എല്ലാറ്റിനുമോ അംഗീകാരം നേടിവരുന്നു.

പരിശീലനസ്ഥാപനങ്ങൾ

ദേശീയതലത്തിൽത്തന്നെ ഈ മേഖലയിൽ ഡിജിസിഎ അംഗീകാരമുള്ള 19 സ്ഥാപനങ്ങളേയുള്ളൂ. ദക്ഷിണേന്ത്യയിലെ അംഗീകൃതസ്ഥാപനങ്ങൾ:

Air Asia (India) Limited, Bengaluru

AIR INDIA Commercial Training College, Hyderabad

Central Training Establishment, AIR INDIA Simulator Complex, Hyderabad

Blue Dart Aviation Limited, Bengaluru

Tentacle Aviation Academy, Bengaluru

Tirwin Management Services (P) Ltd, Chennai

Speedwings Aviation Academy, Kaloor, Kochi (ഇന്ത്യയിൽ അയാട്ടയുടെ ഏക സിബിടിഎ സർട്ടിഫൈഡ് സെന്റർ, H.6 : 1 മുതൽ 10 വരെ എല്ലാ ഫങ്‌ഷനുകളും)

Content Summary : IATA proposes changes in Dangerous Goods Regulations training regulation