മികച്ച കരിയറാണോ സ്വപ്നം?; കായിക താരങ്ങളുടെ മനസ്സ് ‘ഫിറ്റ്’ ആക്കുന്ന സ്പോർട്സ് സൈക്കോളജിസ്റ്റാകാം
യുഎസിലെ ജിംനാസ്റ്റിക്സ് താരമായ സിമോൺ ബെൽസ് 2016ലെ റിയോ ഒളിംപിക്സിൽ 4 സ്വർണ മെഡലുകൾ നേടിയിരുന്നു. എന്നാൽ കഴിഞ്ഞവർഷത്തെ ടോക്കിയോ ഒളിംപിക്സ് ഫൈനലിനു മുൻപ് മാനസിക സമ്മർദത്തെ ത്തുടർന്നു സിമോൺ പിന്മാറി. ശരീരത്തിന്റെ ഫിറ്റ്നസ് മാത്രമല്ല, മനസ്സിന്റെ ഫിറ്റ്നസും ഏറെ പ്രധാനമാണ് കായികതാരങ്ങൾക്ക്. അവിടെയാണ്

യുഎസിലെ ജിംനാസ്റ്റിക്സ് താരമായ സിമോൺ ബെൽസ് 2016ലെ റിയോ ഒളിംപിക്സിൽ 4 സ്വർണ മെഡലുകൾ നേടിയിരുന്നു. എന്നാൽ കഴിഞ്ഞവർഷത്തെ ടോക്കിയോ ഒളിംപിക്സ് ഫൈനലിനു മുൻപ് മാനസിക സമ്മർദത്തെ ത്തുടർന്നു സിമോൺ പിന്മാറി. ശരീരത്തിന്റെ ഫിറ്റ്നസ് മാത്രമല്ല, മനസ്സിന്റെ ഫിറ്റ്നസും ഏറെ പ്രധാനമാണ് കായികതാരങ്ങൾക്ക്. അവിടെയാണ് സ്പോർട്സ് സൈക്കോളജിസ്റ്റിന്റെ പ്രസക്തി. മാനസിക സംഘർഷം സ്വയം നിയന്ത്രിക്കാൻ താരങ്ങളെ പ്രാപ്തരാക്കുകയാകും സ്പോർട്സ് സൈക്കോളജിസ്റ്റ് ചെയ്യുക. സൈക്കോളജി, ഫിസിക്കൽ എജ്യുക്കേഷൻ ബിരുദധാരികൾക്ക് മികച്ച കരിയർ കണ്ടെത്താവുന്ന മേഖലയാണിത്.
അവസരങ്ങളേറെ
സ്പോർട്സ് ടീമുകൾക്കൊപ്പവും താരങ്ങൾക്കു പ്രത്യേകമായി കൺസൽറ്റന്റായും ഫ്രീലാൻസായും പ്രവർത്തിക്കാം. സ്പോർട്സ് അക്കാദമികളിലും ജോലി സാധ്യതയുണ്ട്. വിദേശത്ത് സ്പോർട്സ് സൈക്കോളജിസ്റ്റുകളുടെ സേവനം തേടുന്ന താരങ്ങൾ ഏറെയാണ്.
ഇവിടെ പഠിക്കാം
പുണെ നാഷനൽ സ്കൂൾ ഓഫ് ലീഡർഷിപ്, നാഷനൽ സ്പോർട്സ് യൂണിവേഴ്സിറ്റി, ചെന്നൈ ശ്രീരാമകൃഷ്ണ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ ഫിസിക്കൽ എജ്യുക്കേഷൻ യൂണിവേഴ്സിറ്റി, രാജസ്ഥാൻ കേന്ദ്ര സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ സ്പോർട്സ് സൈക്കോളജി പഠിക്കാം. ഇന്റർനാഷനൽ കോ ഓർഡിനേറ്റിങ് ബോഡികളുടെ സർട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്.
കൺസൽറ്റന്റായി പ്രവർത്തിക്കാം
ഇന്റർനാഷനൽ സൊസൈറ്റി ഓഫ് സ്പോർട്സ് സൈക്കോളജിയുടെ (ഐഎസ്എസ്പി) റജിസ്റ്റേഡ് പ്രാക്ടിഷനർ ലൈസൻസ് ഉണ്ടെങ്കിൽ മിക്ക രാജ്യങ്ങളിലും കൺസൽറ്റന്റായി പ്രവർത്തിക്കാം. ഇന്ത്യയിൽ ഇത്തരത്തിലുള്ള ചുരുക്കം ചിലരിൽ ഒരാളാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഫിസിക്കൽ എജ്യുക്കേഷൻ മേധാവി ഡോ. സ്റ്റാലിൻ റാഫേൽ.
2018ൽ ബാസ്കറ്റ്ബോൾ ജൂനിയർ ഇന്ത്യൻ ടീം, നാഷനൽ ഗെയിംസിലെ കേരള ടീം എന്നിവയ്ക്കൊപ്പം സ്റ്റാലിൻ റാഫേൽ സ്പോർട്സ് സൈക്കോളജിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ഫ്രീലാൻസായി ദേശീയ, രാജ്യാന്തര താരങ്ങളുടെ പഴ്സനൽ സ്പോർട്സ് സൈക്കോളജിസ്റ്റായും പ്രവർത്തിക്കുന്നു.
7 വർഷം പ്രവൃത്തിപരിചയം നേടിയാൽ ഐഎസ്എസ്പിയുടെ റജിസ്റ്റേഡ് പ്രാക്ടിഷനർ ലൈസൻസിന് അപേക്ഷിക്കാം. പ്രവർത്തിച്ച ടീമുകളുടെയും ഒപ്പമുണ്ടായിരുന്ന ടീം കോച്ചുമാരുടെയും വിവരം അപേക്ഷയ്ക്കൊപ്പം നൽകണം.
∙ഡോ.സ്റ്റാലിൻ റാഫേൽ
Content Summary : Careers With a Sports Psychology Degree