ഏതു കാര്യമായാലും അസാമാന്യമികവോടെ ചെയ്യുന്നവരെ അന്യർ ബഹുമാനത്തോടെ കാണുന്നതു സാധാരണം. എനിക്കും ആ മികവ് കൈവരിക്കാനായിരുന്നെങ്കിൽ എന്നു പലരും ഉള്ളിന്റെയുള്ളിൽ ചിന്തിപോകുന്നതും സാധാരണം.ക്രിക്കറ്റിലെ ബാറ്റ്സമൻമാരുടെ കാര്യം നോക്കുക. മോശമായി കളിക്കുന്നവരുണ്ട്. നന്നായി കളിക്കുന്നവരുണ്ട്. പക്ഷേ

ഏതു കാര്യമായാലും അസാമാന്യമികവോടെ ചെയ്യുന്നവരെ അന്യർ ബഹുമാനത്തോടെ കാണുന്നതു സാധാരണം. എനിക്കും ആ മികവ് കൈവരിക്കാനായിരുന്നെങ്കിൽ എന്നു പലരും ഉള്ളിന്റെയുള്ളിൽ ചിന്തിപോകുന്നതും സാധാരണം.ക്രിക്കറ്റിലെ ബാറ്റ്സമൻമാരുടെ കാര്യം നോക്കുക. മോശമായി കളിക്കുന്നവരുണ്ട്. നന്നായി കളിക്കുന്നവരുണ്ട്. പക്ഷേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു കാര്യമായാലും അസാമാന്യമികവോടെ ചെയ്യുന്നവരെ അന്യർ ബഹുമാനത്തോടെ കാണുന്നതു സാധാരണം. എനിക്കും ആ മികവ് കൈവരിക്കാനായിരുന്നെങ്കിൽ എന്നു പലരും ഉള്ളിന്റെയുള്ളിൽ ചിന്തിപോകുന്നതും സാധാരണം.ക്രിക്കറ്റിലെ ബാറ്റ്സമൻമാരുടെ കാര്യം നോക്കുക. മോശമായി കളിക്കുന്നവരുണ്ട്. നന്നായി കളിക്കുന്നവരുണ്ട്. പക്ഷേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു കാര്യമായാലും അസാമാന്യമികവോടെ ചെയ്യുന്നവരെ അന്യർ ബഹുമാനത്തോടെ കാണുന്നതു സാധാരണം. എനിക്കും ആ മികവ് കൈവരിക്കാനായിരുന്നെങ്കിൽ എന്നു പലരും ഉള്ളിന്റെയുള്ളിൽ ചിന്തിപോകുന്നതും സാധാരണം. 

ക്രിക്കറ്റിലെ ബാറ്റ്സമൻമാരുടെ കാര്യം നോക്കുക. മോശമായി കളിക്കുന്നവരുണ്ട്. നന്നായി കളിക്കുന്നവരുണ്ട്. പക്ഷേ തീരെച്ചുരുക്കം ചിലർ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്സ്മൻമാരായി ഉയരുന്നു, ആരാധിക്കപ്പെടുന്നു. അവർക്ക് അക്കാര്യത്തിൽ ജന്മവാസനയുണ്ടായിരിക്കാം. പക്ഷേ അങ്ങനെ ജന്മവാസനയുള്ളവരെല്ലാാം മഹാന്മാരായ ബാറ്റ്സ്മൻമാരാകുന്നില്ല. അങ്ങനെയാകണമെങ്കിൽ ദൃഢനിശ്ചയവും സ്ഥിരപരിശ്രമവും അടക്കം പലതും നിർബന്ധപൂർവം പുലർത്തേണ്ടതുണ്ട്. അതിനു ക്ഷമയുള്ളവർ തീരെച്ചുരുക്കം. ഏതിലും എളുപ്പവഴി നോക്കുക, അത്യാവശ്യമുള്ളതു മാത്രം ചെയ്ത് തടിതപ്പുക എന്ന രീതിക്ക് ഏറെ പ്രചാരമുണ്ട്. അത്തരക്കാർ ഒരിക്കലും അസാമാന്യമികവു പുലർത്തി ശ്രദ്ധാകേന്ദ്രമാകാറില്ല. ഒരല്പം കൂടുതൽ ചെയ്താൽ വലിയ ദോഷമൊന്നും നമുക്കു വരില്ല.

ADVERTISEMENT

മികച്ച പ്രകടനം ഒരിക്കലും യാദൃച്ഛികമല്ല. മികവു പുലർത്തണമെന്ന തീവ്രമായ ആഗ്രഹം, അതിനുള്ള ആസൂത്രണം, അതനുസരിച്ചുള്ള പ്രവർത്തനം, സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനഃസ്ഥിതി, തളരാത്ത ഉത്സാഹം എന്നിവ ഏതു രംഗത്തെയും മികവിന്റെ പിന്നിലുണ്ട്. സൂര്യനെക്കാൾ വലിയ നക്ഷത്രങ്ങളുണ്ട്. പക്ഷേ സൂര്യൻ കണ്ണഞ്ചിക്കുന്ന പ്രഭ ചൊരിയുമ്പോൾ മറ്റു നക്ഷത്രങ്ങളെയൊന്നും കാണാറില്ല.

ഏതെങ്കിലും കാര്യത്തിൽ ഒരാൾ അസാമാന്യമികവു പുലർത്തിയാൽ, അത് ഇന്നയാളിന്റെ മകനായതുകൊണ്ടാണ്, ഇന്ന സർവകലാശാലയിൽ പഠിച്ചതുകൊണ്ടാണ് എന്നെല്ലാം ലളിതമാക്കിക്കളയുന്നവരുണ്ട്. എന്തുകൊണ്ട് നിങ്ങൾ പറഞ്ഞയാളിന്റെ മറ്റു മക്കൾ ഇതുപോലെ വിജയിച്ചില്ല, ആ സർവകലാശാലയിൽ പഠിച്ച എല്ലാവരും ഇതുപോലെ വിജയിച്ചില്ല എന്നാലോചിച്ചാൽ അത്തരം ലഘൂകരണം ശരിയല്ലെന്നു ബോധ്യമാകും. വലിയ വിജയം കൈവരിച്ചവർ വെല്ലുവിളികളെ നേരിട്ട് കഠിനപ്രയത്നം ചെയ്തിട്ടുണ്ടാവും.

പരിപൂർണതയിലെത്താൻ ആർക്കും സാധ്യമല്ല. ഏതു പ്രവർത്തനവും കുറെക്കൂടെ  മെച്ചപ്പെടുത്താൻ എപ്പോഴും സാധ്യതയുണ്ടായിരിക്കും. ഏതു മഹാഗായകനും പ്രയത്നംവഴി കൂടുതൽ മികവിലേക്ക് ഉയരാൻ കഴിയും. ‘സംഗീതമെന്ന മഹാസാഗരത്തിന്റെ തീരത്തുനിന്ന് വിസ്മയത്തോടെ നോക്കാനല്ലാതെ, അതു കടക്കാൻ ഇന്നും ഞാൻ അശക്തനാണ്’ എന്ന മട്ടിൽ പല മഹാഗായകരും പറഞ്ഞിട്ടുണ്ട്. സ്വയം മെച്ചപ്പെടുത്താനുള്ള സാധ്യതയിലേക്ക് ഇതു വിരൽ ചുണ്ടുന്നു.

അല്പാല്പമായി മെച്ചപ്പെട്ടാണ് ഏവരും ക്രമേണ വലിയ വിജയം കൈവരിക്കുന്നത്. വലിയ ആൽമരം പന്തലിച്ചുനിന്ന് ജനങ്ങൾക്കു തണലേകാൻ കഴിവു നേടുന്നത് ഒറ്റ ദിവസം കൊണ്ടല്ല. പല വർഷങ്ങളിലെ വളർച്ചയിലൂടെയാണ് അതു സാധിക്കുന്നത്. ഒരു ദിവസംകൊണ്ട് ഒരു പിനിനീർപ്പൂവും ജനിച്ച് പരിമളം പരത്തുന്നില്ല.

Representative Image. Photo Credit : Abhishek Kumar Sah / iStock.com
ADVERTISEMENT

മഹാവിജയം കൈവരിക്കുന്നവർ തീരെച്ചുരുക്കമാകയാൽ അവർ ശ്രദ്ധാകേന്ദ്രങ്ങളാകും, ആദരവു നേടും. പലരിലും അസൂയ ജനിപ്പിക്കുകയും ചെയ്യും. ജന്മവാസനയുണ്ടെങ്കിലും, ആലസ്യത്തെ പുണർന്ന് അതാണ് സുഖം എന്നു കരുതുന്നവർ ഒരിക്കലും മികവിലെത്തുന്നില്ല.  മറുവശത്ത്, മികവ് ജീവിതശൈലിയാക്കി, തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രയത്നശാലികളുണ്ടെന്നതും ഓർക്കാം.

മികവിലെത്താൻ സഹായിക്കുന്ന പ്രധാന ഘടകങ്ങളെന്തെല്ലാമെന്നു നോക്കാം.

ലക്ഷ്യം : ഇന്നതു നേടണമെന്ന കൃത്യമായ ലക്ഷ്യം വേണം. ലക്ഷ്യം പരിമിതമാകരുത്. A man’s reach should exceed his grasp എന്ന് പ്രശസ്തകവി റോബർട്ട് ബ്രൗണിങ് പറഞ്ഞത് ശ്രദ്ധേയം. കൈയെത്തിപ്പിടിച്ചുകഴിഞ്ഞതു മതിയെന്നുകരുതി, തൃപ്തിപ്പെട്ടുകൂടാ. കൂടുതൽ കൂടുതൽ എത്തിപ്പിടിക്കാൻ ശ്രമിക്കുകതന്നെ വേണം.

തീവ്രമായ ആഗ്രഹം

ADVERTISEMENT

സ്ഥിരപരിശ്രമം : ഇതു ചെയ്തു മടുത്തുപോയി എന്നു പറയുന്നവരേറെ. അതു വേണ്ട. ക്ഷമ നശിച്ച് പരിശ്രമം ഉപേക്ഷിക്കാതിരിക്കുക. തളരാത്ത ശ്രമത്തിന് എന്നും തയാറായിരിക്കണം. പിടി വിടരുത്

മികച്ച മാതൃകകൾ : നമ്മുടെ പ്രവർത്തനമേഖലയിൽ വലിയ വിജയം വരിച്ചവരുടെ രീതികൾ മനസ്സിലാക്കി, നമുക്കിണങ്ങിയ പരിഷ്കാരങ്ങൾ വരുത്തി നടപ്പക്കാൻ ശ്രമിക്കാം.

ആത്മവിശ്വാസം: സ്വന്തം കഴിവുകൾ തിരിച്ചറിയണം. എനിക്കിതു ചെയ്യാൻ കഴിയും എന്ന വിശ്വാസം പ്രധാനം. ‘നിങ്ങളെക്കൊണ്ട് ഇതു  പറ്റില്ല’ എന്ന മട്ടിൽ നിരുത്സാഹപ്പെടുത്തുന്നവരെ ഒഴിവാക്കുക. പക്ഷേ ദൗർബല്യങ്ങളുണ്ടെങ്കിൽ, അവയെ ആർജ്ജവത്തോടെ തിരിച്ചറിഞ്ഞ് പരിഹരിക്കുക. ‘എനിക്ക് ഒരു ദൗർബല്യവുമില്ല’ എന്ന കടുംപിടിത്തം വേണ്ട.

ആസൂത്രണം : ഏതെല്ലാം കാര്യങ്ങൾ ഏതൊക്കെ രീതികളിൽ ചെയ്യുമെന്നതിന് വ്യക്തമായ രൂപരേഖയുണ്ടാക്കുക

സമർത്ഥമായ നിർവഹണം : രൂപരേഖ വീഴ്ച കൂടാതെ നടപ്പാക്കുക

വിലയിരുത്തൽ : ഇടയ്ക്കിടെ തിരിഞ്ഞുനോക്കി, അതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി, അന്യരുടെ പ്രതികരണങ്ങൾ പഠിച്ച് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി മുന്നേറുക

തെറ്റിൽ നിന്നു പാഠം: ‘വിജയമെന്നത് തെറ്റു വരുത്താതിരിക്കുന്നതല്ല ഒരേ തെറ്റ് രണ്ടാമതു വരുത്താതിരിക്കുന്നതാണ്’ എന്നു ബർണാഡ് ഷാ. തെറ്റിൽ നിന്നു നാം പഠിക്കേണ്ടതുണ്ട്

മാറ്റം : മാറ്റത്തെ പേടിക്കാതിരിക്കുക. ഇന്നു ചെയ്യുന്ന രീതി മാത്രമാണ് ഏറ്റവും മെച്ചമെന്നു കരുതി, പുതിയവ പരീക്ഷിച്ചാൽ അപകടമാവുമെന്ന് ഭയന്ന്, മാറ്റങ്ങൾ വരുത്താതിരിക്കരുത്. മാറ്റം പ്രകൃതിനിയമമാണ്. മാറ്റങ്ങൾവഴിയാണ് ഏതിലും പുരോഗതി വരുന്നത്. പുതിയ കാര്യങ്ങൾ പഠിക്കാൻ സന്നദ്ധത വേണം

Representative Image. Photo Credit : Ankit Sah / iStock.com

കഠിനപ്രയത്നം : ചിട്ടയും അച്ചടക്കവും പ്രയത്നത്തിന്റെ ഭാഗമാകണം. പ്രയത്നം കഠിമല്ല, രസകരമെന്നു കരുതണം..

ശ്രദ്ധ : ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മുഖ്യലക്ഷ്യത്തിൽനിന്നു ശ്രദ്ധ തിരിക്കുന്ന പലതും പലരും വരാം. അവ അവഗണിച്ച് ആസൂത്രണം ചെയ്ത് പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

ഇണങ്ങിച്ചേരൽ : നമ്മുടെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞെന്നു വരാം. അവയുമായി പൊരുത്തപ്പെടാൻ വിമുഖത പാടില്ല. അതിശക്തരായിരുന്ന ഡിനോസറസും മാമത്ത് എന്ന വലിയ  ആനയും നാമാവശേഷമായപ്പോൾ, നുതനസാഹചര്യങ്ങളുമായി ഇണങ്ങിപ്പോയ ചെറുജീവികൾ  ഭുമുഖത്തു തുടർന്നതോർക്കുക.

റിസ്ക് : പരാജയപ്പെട്ടേക്കാമെന്നു പലരും കരുതുന്നതും പരീക്ഷിച്ചുനോക്കുക. ഏറ്റവും സുരക്ഷിതമായതു മാത്രമേ ചെയ്യൂ എന്ന വാശി വേണ്ട. തെല്ലു റിസ്കുള്ളതും പരീക്ഷിക്കാൻ ധൈര്യം വേണം

കൃത്യനിഷ്ഠ : ക്ലോക്കിനെപ്പോലെ പ്രവർത്തിക്കുക. മാറ്റി വയ്ക്കുന്ന ശീലം വേണ്ട. പ്രയാസമുള്ള കാര്യങ്ങൾ ആദ്യമാദ്യം ചെയ്യുക.

Content Summary : Ulkazhcha Column - 15 tips to accomplish your goals

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT