പഠിച്ചിട്ട് വെറുതെ നിൽക്കേണ്ടി വരില്ല, എന്നും നിലനിൽക്കുന്ന ബിസിനസ്സ് ആണ് മനസ്സിലെങ്കിൽ ധൈര്യമായി പഠിക്കാം എഫ്ഡിഡിഐയിൽ
ഏതെങ്കിലും വിഷയം ഐച്ഛികമായി പ്ലസ്‌ടു, അഥവാ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്കു ബാച്‍ലർ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 30ന് അകം പരീക്ഷാഫലം ഹാജരാക്കിയാൽ മതി. ബാച്‍ലർ അപേക്ഷകർക്ക് 2023 ജൂലൈ ഒന്നിന് 25 വയസ്സു കവിയരുത്. മാസ്റ്ററിന് പ്രായപരിധിയില്ല.
ഏതെങ്കിലും വിഷയം ഐച്ഛികമായി പ്ലസ്‌ടു, അഥവാ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്കു ബാച്‍ലർ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 30ന് അകം പരീക്ഷാഫലം ഹാജരാക്കിയാൽ മതി. ബാച്‍ലർ അപേക്ഷകർക്ക് 2023 ജൂലൈ ഒന്നിന് 25 വയസ്സു കവിയരുത്. മാസ്റ്ററിന് പ്രായപരിധിയില്ല.
ഏതെങ്കിലും വിഷയം ഐച്ഛികമായി പ്ലസ്‌ടു, അഥവാ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്കു ബാച്‍ലർ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 30ന് അകം പരീക്ഷാഫലം ഹാജരാക്കിയാൽ മതി. ബാച്‍ലർ അപേക്ഷകർക്ക് 2023 ജൂലൈ ഒന്നിന് 25 വയസ്സു കവിയരുത്. മാസ്റ്ററിന് പ്രായപരിധിയില്ല.
പാദരക്ഷ വ്യവസായ മേഖലയിലെ ജോലികൾക്ക് ആവശ്യമായ വിദഗ്ധ പരിശീലനം നൽകുന്ന സ്‌ഥാപനമാണ് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1986 മുതൽ പ്രവർത്തിക്കുന്ന എഫ്‌ഡിഡിഐ (FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA – 201301, ഫോൺ: 9205556336; admission@fddiindia.com, www.fddiindia.com). ഇതിന് ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ ഇംപോർട്ടൻസ്’ പദവിയുണ്ട്.
നോയിഡ ഉൾപ്പെടെ 12 ക്യാംപസുകളുണ്ട്; കേരളത്തിലില്ല. മികച്ച അടിസ്‌ഥാന സൗകര്യങ്ങളുണ്ട്. കാര്യക്ഷമമായ പ്ലേസ്മെന്റ് സെൽ പ്രവർത്തിക്കുന്നുണ്ട്.
2023-24 വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാവുന്ന മുഖ്യപ്രോഗ്രാമുകൾ:
4 വർഷ ബിഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ): ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്‌ഷൻ / ലെതർ ലൈഫ്സ്റൈൽ & പ്രോഡക്ട് ഡിസൈൻ / ഫാഷൻ ഡിസൈൻ
3 വർഷ ബിബിഎ: റീട്ടെയിൽ & ഫാഷൻ മെർച്ചൻഡൈസ്
2 വർഷ എംഡിസ്: ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്‌ഷൻ
2 വർഷ എംബിഎ: റീട്ടെയിൽ & ഫാഷൻ മെർച്ചൻഡൈസ്
12 കേന്ദ്രങ്ങളിലായി വിവിധ പ്രോഗ്രാമുകളിലെ ആകെ സീറ്റുകൾ: നോയിഡ 400, ഫുർസത്ഗഞ്ച് (യുപി) 120, ചെന്നൈ 180, കൊൽക്കത്ത 180, റോഹ്തക് (ഹരിയാന) 120, ജോധ്പുർ 120, ഛിന്ദ്‌വാഡ (എംപി) 180, ഗുണ (എംപി) 60, അങ്കലേശ്വർ (ഗുജറാത്ത്) 120, പട്ന 240, ഹൈദരാബാദ് 340, ചണ്ഡിഗഡ് 240. ആകെ 2300 സീറ്റ്. കൂടാതെ, എൻആർഐ/വിദേശി/ വ്യവസായ–സ്പോൺസേഡ് 230 സീറ്റ്. എല്ലാ പ്രോഗ്രാമുകളും എല്ലായിടത്തുമില്ല. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 15, 7.5, 27, 10, 3% സംവരണമുണ്ട്.
മിനിമം യോഗ്യത
ഏതെങ്കിലും വിഷയം ഐച്ഛികമായി പ്ലസ്‌ടു, അഥവാ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്കു ബാച്‍ലർ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എംബിഎയ്ക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദം മതിയെങ്കിലും, എംഡിസിന് ഫുട്‌വെയർ / ലതർ ഗുഡ്സ് / ഡിസൈൻ / ഫാഷൻ / ഫൈൻ ആർട്സ് / ആർക്കിടെക്ചർ എൻജിനീയറിങ് / പ്രൊഡക്‌ഷൻ / ടെക്നോളജി ഇവയൊന്നിലെ ബിരുദം വേണം.
സെപ്റ്റംബർ 30ന് അകം പരീക്ഷാഫലം ഹാജരാക്കിയാൽ മതി. ബാച്‍ലർ അപേക്ഷകർക്ക് 2023 ജൂലൈ ഒന്നിന് 25 വയസ്സു കവിയരുത്. മാസ്റ്ററിന് പ്രായപരിധിയില്ല. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. റജിസ്ട്രേഷൻ ഫീ 600 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 300 രൂപ. ലേറ്റ്ഫീ 800 രൂപയടച്ച് മേയ് 21 വരെ അപേക്ഷിക്കാനും സൗകര്യമുണ്ട്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 400 രൂപ.
ദേശീയതലത്തിൽ 3 മണിക്കൂർ വീതം ദൈർഘ്യമുള്ള സിലക്‌ഷൻ ടെസ്‌റ്റുകൾ കൊച്ചി, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി ഉൾപ്പെടെ 31 കേന്ദ്രങ്ങളിൽ ജൂൺ 18ന്. ടെസ്‌റ്റിൽ ബാച്‌ലർ കോഴ്സുകൾക്ക് 150 ഒബ്‌ജക്‌ടീവ് ചോദ്യങ്ങൾ. മാസ്റ്റർ കോഴ്സുകൾക്ക് 175 ചോദ്യങ്ങൾ. പരീക്ഷാവിഷയങ്ങൾ സൈറ്റിലുണ്ട്. ദേശീയതലത്തിൽ ബന്ധപ്പെട്ട ഏതെങ്കിലും എൻട്രൻസ് പരീക്ഷയിലെ സ്കോറുള്ളവർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന യുജി / പിജി ഓൾ ഇന്ത്യ സിലക്‌ഷൻ ടെസ്റ്റ് എഴുതണമെന്നില്ല. പെർസന്റൈൽ സ്കോർ വേണ്ടവിധം സമീകരിച്ച് റാങ്ക് തീരുമാനിക്കും.
ടെസ്‌റ്റിൽ ഉയർന്ന റാങ്കുള്ളവർക്കു ജൂലൈയിൽ നടത്തുന്ന കൗൺസലിങ് വഴി പ്രവേശനം നൽകും. ഓഗസ്റ്റ് ആദ്യവാരം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ക്യാംപസുകൾ തമ്മിൽ ഫീസ്നിരക്കുകളിൽ വ്യത്യാസമുണ്ട്. അപേക്ഷാരീതി, ഫീസ്നിരക്കുകൾ, വിദേശവിദ്യാർഥികൾക്കുള്ള പ്രവേശന വ്യവസ്ഥകൾ എന്നിവയടങ്ങിയ പ്രോസ്പെക്ടസ് സൈറ്റിലുണ്ട്. ചെന്നൈ ഫോൺ: 9442352912.
Content Summary : Apply For FDDI Programmes