രുചിക്കൂട്ടുകളുടെ രഹസ്യം പുറത്തു പറഞ്ഞാൽ ജോലി പോകുമോ? ഷെഫ് ആകാനാഗ്രഹിക്കുന്നവർ തീർച്ചയായും അറിയണം ചിലത്
വളരെയധികം ബഹുമാനം കിട്ടുന്ന ഒരു ഫീൽഡാണിത്. കാരണം നല്ല ഭക്ഷണം കഴിക്കുന്നവർ അത് തയാറാക്കിയ ഷെഫിനെ വിളിച്ച് അഭിനന്ദിക്കും. അത്രത്തോളം നമ്മുടെ ഭക്ഷണത്തിന് പ്രാധാന്യമുണ്ട്. ഈ ഇൻഡസ്ട്രിയിലേക്ക് വരുന്നവർക്ക് ഒരു തരത്തിലും നിരാശപ്പെടേണ്ടിവരില്ല. നന്നായി ജോലി ചെയ്താൽ നമുക്ക് ജോലിക്കു മുട്ടുണ്ടാവില്ല.
വളരെയധികം ബഹുമാനം കിട്ടുന്ന ഒരു ഫീൽഡാണിത്. കാരണം നല്ല ഭക്ഷണം കഴിക്കുന്നവർ അത് തയാറാക്കിയ ഷെഫിനെ വിളിച്ച് അഭിനന്ദിക്കും. അത്രത്തോളം നമ്മുടെ ഭക്ഷണത്തിന് പ്രാധാന്യമുണ്ട്. ഈ ഇൻഡസ്ട്രിയിലേക്ക് വരുന്നവർക്ക് ഒരു തരത്തിലും നിരാശപ്പെടേണ്ടിവരില്ല. നന്നായി ജോലി ചെയ്താൽ നമുക്ക് ജോലിക്കു മുട്ടുണ്ടാവില്ല.
വളരെയധികം ബഹുമാനം കിട്ടുന്ന ഒരു ഫീൽഡാണിത്. കാരണം നല്ല ഭക്ഷണം കഴിക്കുന്നവർ അത് തയാറാക്കിയ ഷെഫിനെ വിളിച്ച് അഭിനന്ദിക്കും. അത്രത്തോളം നമ്മുടെ ഭക്ഷണത്തിന് പ്രാധാന്യമുണ്ട്. ഈ ഇൻഡസ്ട്രിയിലേക്ക് വരുന്നവർക്ക് ഒരു തരത്തിലും നിരാശപ്പെടേണ്ടിവരില്ല. നന്നായി ജോലി ചെയ്താൽ നമുക്ക് ജോലിക്കു മുട്ടുണ്ടാവില്ല.
ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ ഏറ്റവും കൂടുതൽ ശമ്പളം ഷെഫിനാണോ ലഭിക്കുക? ജോലി ചെയ്യുന്ന റസ്റ്ററന്റിലെ സ്പെഷൽ വിഭവങ്ങളുടെ രുചിക്കൂട്ട് പുറത്തായാൽ ജോലി പോകുമോ? വിദേശത്തും സ്വദേശത്തും ജോലി സാധ്യത ഒരു പോലെയാണോ? എന്നു തുടങ്ങി ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ഷെഫ് ജോലിയെക്കുറിച്ചുണ്ടാകും. അത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് ഷെഫ് ജോലിയുടെ സാധ്യതകളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വിശദീകരിക്കുകയാണ് ദേ പുട്ട് റസ്റ്ററന്റിലെ കോർപറേറ്റ് ഷെഫ് സിനോയ് ജോൺ.
മനുഷ്യരുള്ളിടത്തോളം കാലം ഉണ്ടാകുന്ന ഒരു മേഖലയാണ് ഹോട്ടൽ ഇൻഡസ്ട്രി അല്ലെങ്കിൽ ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി. അതിന്റെ ഒരു പ്രധാന ഘടകമാണ് ഭക്ഷണം തയാറാക്കൽ. ഓരോ ദിവസവും രുചി വൈവിധ്യങ്ങൾ തേടുന്നവരാണ് ഭക്ഷണപ്രിയർ. ഈ മേഖലയിലേക്കു വരുന്ന ഒരാൾക്ക് ആദ്യം വേണ്ടത് ലക്ഷ്യബോധമാണ്. ഓരോ ദിവസവും ഈ മേഖലയുമായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങൾ പഠിക്കുക. എത്രത്തോളം കാര്യങ്ങൾ നമ്മൾ പഠിക്കുന്നോ അത്രയും ഉയരത്തിലെത്താം. ഭക്ഷണവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു ചേരുവകളുണ്ട്. അതിന്റെയെല്ലാം രുചിവ്യത്യാസം, പേരുകൾ ഒക്കെ പഠിക്കണം. കോംബിനേഷൻ വന്നാൽ അത് എന്താകും, എങ്ങനെയാകും എന്നൊക്കെ അറിഞ്ഞാൽ ഷെഫ് ജോലി കൂടുതൽ രസകരമാണ്.
ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട ഏതു കാര്യവും സമയവും കാലവും നോക്കാതെ ശ്രദ്ധിക്കുന്നത് വളരെ സന്തോഷകരമാണ്. നമ്മൾ എടുക്കുന്ന കഷ്ടപ്പാടിന്റെ ഫലം തീർച്ചയായും ലഭിക്കുന്ന ഒരു മേഖലയാണിത്. മാനസികമായും സാമ്പത്തികമായും വളരെ ഉയർച്ച കിട്ടുന്ന ജോലിയാണ് ഷെഫിന്റേത്. അതിൽ ഏറ്റവും സംതൃപ്തിയോടെയാണ് നിൽക്കുന്നത്. ഓരോരുത്തർക്കും ഓരോ അഭിരുചിയാണ്. ഒരാൾക്കു ഭക്ഷണം കൊടുക്കണമെങ്കിൽ ആദ്യം അയാളെ ഒരു പുഞ്ചിരിയോടെ സമീപിച്ച് അയാളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി അതനുസരിച്ച് വിളമ്പണം.
ഭക്ഷണത്തിലൂടെ മറ്റുള്ളവരുടെ മനസ്സിൽ കയറിപ്പറ്റാമെന്നു പറയാറുണ്ടല്ലോ. ഭക്ഷണം കൊടുത്ത് മറ്റുള്ളവരെ സന്തോഷിപ്പിക്കുകയെന്നത് ചെറിയ കാര്യമല്ല. ഈ ജോലിയുടെ സന്തോഷം, ഭക്ഷണം കഴിച്ചവരുടെ മനസ്സു നിറഞ്ഞു കാണുമ്പോഴാണ്. നല്ല സേവനവും നല്ല ഭക്ഷണവും എല്ലാവരും പ്രതീക്ഷിക്കുന്ന കാര്യമാണ്. അതവർക്കു നൽകിയാൽ അവർ മനസ്സു നിറഞ്ഞ് നമ്മളെ അഭിനന്ദിക്കും. ആ അഭിനന്ദനത്തെ പുണ്യം എന്നു വിളിക്കാനാണിഷ്ടം. അതാണ് ഒരു ഷെഫിനെ ഏറ്റവും കൂടുതൽ സംതൃപ്തനാക്കുന്നത്.
ഇപ്പോൾ പുതിയ ഡിഷുകളുടെ കാലമാണ്. ദിവസവും 100, 150 പുതിയ വിഭവങ്ങൾ ഉണ്ടാകുന്ന ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഈ മേഖലയിൽ നിൽക്കുമ്പോൾ ഏറ്റവും വലിയ കാര്യം, പുതിയ അപ്ഡേഷനുകൾ അറിയുക എന്നതാണ്. അതുപോലെ തന്നെ ക്രിയേറ്റിവിറ്റി, പ്ലേറ്റിങ്, പ്രസന്റേഷൻ, പുതിയ രീതികൾ, പുതിയ ഉപകരണങ്ങൾ ഇവയെപ്പറ്റിയൊക്കെ മനസ്സിലാക്കണം. ഏതൊരു മേഖലയിലും ഏറ്റവും ലേറ്റസ്റ്റ് ആയ അപ്ഡേറ്റഡ് മെഷീൻസ്, ഡിഷുകള്‍ അതിന്റെ പ്രിപ്പറേഷൻസ്, അതിന്റെ പ്രസന്റേഷൻ അതെല്ലാം നമ്മൾ പഠിക്കുമ്പോഴാണ് ഏറ്റവും മികവോടെ കാര്യങ്ങൾ ചെയ്യാനാവുക.
എന്റെ ചിന്താഗതി, കുറച്ചു ഡിഷുകൾ ചെയ്താൽ അത് നമ്മുടെ അടുത്ത തലമുറയിലേക്ക് അല്ലെങ്കില്‍ ജൂനിയേഴ്സിനു പറഞ്ഞു കൊടുക്കുക എന്നതാണ്. ശേഷം പുതിയതിനായി തിരഞ്ഞിറങ്ങും. അപ്പോൾ നമുക്കൊന്നും പേടിക്കാനില്ല. കാരണം നമ്മൾ എപ്പോഴും അപ്ഡേറ്റഡ് ആയി പൊയ്ക്കോണ്ടിരിക്കുകയാണ്. പണ്ടു കാലത്ത് എന്തെങ്കിലും അറിയാമെങ്കിൽ ആർക്കും പറഞ്ഞു കൊടുക്കാനോ പഠിപ്പിക്കാനോ താല്‍പര്യം ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോഴങ്ങനെയല്ല. പഠിച്ചു കഴിഞ്ഞാല്‍ അടുത്തത് എന്താണെന്നുള്ള രീതിയിലേക്ക് അഡ്വാൻസ്ഡ് ആയിട്ട് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. അപ്പോൾ നമുക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. ആരെയും ആശ്രയിക്കേണ്ടി വരില്ല. നമ്മൾ ഉയർന്നു പൊയ്ക്കൊള്ളും.
ഈ മേഖലയിൽ നല്ല പ്രതിഭകളുടെ അഭാവമുണ്ട്. ഒരുപാട് സാധ്യതകളുള്ള ഒരു മേഖലയാണിത്. ഒരു കോർപറേറ്റീവ് ഷെഫ് എന്ന രീതിയിൽ നിൽക്കുമ്പോൾ പുതിയ അപ്ഡേഷനുകൾക്കും പുതിയ വിഭവങ്ങൾ കണ്ടെത്താനും മിടുക്കരെ ആവശ്യമുണ്ട്. പക്ഷേ കിട്ടാനില്ല. പുതിയ ഒരുപാട് ജോലി സാധ്യതകൾ കിട്ടുന്ന മേഖലയുമാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തൊഴില്‍ അവസരങ്ങള്‍ ഉള്ള മേഖലയാണ് ഹോട്ടൽ ഇൻഡസ്ട്രി. അതുകൊണ്ടു ജോലിയെക്കുറിച്ചു ടെൻഷനടിക്കേണ്ട. ഇതിൽ താൽപര്യമുളളവരാണെങ്കിൽ നമുക്ക് തീരുമാനിക്കാം എവിടെ ജോലി വേണമെന്ന്. അതിനു നമ്മൾ ചെയ്യേണ്ടത് അതുമായി ബന്ധപ്പെട്ടു പരമാവധി പഠിക്കുക, അനുഭവസമ്പത്തു നേടുക എന്നതാണ്. ഒപ്പം ഭാഷകളും പഠിക്കണം. ഒരുപാട് രാജ്യങ്ങളിലെ ആളുകളുടെ കൂടെ ജോലി ചെയ്യേണ്ട അവസരങ്ങൾ ഉണ്ടാകും. ഒരുപാട് പേരുടെ സംസ്കാരവും ഭാഷയും എല്ലാം നമ്മളെ സഹായിക്കും.
ഏതു ഭാഷയും അനായാസം പഠിച്ചെടുക്കാനും പിടിച്ചു നിൽക്കാനും കഴിവുള്ളവരാണ് മലയാളികൾ. പരമാവധി അറിവും ഭാഷയും വന്നു കഴിഞ്ഞാൽ കരിയർ മുന്നോട്ട് പോകും. ഇതിലൊക്കെ ഉപരി, വളരെയധികം ബഹുമാനം കിട്ടുന്ന ഒരു ഫീൽഡാണിത്. കാരണം നല്ല ഭക്ഷണം കഴിക്കുന്നവർ അത് തയാറാക്കിയ ഷെഫിനെ വിളിച്ച് അഭിനന്ദിക്കും. അത്രത്തോളം നമ്മുടെ ഭക്ഷണത്തിന് പ്രാധാന്യമുണ്ട്. ഈ ഇൻഡസ്ട്രിയിലേക്ക് വരുന്നവർക്ക് ഒരു തരത്തിലും നിരാശപ്പെടേണ്ടിവരില്ല. നന്നായി ജോലി ചെയ്താൽ നമുക്ക് ജോലിക്കു മുട്ടുണ്ടാവില്ല.
ഇപ്പോൾ ഡെഡിക്കേറ്റഡ് ആയിട്ടുള്ള സ്റ്റാഫുകളുടെ പോരായ്മയാണ് ഉള്ളത്. ഡെഡിക്കേഷൻ, പാഷൻ ഇതൊക്കെ വന്നു കഴിഞ്ഞാൽ നമ്മൾ തന്നെ അറിയാെത നമ്മൾ ഉയർന്നു പോകും. അതുപോലെ ബന്ധങ്ങളും ഉണ്ടാകും. എനിക്ക് 22, 23 വയസ്സുള്ള കാലത്ത് ഹോട്ടൽ ഇൻഡസ്ട്രിയിൽ ഒരുപാടു പേരുമായി പരിചയപ്പെടാനും എക്സ്പീരിയൻസ് ഷെയർ ചെയ്യാനും പറ്റി. നമ്മുടെ ധൈര്യം എന്നത്, നമുക്കു വേണ്ടപ്പെട്ട, നമ്മളെ വേണ്ട ഒരു സമൂഹത്തിലാണ് ജീവിക്കുന്നത് എന്നതാണ്. അതുകൊണ്ട് ഈ ഇൻഡസ്ട്രിയിൽ വന്നു കഴിഞ്ഞാൽ ഉയർച്ച മാത്രമേ ഉണ്ടാവുകയുള്ളൂ.
Content Summary : Dhe Puttu Corporate Chef talks about Misconceptions About Being a Professional Chef