ഡിഗ്രിയും ബിഎഡും കൂടി ചേർന്ന ഇന്റഗ്രേറ്റഡ് ബിഎഡിനുള്ള മുന്നൊരുക്കങ്ങൾ കുറച്ചുനാളായി നാം കാണുന്നു. മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ പോലെ ചുരുക്കം സ്ഥാപനങ്ങളിൽ മാത്രം നിലവിലുള്ള പ്രോഗ്രാം. ഇപ്പോഴിതാ, കേന്ദ്ര സർവകലാശാലകളിലേക്കും മറ്റുമുള്ള ദേശീയ ബിരുദ എൻട്രൻസ് സിയുഇടി–യുജിയുടെ വിജ്ഞാപനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിഗ്രിയും ബിഎഡും കൂടി ചേർന്ന ഇന്റഗ്രേറ്റഡ് ബിഎഡിനുള്ള മുന്നൊരുക്കങ്ങൾ കുറച്ചുനാളായി നാം കാണുന്നു. മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ പോലെ ചുരുക്കം സ്ഥാപനങ്ങളിൽ മാത്രം നിലവിലുള്ള പ്രോഗ്രാം. ഇപ്പോഴിതാ, കേന്ദ്ര സർവകലാശാലകളിലേക്കും മറ്റുമുള്ള ദേശീയ ബിരുദ എൻട്രൻസ് സിയുഇടി–യുജിയുടെ വിജ്ഞാപനം ഇറങ്ങിയതോടെ, വരുന്ന അധ്യയനവർഷം ഇതു യാഥാർഥ്യമാകുമെന്ന് ഉറപ്പായിരിക്കുന്നു.

ADVERTISEMENT

കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ ഈ കോഴ്സ് ആരംഭിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. 2030നു ശേഷം അധ്യാപന മേഖലയിലേക്കു തിരിയുന്നവർ നിർബന്ധമായും നാലു വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് നേടിയിരിക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിൽ (2020) നിർദേശിക്കുന്നു. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷനും (എൻസിടിഇ) ഇതനുസരിച്ചുള്ള മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. കേരള കേന്ദ്ര സർവകലാശാലയിൽ ബിഎസ്‌സി ബിഎഡ്, ബിഎ ബിഎഡ്, ബികോം ബിഎഡ് എന്നിവയ്ക്ക് 50 സീറ്റുകൾ വീതമുണ്ടാകും.

ചിത്രം വരച്ചത് : മുരുകേശ് തുളസി റാം

മാറ്റങ്ങൾ ഇങ്ങനെ

ADVERTISEMENT

വിഷയത്തിലുള്ള പഠനവും അധ്യാപന പരിശീലനവും 8 സെമസ്റ്ററുകളിലും ഒന്നിച്ചു മുന്നോട്ടുപോകുന്ന രീതിയാകും ഉണ്ടാകുക. 3 വർഷ ബിരുദം, 2 വർഷ ബി എഡ് എന്ന രീതി മാറി 4 വർഷം കൊണ്ട് ബിരുദവും ബിഎഡും പൂർത്തിയാകും. പഴയ രീതിയിൽനിന്ന് ഒരു വർഷം കുറവ്. അധ്യാപന മേഖലയിൽ താൽപര്യമുള്ളവർ പ്ലസ് ടു കാലത്തുതന്നെ ഇതിനാവശ്യമായ തയാറെടുപ്പുകൾ നടത്തേണ്ടി വരും. ചെറുപ്രായത്തിൽ തന്നെ കരിയർ സംബന്ധിച്ച ധാരണ രൂപപ്പെടുത്താനാകുമെന്നത് മെച്ചമാണ്.

ഡോ. അമൃത് ജി.കുമാർ

ട്രിപ്പിൾ മെയിൻ

ADVERTISEMENT

ഒരു വിഷയത്തിനുപകരം മൂന്നു വിഷയങ്ങൾക്കു തുല്യപ്രാധാന്യം നൽകുന്ന ട്രിപ്പിൾ മെയിൻ രീതിയാണ് കേരള കേന്ദ്ര സർവകലാശാലയിലെ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാമിലുണ്ടാകുക. ഉദാഹരണത്തിനു സയൻസിൽ ഫിസിക്സ്–കെമിസ്ട്രി–മാത്‌സ്, ബോട്ടണി–സുവോളജി– കെമിസ്ട്രി എന്നിങ്ങനെയുള്ള കോംബിനേഷനുകളുണ്ടാകും. ആർട്സിലെങ്കിൽ ഇക്കണോമിക്സ്–ഹിസ്റ്ററി–പൊളിറ്റിക്കൽ സയൻസ്. ഈ വിഷയങ്ങളിലൊക്കെ അധ്യാപക യോഗ്യത കിട്ടും. ഇതിൽ ഏതു വിഷയത്തിലും പിജി പഠിക്കുകയും ചെയ്യാം.

സിയുഇടി കടമ്പ

കേരള കേന്ദ്ര സർവകലാശാലയിലെ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനത്തിനുള്ള ആദ്യ കടമ്പ മേയ് 21 മുതൽ 31 വരെയായി നടക്കുന്ന സിയുഇടി–യുജി എന്ന പ്രവേശനപരീക്ഷയാണ്. നാം പഠിക്കാൻ ഉദ്ദേശിക്കുന്ന വിഷയമനുസരിച്ച് എഴുതേണ്ട പേപ്പറുകളിൽ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ബിഎസ്‌സി ബിഎഡിനു ശ്രമിക്കുന്നവർ രണ്ടാം സെക്‌ഷനിൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി പേപ്പറുകൾ എഴുതണം. ബിഎ ബിഎഡിനാണെങ്കിൽ ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ബികോം ബിഎഡിന് അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്. ഒന്നാം സെക്‌ഷനിൽ ഇംഗ്ലിഷും മൂന്നാം സെക്‌ഷനിൽ ജനറൽ ടെസ്റ്റും എല്ലാവരും എഴുതണം. cuet.samarth.ac.in വെബ്സൈറ്റിൽ ‘യൂണിവേഴ്സിറ്റീസ്’ ലിങ്കിൽ കേരള കേന്ദ്ര സർവകലാശാലയുടെ ഭാഗത്ത് വിശദാംശങ്ങളുണ്ട്.

പ്രധാനമായും പ്ലസ് ടു നിലവാരത്തിലുള്ള ചോദ്യങ്ങളാകും പരീക്ഷയിലുണ്ടാവുക. അധ്യാപന അഭിരുചി വിലയിരുത്തുന്ന ചോദ്യങ്ങളുമുണ്ടാകും. ഏതാനും വർഷങ്ങൾക്കുള്ളിൽ അധ്യാപക വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഇന്റഗ്രേറ്റഡ് ബിഎഡ് വഴിയൊരുക്കു‌ം.

ഡോ. അമൃത് ജി.കുമാർ,

വിദ്യാഭ്യാസ വിഭാഗം മേധാവി,

കേരള കേന്ദ്ര സർവകലാശാല

Content Summary : To Know Everything about Integrated B.E.D Course