കാടിനെ കാക്കാം, കാട്ടുകൊള്ളക്കാരോടു പൊരുതാം; സാഹസികതയെ പ്രണയിക്കുന്നവർക്ക് ഇണങ്ങും ഈ ജോലി
യുപിഎസ്‌സിയുടെ ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് പരീക്ഷ മേയ് 28 നു നടത്തും.150 ഒഴിവുണ്ട്. ഓൺലൈനായി ഫെബ്രുവരി 21 വരെ അപേക്ഷിക്കാം. സിവിൽ സർവീസസ് പരീക്ഷ, ഫോറസ്‌റ്റ് സർവീസ് പരീക്ഷ എന്നിവയ്‌ക്കു പൊതുവായ അപേക്ഷയാണ്. രണ്ടു സർവീസിലേക്കും ഒരുമിച്ച് അപേക്ഷിക്കുന്നവർ ഒരു അപേക്ഷ സമർപ്പിച്ചാൽ മതി. സിവിൽ സർവീസസ്

യുപിഎസ്‌സിയുടെ ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് പരീക്ഷ മേയ് 28 നു നടത്തും.150 ഒഴിവുണ്ട്. ഓൺലൈനായി ഫെബ്രുവരി 21 വരെ അപേക്ഷിക്കാം. സിവിൽ സർവീസസ് പരീക്ഷ, ഫോറസ്‌റ്റ് സർവീസ് പരീക്ഷ എന്നിവയ്‌ക്കു പൊതുവായ അപേക്ഷയാണ്. രണ്ടു സർവീസിലേക്കും ഒരുമിച്ച് അപേക്ഷിക്കുന്നവർ ഒരു അപേക്ഷ സമർപ്പിച്ചാൽ മതി. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ ജയിക്കുന്നവർക്കേ ഫോറസ്‌റ്റ് സർവീസ് മെയിൻ പരീക്ഷ എഴുതാൻ സാധിക്കൂ.
Read Also : യുപിഎസ്‌സി സിവിൽ സർവീസസ് 2023
∙യോഗ്യത: അനിമൽ ഹസ്‌ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്‌ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, സുവോളജി എന്നിവയിൽ ഏതെങ്കിലുമൊരു വിഷയം ഉൾപ്പെടുന്ന ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചർ, ഫോറസ്‌ട്രി ബിരുദം/എൻജിനീയറിങ് ബിരുദം/തത്തുല്യ യോഗ്യത. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം.
∙പ്രായം: 2023 ഓഗസ്‌റ്റ് ഒന്നിന് 21–32. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഇളവു ലഭിക്കും.
∙ഫീസ്: 100 രൂപ. ഓൺലൈനായും എസ്‌ബിഐ ശാഖകളിലും പണമടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല.
∙തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളും ഇന്റർവ്യൂവും ഉണ്ടാകും. പ്രിലിമിനറിക്കു കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും കേന്ദ്രങ്ങളാണ്. മെയിൻ പരീക്ഷയ്ക്കു കേരളത്തിൽ കേന്ദ്രമില്ല.
www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനിൽ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: www.upsc.gov.in
Content Summary : UPSC Indian Forest Service Recruitment 2023