ആഴ്ചയിൽ 4 ദിവസം മാത്രം ജോലി; ബ്രിട്ടനിൽ പുതിയ പരീക്ഷണം, വരുമാനത്തിൽ ഇടിവില്ല
കേരളം നാലാം ശനി അവധിയെക്കുറിച്ചു തല പുകയ്ക്കുമ്പോൾ ബ്രിട്ടനിലുള്ളവരുടെ ചിന്ത ആഴ്ചയിൽ നാലുദിവസം മാത്രം ജോലിയെക്കുറിച്ചാണ്. 6 മാസം മുൻപു തുടങ്ങിയ പരീക്ഷണത്തിൽ 61 കമ്പനികളിലായി 2900 തൊഴിലാളികൾ പങ്കുചേർന്നു. കേംബ്രിജ് സർവകലാശാല, ബോസ്റ്റൺ കോളജ്, ചില സന്നദ്ധസംഘടനകൾ എന്നിവയുടെ സഹായവുമുണ്ടായിരുന്നു. ഫലം

കേരളം നാലാം ശനി അവധിയെക്കുറിച്ചു തല പുകയ്ക്കുമ്പോൾ ബ്രിട്ടനിലുള്ളവരുടെ ചിന്ത ആഴ്ചയിൽ നാലുദിവസം മാത്രം ജോലിയെക്കുറിച്ചാണ്. 6 മാസം മുൻപു തുടങ്ങിയ പരീക്ഷണത്തിൽ 61 കമ്പനികളിലായി 2900 തൊഴിലാളികൾ പങ്കുചേർന്നു. കേംബ്രിജ് സർവകലാശാല, ബോസ്റ്റൺ കോളജ്, ചില സന്നദ്ധസംഘടനകൾ എന്നിവയുടെ സഹായവുമുണ്ടായിരുന്നു. ഫലം ഗംഭീരമായിരുന്നത്രേ.
Read Also : പഠനത്തിലും തൊഴിലിലും പ്രതീക്ഷിച്ചത്ര ഉയർച്ച നേടാൻ കഴിയുന്നില്ലേ
ആളോഹരി ആനന്ദം
പരീക്ഷണത്തിൽ കണ്ട ഏറ്റവും വലിയ ഗുണം തൊഴിലാളികളുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതാണത്രേ. സ്‌ട്രെസ് കാര്യമായി കുറഞ്ഞെന്നു പറഞ്ഞത് 71% പേർ. വർക്ക്-ലൈഫ് ബാലൻസ് മെച്ചപ്പെട്ടെന്ന് 60% പേർ. ഉറക്ക, വിശ്രമ ശീലങ്ങൾ കൂടുതൽ ആരോഗ്യകരമായി.
കമ്പനികളുടെ അവസ്ഥയോ ? അവരും ഹാപ്പി. വരുമാനത്തിൽ ഇടിവില്ല. ചില കമ്പനികൾക്കാകട്ടെ വരുമാനം കൂടുകയും ചെയ്തു. മാർക്കറ്റിങ്, ഫിനാൻസ്, സന്നദ്ധസേവനം തുടങ്ങി വ്യത്യസ്ത മേഖലകളിലെ കമ്പനികളാണ് പരീക്ഷണത്തിൽ പങ്കുചേർന്നത്. 18% സ്ഥാപനങ്ങളും ഈ രീതി തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. 92% സ്ഥാപനങ്ങൾക്കും പൊതുവേ അനുഭാവപൂർണമായ നിലപാടാണ്. എന്നാൽ ജീവനക്കാർ കൂടുതൽ ദിവസങ്ങൾ ജോലി ചെയ്യേണ്ട ആരോഗ്യ, ടൂറിസം മേഖലകളിൽ ഇതെങ്ങനെ നടപ്പാക്കുമെന്ന പ്രശ്നമുണ്ട്.
പ്രകൃതിയും ഹാപ്പി
ആഴ്ചയിൽ 4 ദിവസം മാത്രമാണു ജോലിയെങ്കിൽ പാരിസ്ഥിതിക മെച്ചങ്ങളുമുണ്ട്. തൊഴിലിടങ്ങളിലേക്കുള്ള യാത്ര കുറയും. ഇന്ധന ഉപയോഗം കുറയുമ്പോൾ കാർബൺ ബഹിർഗമനം കുറയും. ബെൽജിയത്തിൽ ഇത്തരം രീതി വേണ്ട തൊഴിലാളികൾക്ക് അതു തിരഞ്ഞെടുക്കാൻ നിയമപരമായ അവകാശമുണ്ട്. ഐസ്‌ലൻഡിൽ 90% ജീവനക്കാരും ഈ രീതി പിന്തുടരുന്നു. ജർമനി, ന്യൂസീലൻഡ്, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലും താമസിയാതെ സമാന പരീക്ഷണങ്ങൾ തുടങ്ങുമെന്നാണു പ്രതീക്ഷ.
ഇന്ത്യയിലോ ?
1920ൽ ഹെന്റി ഫോഡാണ് 5 ദിന തൊഴിൽരീതി രൂപപ്പെടുത്തിയത്. വിദേശത്ത് ആ രീതിക്ക് ഏറെ സ്വീകാര്യത കിട്ടിയെങ്കിലും ഇന്ത്യയിൽ ഇന്നും മിക്ക മേഖലകളിലും 6 ദിന തൊഴിൽരീതി നിലനിൽക്കുന്നു. ഐടിയാണ് ഇതിന് അപവാദം.ഒറ്റയടിക്കു മാറ്റമുണ്ടായേക്കില്ലെങ്കിലും 4 ദിന തൊഴിൽരീതിക്ക് ഇന്ത്യയിലും സാധ്യതകളുണ്ട്- പ്രത്യേകിച്ചും ടെക്‌നോളജി, ബാങ്കിങ്, ഇ കൊമേഴ്‌സ്, ഇൻഷുറൻസ് മേഖലകളിൽ. ദിവസം 12 മണിക്കൂർ ജോലി ചെയ്യുന്നവർക്ക് ഒരു ദിവസം കൂടി അവധി നൽകാനുള്ള ബിൽ കർണാടക നിയമസഭ അടുത്തകാലത്തു പാസാക്കിയിരുന്നു.
4-day work week trial yields overwhelming success in U.K