സിയുഇടി– പിജി വഴി പ്രവേശനം തേടാം കേരള കേന്ദ്ര സർവകലാശാലയിൽ; അപേക്ഷിക്കാം 19 വരെ
കേരള കേന്ദ്രസർവകലാശാലയിലെ പിജി പ്രോഗ്രാമുകളിലേക്കു ദേശീയ പൊതുപരീക്ഷ സിയുഇടി– പിജി വഴി പ്രവേശനം തേടാം. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന പരീക്ഷയ്ക്ക് 19 വരെ അപേക്ഷിക്കാം. https://cuet.nta.nic.in. അന്നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. പരീക്ഷാ തീയതി പിന്നീട്. ∙ കോഴ്സും

കാസർകോട് ∙ കേരള കേന്ദ്രസർവകലാശാലയിലെ പിജി പ്രോഗ്രാമുകളിലേക്കു ദേശീയ പൊതുപരീക്ഷ സിയുഇടി– പിജി വഴി പ്രവേശനം തേടാം. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന പരീക്ഷയ്ക്ക് 19 വരെ അപേക്ഷിക്കാം. https://cuet.nta.nic.in. അന്നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. പരീക്ഷാ തീയതി പിന്നീട്.
Read Also : മാത്തമാറ്റിക്സിൽ മാസ്റ്റേഴ്സ്/ ഡോക്ടറൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം
∙ കോഴ്സും സീറ്റും
എംഎ: ഇക്കണോമിക്സ്, ഇംഗ്ലിഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വിജ് ടെക്നോളജി, ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ്, മലയാളം, കന്നഡ, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്; എംഎസ്ഡബ്ല്യു, എംഎഡ്, എൽഎൽഎം, എംബിഎ - ജനറൽ മാനേജ്മെന്റ്, എംബിഎ - ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, എംകോം (എല്ലാം 40 സീറ്റ് വീതം); എംഎസ്‌സി: സുവോളജി, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സയൻസ്, ജീനോമിക് സയൻസ്, ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, യോഗ തെറപ്പി; മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എല്ലാം 30 സീറ്റ് വീതം).
വിശദവിവരങ്ങൾക്ക് www.cukerala.ac.in
Content Summary : Central University of Kerala PG Admission 2023