ബൃഹത്തായ ലബോറട്ടറി ശൃംഖല സ്ഥാപിച്ച് മികച്ച അടിസ്ഥാനസൗകര്യങ്ങളോടെ സയൻസ്, എൻജിനീയറിങ് രംഗങ്ങളിലെ ഗവേഷണം നടത്തുന്ന പ്രമുഖ കേന്ദ്രസർക്കാർ സ്ഥാപനമാണ് സിഎസ്ഐആർ (കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്). ഇതിനോടൊത്തു പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് എസിഎസ്ഐആർ (AcSIR: ‘Academy of Scientific &

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബൃഹത്തായ ലബോറട്ടറി ശൃംഖല സ്ഥാപിച്ച് മികച്ച അടിസ്ഥാനസൗകര്യങ്ങളോടെ സയൻസ്, എൻജിനീയറിങ് രംഗങ്ങളിലെ ഗവേഷണം നടത്തുന്ന പ്രമുഖ കേന്ദ്രസർക്കാർ സ്ഥാപനമാണ് സിഎസ്ഐആർ (കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്). ഇതിനോടൊത്തു പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് എസിഎസ്ഐആർ (AcSIR: ‘Academy of Scientific & Innovative Research, CSIR-HRDC Campus, Sector 19, Kamla Nehru Nagar, Ghaziabad, Uttar Pradesh- 201 002; ഫോൺ : 9266600847; ഇ–മെയിൽ: info@acsir.res.in; വെബ് : http://acsir.res.in).

Read Also : എംഎസ്‌സിയിൽ ഇരട്ട സ്പെഷലൈസേഷൻ ചെയ്യാം IBAB യിൽ

ADVERTISEMENT

സർവകലാശാലയ്ക്കു സമാനമായ പദവിയുള്ള ഈ അക്കാദമിക്കു ബിരുദങ്ങൾ നൽകാനും അധികാരമുണ്ട്. 38 സിഎസ്ഐആർ ലബോറട്ടറികളും 17 നോൺ–സിഎസ്ഐആർ ഇൻസ്റ്റിറ്റ്യൂട്ടുകളുമായി ബന്ധപ്പെട്ട ഗവേഷണപദ്ധതികൾ എസിഎസ്ഐആർ നടത്തിവരുന്നു. സ്ഥാപനങ്ങളുടെ എണ്ണത്തിൽ മാറ്റങ്ങൾ വരാം. കൂട്ടത്തിൽ സിഎസ്ഐആർ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഡിസിപ്ലിനറി സയൻസ് ടെക്നോളജിയുമുണ്ട് (www.niist.res.in).

സർവകലാശാലകൾ സാധാരണമായി കൈകാര്യം ചെയ്യാത്ത ശാസ്ത്രസാങ്കേതികമേഖലകളിലെ ഗവേഷണത്തിന് എസിഎസ്ഐആർ പ്രാധാന്യം നൽകുന്നുണ്ട്. വിവിധമേഖലകളെ സമന്വയിക്കുന്നതിനുമുണ്ട് ഊന്നൽ.

പ്രോഗ്രാമുകൾ: പിഎച്ച്ഡി സയൻസ്, പിഎച്ച്ഡി എൻജിനീയറിങ്, ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി, എംഎസ്‌സി, എംടെക്. ചില സ്ഥാപനങ്ങളിൽ എംപിഎച്ച്, പിജി ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. പ്രവേശനത്തിന് ഈ മാസം 10 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാസമർപ്പണത്തിന്റെ വിശദാംശങ്ങൾ സൈറ്റിലുണ്ട്. ആണ്ടിൽ 2 തവണ സിലക്‌ഷൻ നടത്തുന്നു.

ADVERTISEMENT

സയൻസ് പിഎച്ച്ഡി പ്രോഗ്രാമുകളുടെ തീയതിക്രമം: പഠനകേന്ദ്രങ്ങളിൽ ടെസ്റ്റ് / ഇന്റർവ്യൂ 18 മുതൽ മേയ് 17 വരെ. ഫലപ്രഖ്യാപനം മേയ് 30ന്. (CCMB, IGIB എന്നീ സ്ഥാപനങ്ങളിൽ മാത്രം തീയതികളിൽ വ്യത്യാസമുണ്ട്). സിലക്‌ഷനുള്ളവർ ജൂൺ 7ന് അകം ഫീസടച്ച് സീറ്റുറപ്പാക്കണം. ഇതുപോലെ എൻജിനീയറിങ് പിഎച്ച്ഡി, എൻജിനീയറിങ് ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി (എംടെക്കും പിഎച്ച്ഡിയും), എംടെക് എന്നിവയുടെ തീയതിക്രമങ്ങൾ ഇനംതിരിച്ച് സൈറ്റിലുണ്ട്. ഫീസടച്ചു ചേരേണ്ട തീയതി എല്ലാറ്റിനും ജൂൺ 7 തന്നെ.

പ്രവേശനയോഗ്യത സംബന്ധിച്ച സൂചനകൾ

ADVERTISEMENT

എ) പിഎച്ച്ഡി എൻജിനീയറിങ്: എംടെക്കും സിഎസ്എആർ നെറ്റ്, ഇൻസ്പയർ ഇവയിലൊരു ഫെലോ‌ഷിപ്പും

ബി) പിഎച്ച്ഡി സയൻസ്: എംഎസ്‍സി, മികച്ച അക്കാദമികചരിത്രം. യുജിസി / സിഎസ്ഐആർ നെറ്റ് / ഡിബിടി / ഡിഎസ്ടി / ഇൻസ്പയർ / ആർജിഎൻഎഫ് / സമാന ഫെലോ‌ഷിപ്പും സി) ഇന്റഗ്രേറ്റഡ് എംടെക് – പിഎച്ച്ഡി എൻജിനീയറിങ്: മികച്ച അക്കാദമികചരിത്രത്തോടെ ബിടെക്കും ഗേറ്റ് യോഗ്യതയും.

Content Summary :Ph.D, integrated programmes in AcSIR

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT