ശാസ്ത്ര സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള തെളിവുകൾ കണ്ടെത്തുകയും ലഭ്യമായ തെളിവുകളുടെ സാധുത പരിശോധിക്കുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് ഫൊറൻസിക് സയൻസ്. ഫിസിക്സ്, ആന്ത്രപ്പോളജി (നരവംശ ശാസ്ത്രം), കെമിസ്ട്രി, ബയോളജി, സൈക്കോളജി തുടങ്ങിയ വിവിധ ശാസ്ത്ര ശാഖകളുമായി ഫൊറൻസിക് സയൻസിനു ബന്ധമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: ഫൊറൻസിക് സയൻസ് രംഗത്തെ പഠന, ജോലി സാധ്യതകൾ എന്തൊക്കെയാണ് ?

ADVERTISEMENT

സഞ്ജയ്

ഉത്തരം: ശാസ്ത്ര സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള തെളിവുകൾ കണ്ടെത്തുകയും ലഭ്യമായ തെളിവുകളുടെ സാധുത പരിശോധിക്കുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് ഫൊറൻസിക് സയൻസ്. ഫിസിക്സ്, ആന്ത്രപ്പോളജി (നരവംശ ശാസ്ത്രം), കെമിസ്ട്രി, ബയോളജി, സൈക്കോളജി തുടങ്ങിയ വിവിധ ശാസ്ത്ര ശാഖകളുമായി ഫൊറൻസിക് സയൻസിനു ബന്ധമുണ്ട്. 

ADVERTISEMENT

കുറ്റകൃത്യങ്ങളോ കേസിനാധാരമായ മറ്റു സംഭവങ്ങളോ സംബന്ധിച്ച് നിയമപരമായി നിലനിൽക്കുന്ന തെളിവുകൾ നൽകി പൊലീസിനെ കുറ്റാന്വേഷണത്തിൽ സഹായിക്കേണ്ടവരാണ് ഫൊറൻസിക് വിദഗ്ധർ. ഫൊറൻസിക് അക്കൗണ്ടിങ് (ബാലൻസ് ഷീറ്റും ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുമെല്ലാം പരിശോധിച്ച് സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തൽ), ഡിജിറ്റൽ ഫൊറൻസിക്സ് (ഇലക്ട്രോണിക്, ഡിജിറ്റൽ മീഡിയയിൽനിന്നു വിവരങ്ങൾ കണ്ടെത്തൽ), കംപ്യൂട്ടേഷനൽ ഫൊറൻസിക്സ് (ഫൊറൻസിക് വിശകലനത്തിനാവശ്യമായ ആൽഗരിതങ്ങൾ വികസിപ്പിക്കൽ) എന്നിങ്ങനെ വിവിധ ഉപശാഖകളുമുണ്ട്.

പ്ലസ് ടു തലത്തിൽ ശാസ്ത്ര വിഷയങ്ങൾ പഠിച്ചവർക്ക് ബിഎസ്‌സി ഫൊറൻസിക് സയൻസിനും ബിരുദതലത്തിൽ സയൻസ് / അപ്ലൈഡ് സയൻസ് / എൻജിനീയറിങ് തുടങ്ങിയവ പഠിച്ചവർക്ക് എംഎസ്‌സി ഫൊറൻസിക് സയൻസിനും ചേരാം. എംബിബിഎസിനുശേഷം ഫൊറൻസിക് മെഡിസിനിൽ എംഡിക്കു ചേരാം. ഹ്യുമാനിറ്റീസ്, കൊമേഴ്സ് യോഗ്യതയുള്ളവർക്ക് ഫൊറൻസിക് സൈക്കോളജി, ക്രിമിനോളജി തുടങ്ങിയ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാനാകും.

ADVERTISEMENT

സിബിഐ, ഐബി, പൊലീസ് ഡിപ്പാർട്മെന്റുകൾ, മരുന്നു കമ്പനികൾ എന്നിവിടങ്ങളിൽ തൊഴിൽസാധ്യതയുണ്ട്. മികച്ച കരിയർ രൂപപ്പെടുത്തുന്നതിൽ കഠിനാധ്വാനവും അഭിരുചിയും പ്രധാനം. ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

പ്രധാന സ്ഥാപനങ്ങൾ :

∙  നാഷനൽ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റി,  ഗാന്ധിനഗർ

∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൊറൻസിക് സയൻസസ്, മുംബൈ

∙ മണിപ്പാൽ യൂണിവേഴ്സിറ്റി, മണിപ്പാൽ

∙ ക്രൈസ്റ്റ്, ബെംഗളൂരു

∙ ജാമിയ ഹംദർദ്, ന്യൂഡൽഹി

∙ ഉസ്മാനിയ സർവകലാശാല, ഹൈദരാബാദ്

∙ അമിറ്റി സർവകലാശാല, നോയിഡ

കേരളത്തിൽ കൊച്ചി സർവകലാശാല, തൃശൂരിലെ കേരള പൊലീസ് അക്കാദമി, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ എംഎസ്‌സി പ്രോഗ്രാമുകളുണ്ട്. എംജി സർവകലാശാലാ പഠനകേന്ദ്രങ്ങളിൽ ബിഎസ്‌സി സൈബർ ഫൊറൻസിക്സ് (സ്റ്റാസ് കോട്ടയം, ഇടപ്പള്ളി, പത്തനംതിട്ട ) എംഎസ്‌സി ഫൊറൻസിക്സ് സ്റ്റാസ് കോട്ടയം, പത്തനംതിട്ട) പ്രോഗ്രാമുകളുണ്ട്. 

Caontent Summary : Scope and Career Opportunities after Forensic Science