ശാന്തസമുദ്രത്തോളം പരന്നുകിടക്കുന്ന സിലബസ്, എവറസ്റ്റ് കൊടുമുടിയോളം പൊക്കമുള്ള പുസ്തകക്കൂട്ടം. എവിടെനിന്നു വായിച്ചുതുടങ്ങും, എങ്ങനെ വായിച്ചുതീർക്കും? എല്ലാ വിദ്യാർഥികളും നേരിടുന്ന പ്രശ്നം. ബയോളജി, സൈക്കോളജി, ഹിസ്റ്ററി, സോഷ്യോളജി, മെറ്റീരിയൽ സയൻസ് തുടങ്ങി വായന ഏറെ വേണ്ട വിഷയങ്ങൾ കൂടിയാണെങ്കിൽ തീർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ അധ്യയന വർഷം തുടങ്ങി. സ്കൂൾ വിദ്യാർഥികളെല്ലാം പുതിയ ക്ലാസുകളിലേക്ക് എത്തി. കോളജ് വിദ്യാർഥികൾ പുതിയ വർഷത്തിലേക്ക് കടന്നു. എല്ലാവർക്കും പഠനമാണ് പ്രധാനം. പലരീതിയിലുള്ള പഠനമുണ്ടെങ്കിലും വായന ഏറ്റവും പ്രധാനമാണ്.

Read Also : ‘ബെസ്റ്റ്’ ആവാനുള്ള ഓട്ടത്തിനിടയിൽ തളർന്നോ; മാർക്ക് വാങ്ങിയാൽപ്പോര ജീവിക്കാനും ‘പഠിക്കണം’

ADVERTISEMENT

ശാന്തസമുദ്രത്തോളം പരന്നുകിടക്കുന്ന സിലബസ്, എവറസ്റ്റ് കൊടുമുടിയോളം പൊക്കമുള്ള പുസ്തകക്കൂട്ടം. എവിടെനിന്നു വായിച്ചുതുടങ്ങും, എങ്ങനെ വായിച്ചുതീർക്കും? എല്ലാ വിദ്യാർഥികളും നേരിടുന്ന പ്രശ്നം. ബയോളജി, സൈക്കോളജി, ഹിസ്റ്ററി, സോഷ്യോളജി, മെറ്റീരിയൽ സയൻസ് തുടങ്ങി വായന ഏറെ വേണ്ട വിഷയങ്ങൾ കൂടിയാണെങ്കിൽ തീർന്നു.

പലരുടെയും വായനാശൈലി ഏതാണ്ടിങ്ങനെയാണ്–  പുസ്തകമെടുക്കും, ആദ്യതാളുകളിൽ ഒന്നു രണ്ടു ഖണ്ഡിക വായിക്കും. പിന്നെ പുസ്തകം താഴെ വയ്ക്കും. വിദ്യാർഥികളുടെ മടിയാണു പ്രശ്നമെന്നു പൊതുവെ ധാരണയുണ്ട്. 

എന്നാൽ ഇതു മാത്രമല്ല കാരണമെന്നു വിദഗ്ധർ പറയുന്നു. ശരിയായ ധാരണയില്ലാത്ത വായനയാണു കാരണം. ഇത്തരം വായനാരീതികൾ ഒട്ടേറെ സമയനഷ്ടമുണ്ടാക്കും. ഇതു തരണംചെയ്യാനുള്ള ‘റീഡിങ് സ്ട്രാറ്റജികൾ’ പല വിദഗ്ധരും വികസിപ്പിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശസ്തമാണ‌് എസ്ക്യൂ5ആർ.

ADVERTISEMENT

സുഗമ വായന ലക്ഷ്യമിട്ട് വികസിപ്പിച്ച ആദ്യകാല സ്ട്രാറ്റജിയുടെ പേര് എസ്ക്യൂ3ആർ എന്നായിരുന്നു. പ്രശസ്ത യുഎസ് വിദ്യാഭ്യാസ വിദഗ്ധനും മനശ്ശാസ്ത്രജ്ഞനുമായ ഫ്രാൻസിസ് പി. റോബിൻസനാണ് ഉപജ്ഞാതാവ്. പിൽക്കാലത്തെത്തിയ ഇതിന്റെ പരിഷ്കരിച്ച പതിപ്പാണ് എസ്ക്യൂ 5ആർ. ഇതിൽ പറയുന്ന ഏഴു ഘട്ടങ്ങളുണ്ട്

∙ഏഴു ഘട്ടങ്ങൾ ഇവ

ADVERTISEMENT

1. സർവേ: ആദ്യഘട്ട വായനയ്ക്ക് എപ്പോഴും കൂടുതൽ സമയം വേണം. പാഠഭാഗത്തെക്കുറിച്ചുള്ള ധാരണയില്ലാ യ്മയാണ് ഇതിനു കാരണം. വായിക്കുന്ന ഭാഗത്തെക്കുറിച്ചു പ്രാഥമികധാരണ രൂപപ്പെടുത്തുകയാണ് ആദ്യപടി. ഇതിനായി പാഠഭാഗത്തിന്റെ ആമുഖം ആദ്യം വായിക്കാം. തുടർന്നു ചെറിയ ടോപിക് ഹെഡിങ്ങുകളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാം. ഇതോടൊപ്പമുള്ള ചിത്രങ്ങൾ, ചാർട്ടുകൾ, ഗ്രാഫുകൾ എന്നിവയും നോക്കാം. ഓടിച്ചുള്ള ഈ വായനയിലൂടെ ആദ്യഘട്ട ധാരണ രൂപപ്പെടുത്താം.

2. ക്വസ്റ്റ്യൻ: ആദ്യഘട്ട വായന കഴിഞ്ഞാലോ ? അതുവരെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ മനസ്സിൽ കുറെ ചോദ്യങ്ങളുണ്ടാക്കുക. എന്ത്? എങ്ങനെ? എവിടെ ? എന്തുകൊണ്ട് ? ആര് ? ഇത്തരം ചോദ്യങ്ങൾ പാഠഭാഗത്തെക്കുറിച്ചുള്ള രൂപരേഖ സമ്മാനിക്കും.

3. റീഡ്: ഇനിയാണു പ്രധാനപ്പെട്ട ഘട്ടം. തന്നിരിക്കുന്ന പാഠഭാഗത്തെ 20 മിനിറ്റ് നീളമുള്ള ചെറിയ ഭാഗങ്ങളായി മുറിക്കുക. ഇത്തരം ഓരോ സെക്‌ഷനിലും നിങ്ങളുടെ ചോദ്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് ഒരു വായന നടത്താം. ചാർട്ടുകൾ, ഗ്രാഫുകൾ എന്നിവയും പഠിക്കുക.

4. റെസ്പോണ്ട്: ഓരോ സെക്‌ഷനും വായിച്ച ശേഷം നിങ്ങളുടെ മനസ്സിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുക. ആദ്യവായനയിൽ തന്നെ വിശദാംശങ്ങൾ മനസ്സിൽ ഉറയ്ക്കാൻ ഇത്തരം വായന സഹായിക്കും.

5. റെക്കോർഡ്: ഇത്തരം വായനയുടെ പശ്ചാത്തലത്തിൽ കുറേ പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങൾ ഓരോ സെക്‌ഷനിലും കണ്ടെത്തിക്കാണും. ഓരോ സെക്‌ഷനും വായിച്ച ശേഷം അവയിലെ പ്രധാന വിവരങ്ങൾ അടയാളപ്പെടുത്താം.

6. റിസൈറ്റ്: അഞ്ചു ഘട്ടങ്ങളിലൂടെ ഒരു പാഠഭാഗത്തിന്റെ പ്രധാന കാര്യങ്ങളിൽ സുവ്യക്തമായ ധാരണ നേടിക്കഴിഞ്ഞു. ഇനി ഇതു ചുരുക്കി ഒരു കടലാസിലേക്കെഴുതുക. എന്നിട്ടത് ഉറക്കെ വായിക്കുക, മറന്നുപോയ ഭാഗങ്ങൾ ഒന്നുകൂടി മനസ്സിൽ വരുത്തുക. ഓരോ സെക്‌ഷനുശേഷവും ഇതു നിർബന്ധമായും ചെയ്യണം.

7. റിവ്യൂ: എസ്ക്യൂ5ആർ വായനയിലെ അവസാനഘട്ടം. എല്ലാ സെക്‌ഷനുകളിലെയും വിവരങ്ങൾ മനസ്സിൽ ആലോചിച്ചെടുക്കാൻ നോക്കുക. കഴിയുമെങ്കിൽ കൂട്ടുകാരുമായോ രക്ഷിതാക്കളുമായോ ഇതു പങ്കുവയ്ക്കുക. സംശയങ്ങളുണ്ടെങ്കിൽ അതു തീർക്കുക.

Content Summary : How does the SQ5R work to influence learning? 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT