വിദേശത്തു ജോലി ലഭിക്കാനും കുടിയേറാനും സഹായിക്കുന്ന ഒരു പ്രഫഷനൽ കോഴ്സ് എന്ന നിലയിലാണ് പലരും എംഎസ്ഡബ്ല്യു തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലും നിരവധി തൊഴിൽ അവസരങ്ങളും മികച്ച ശമ്പളത്തോടെ കരിയർ വളർ‌ച്ചയും എംഎസ്ഡബ്ല്യു നൽകുന്നുണ്ട്.

വിദേശത്തു ജോലി ലഭിക്കാനും കുടിയേറാനും സഹായിക്കുന്ന ഒരു പ്രഫഷനൽ കോഴ്സ് എന്ന നിലയിലാണ് പലരും എംഎസ്ഡബ്ല്യു തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലും നിരവധി തൊഴിൽ അവസരങ്ങളും മികച്ച ശമ്പളത്തോടെ കരിയർ വളർ‌ച്ചയും എംഎസ്ഡബ്ല്യു നൽകുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശത്തു ജോലി ലഭിക്കാനും കുടിയേറാനും സഹായിക്കുന്ന ഒരു പ്രഫഷനൽ കോഴ്സ് എന്ന നിലയിലാണ് പലരും എംഎസ്ഡബ്ല്യു തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലും നിരവധി തൊഴിൽ അവസരങ്ങളും മികച്ച ശമ്പളത്തോടെ കരിയർ വളർ‌ച്ചയും എംഎസ്ഡബ്ല്യു നൽകുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും കമ്യൂണിറ്റികളുടെയും പ്രവർത്തനം ക്രമീകരിക്കുക, ക്ഷേമം ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ട് സാമൂഹിക ശാസ്ത്ര തത്വങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന ശ്രേഷ്ഠമായ പ്രഫഷനൽ മേഖലയാണ് സോഷ്യൽ വർക്ക്. സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ പ്രഫഷനൽ സോഷ്യൽ വർക്കർമാർക്കുള്ള  പങ്ക് വളരെ  നിർണായകമാണ്. സാമൂഹികനീതി, സമത്വം, അനുകമ്പ, സാമൂഹിക ശാസ്ത്രീയ മാർഗ്ഗങ്ങൾ എന്നിവ ഉൾക്കൊണ്ടായിരിക്കണം സോഷ്യൽ വർക്ക് സപ്പോർട്ട് നൽകേണ്ടത് . 

Read Also : ‘ബെസ്റ്റ്’ ആവാനുള്ള ഓട്ടത്തിനിടയിൽ തളർന്നോ; മാർക്ക് വാങ്ങിയാൽപ്പോര ജീവിക്കാനും ‘പഠിക്കണം’

ADVERTISEMENT

വിദ്യാർഥികൾക്ക് വിവിധ സോഷ്യൽ വർക്ക് ക്രമീകരണങ്ങളിൽ പ്രവർത്തിക്കാനുള്ള അറിവും വൈദഗ്ധ്യവും സജ്ജരാക്കുന്ന പ്രഫഷനൽ  ബിരുദാനന്തര ബിരുദ പ്രോഗ്രാമാണ് മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എംഎസ്ഡബ്ല്യു). ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യു) കൂടാതെ ഏത് ഡിഗ്രി കോഴ്സ് കഴിഞ്ഞവർക്കും അഭിരുചിയും താൽപര്യവും ഉണ്ടെങ്കിൽ എംഎസ്ഡബ്ല്യു തിരഞ്ഞെടുക്കാം. ഇന്ത്യയിൽ എംഎസ്ഡബ്ല്യു പ്രോഗ്രാമുകൾ സാമൂഹിക പ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ സ്പെഷലൈസേഷനുകൾ വാഗ്ദാനം ചെയ്യുന്നു. അവയിൽ ചിലതാണ് താഴെ.

Representative Image. Photo Credit : fizkes/Shutterstock.

 

കമ്യൂണിറ്റി വികസനം: റിസോഴ്സ് മൊബിലൈസേഷൻ, സാമൂഹിക മാറ്റം, താഴേത്തട്ടിലുള്ള വികസന ഇടപെടലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ കമ്യൂണിറ്റികൾ, എൻ‌ജി‌ഒകൾ, സർക്കാർ ഏജൻസികൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇത് വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.

 

Representative Image. Photo Credit: ESB Professional/Shutterstock.
ADVERTISEMENT

മെഡിക്കൽ, സൈക്യാട്രിക് സോഷ്യൽ വർക്ക്:  ആശുപത്രികൾ, ക്ലിനിക്കുകൾ, മാനസികാരോഗ്യ സ്ഥാപനങ്ങൾ എന്നിവ പോലുള്ള ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളിലെ സാമൂഹിക പ്രവർത്തനത്തിന് ഊന്നൽ നൽകുന്നു. മെഡിക്കൽ അല്ലെങ്കിൽ മാനസിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും പിന്തുണയും കൗൺസിലിങ്ങും പ്രഫഷനൽ സപ്പോർട്ടും  നൽകാൻ വിദ്യാർഥികൾ പഠിക്കുന്നു.

 

ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്: സോഷ്യൽ വർക്ക് തത്വങ്ങളെ മാനേജ്‌മെന്റ് ടെക്‌നിക്കുകളുമായി സംയോജി പ്പിക്കുന്നു. സ്ഥാപനങ്ങളുടെ റിക്രൂട്ട്മെന്റ്, മാനവശേഷി വികസനം, ജീവനക്കാരുടെ ക്ഷേമം, സംഘടനാ വികസനം, തൊഴിൽ നിയമങ്ങൾ നടപ്പാക്കൽ, ‌പഴ്സനൽ മാനേജ്‌മെന്റ്, വ്യാവസായിക ബന്ധങ്ങൾ, എംപ്ലോയീ മെന്ററിങ് ആൻഡ് കൗൺസിലിങ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സ്ഥാപനങ്ങളുടെ മാനവ ശേഷി വകുപ്പുകളിൽ പ്രവർത്തിക്കാൻ വിദ്യാർഥികളെ ഇതു സജ്ജമാക്കുന്നു.

Representative Image. Photo Credit : Ground Picture/Shutterstock.

 

ADVERTISEMENT

ഡിസാസ്റ്റർ മാനേജ്‌മന്റ്: ദുരന്തനിവാരണ സാമൂഹിക പ്രവർത്തനത്തിൽ പരിശീലനം നേടിയ സാമൂഹിക പ്രവർത്തകർക്ക് ദുരന്ത നിവാരണ ആസൂത്രണം, മാനേജ്മെന്റ്, ദുരിതാശ്വാസം, രക്ഷാപ്രവർത്തനം തുടങ്ങിയവയിൽ മികവു കാട്ടാനാകുന്നു.

Representative images. Photo Credit: Sellwell/Shutterstock

 

കുടുംബം, ശിശുക്ഷേമം: കുടുംബങ്ങൾ, കുട്ടികൾ, യുവാക്കൾ എന്നിവരോടൊപ്പം പ്രവർത്തിക്കാനും ശിശുസംരക്ഷണം, കുടുംബ കൗൺസിലിങ്, ദത്തെടുക്കൽ സേവനങ്ങൾ, കുട്ടികളുടെ അവകാശ സംരക്ഷണം എന്നിവയെക്കുറിച്ചും വിദ്യാർഥികൾ പഠിക്കുന്നു.

Representative Image. Photo Credit : INDU BACHKHETI/iStock

 

Representative Image. Photo Credit : :EtiAmmos/iStock

നഗര, ഗ്രാമ വികസനം: നഗര, ഗ്രാമ പ്രദേശങ്ങളിലെ സാമൂഹിക പ്രവർത്തന ഇടപെടലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നഗര ദാരിദ്ര്യം, ചേരി വികസനം, ഗ്രാമീണ ഉപജീവനമാർഗങ്ങൾ, സുസ്ഥിര വികസനം തുടങ്ങിയ മേഖലകൾ ഇത് ഉൾക്കൊള്ളുന്നു.

 

ക്രിമിനോളജിയും നീതിയും:  ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ സാമൂഹിക പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യുന്നു. പുനരധിവാസം, ‌ഇരകൾക്കു പിന്തുണ നൽകുക, കുറ്റകൃത്യങ്ങൾ തടയൽ എന്നിവയെക്കുറിച്ച് വിദ്യാർഥികൾ പഠിക്കുന്നു.

Representative Image. Photo Credit: Friends Stock/Shutterstock.

 

ജെറിയാട്രിക് സോഷ്യൽ വർക്ക്: പ്രായമായ വ്യക്തികളുടെ പരിപാലനം, ആരോഗ്യ സംരക്ഷണം, മാനസികാരോഗ്യം, സാമൂഹിക പിന്തുണ എന്നിവയുൾപ്പെടെയുള്ള അവരുടെ പ്രത്യേക ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

 

വിദേശത്തു ജോലി ലഭിക്കാനും കുടിയേറാനും സഹായിക്കുന്ന ഒരു പ്രഫഷനൽ കോഴ്സ് എന്ന നിലയിലാണ് പലരും എംഎസ്ഡബ്ല്യു തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലും നിരവധി തൊഴിൽ അവസരങ്ങളും മികച്ച ശമ്പളത്തോടെ കരിയർ വളർ‌ച്ചയും എംഎസ്ഡബ്ല്യു നൽകുന്നുണ്ട്. സോഷ്യൽ സയൻസ് രംഗത്ത്‌ ദേശീയതലത്തിലെ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെ എം എസ് ഡബ്ലിയു മുൻ മേധാവി ഡോ.സോണി ജോസിന്റെ അഭിപ്രായത്തിൽ ഒരു പ്രൊഫഷണൽ സോഷ്യൽ വർക്കർക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന എല്ലാ മേഖലകളും നമ്മുടെ രാജ്യത്ത് ലഭ്യമാണെന്നുള്ളതാണ്. ഡെവലപ്മെന്റ് മാനേജ്മെന്റ്, സിഎസ്ആർ,കമ്മ്യൂണിറ്റി അധിഷ്ഠിത ഡിസാസ്റ്റർ മാനേജ്മെന്റ്,പ്രോജക്ട് മാനേജ്മെന്റ്, കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള പുനരധിവാസം, കമ്മ്യൂണിറ്റി മെഡിസിൻ, കമ്മ്യൂണിറ്റി സൈക്യാട്രി, ഹോസ്പിറ്റൽസ്, കൗൺസിലിങ് - സ്കൂൾ സോഷ്യൽ വർക്ക് എന്നിവയിൽ ഒക്കെ തന്നെ നല്ല വാർഷിക CTC (ശമ്പളം) യോടെ കുട്ടികൾക്ക് പ്ലേസ്മെൻറ് കിട്ടുന്നുണ്ട്. അതുകൊണ്ട് ഇവിടെ അവസരങ്ങൾ ഇല്ലാത്തതിനാൽ ആണ് വിദേശത്ത് തൊഴിൽ  നോക്കുന്നത് എന്ന് ചിന്ത അഭിലഷണീയമല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. റിസർച്ച്, അന്താരാഷ്ട്ര പ്രോജക്ടുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ഒക്കെ വിദേശത്ത് അവസരങ്ങൾ ലഭിക്കുമെങ്കിലും നമ്മുടെ രാജ്യത്ത് നിന്ന് നേടുന്ന പ്രൊഫഷണൽ സോഷ്യൽ വർക്ക് എക്സ്പീരിയൻസ് ഭാവിയിൽ അത്തരം ഉത്തരവാദിത്തങ്ങൾ എടുക്കുന്നതിനും ഒരു വലിയ മുതൽക്കൂട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഗവേഷണം, രാജ്യാന്തര പ്രോജക്ടുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ഒക്കെ വിദേശത്ത് അവസരങ്ങൾ ലഭിക്കുമെങ്കിലും നമ്മുടെ രാജ്യത്തുനിന്നു നേടുന്ന പ്രഫഷനൽ സോഷ്യൽ വർക്ക് എക്സ്പീരിയൻസ് ഭാവിയിൽ അത്തരം ഉത്തരവാദിത്തങ്ങൾ എടുക്കുന്നതിനും ഒരു വലിയ മുതൽക്കൂട്ടാണെന്ന് ഡോ.സോണി പറയുന്നു.

 

അദാനി ഫൗണ്ടേഷന്റെ ദക്ഷിണ മേഖലാ മേധാവിയായ ഡോ. അനിൽ ബാലയുടെ അഭിപ്രായത്തിൽ പ്രഫഷനൽ സോഷ്യൽ വർക്കേഴ്സിന് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ അവസരങ്ങൾ ഉള്ള ഒരു കാലഘട്ടമാണിത്. ‘‘സാമൂഹിക ക്ഷേമം, സാമൂഹിക സുരക്ഷ എന്നീ മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങളും മറ്റും പ്രഫഷനൽ സോഷ്യൽ വർക്കേഴ്സിനെയാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ പരിഗണിക്കുന്നത്. എംഎസ്ഡബ്ല്യു ബിരുദാനന്തര ബിരുദധാരിയായ എനിക്ക് പഠന സമയത്ത് ലഭിച്ച ഫീൽഡ് വർക്ക് പരിചയവും പ്രോജക്ടുകൾ നടപ്പാക്കുന്നതിലൂടെ ലഭിച്ച നൈപുണ്യവും കരിയറിൽ വളരാൻ സഹായിച്ചു. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും സോഷ്യൽ ഡവലപ്മെന്റ് പ്രോജക്ടുകൾ ധാരാളമായി വരുന്നു. സുസ്ഥിരവികസനം, മാലിന്യ സംസ്കരണം, ദുരന്തനിവാരണം, ജലസംരക്ഷണം, ശുചിത്വം, സ്കിൽ ഡവലപ്മെന്റ് എന്നീ സാമൂഹിക നൈപുണ്യ സെക്ടറുകളിൽ 99 ശതമാനത്തിലും പ്രഫഷനൽ സോഷ്യൽ വർക്കേഴ്സ് ആണ് പങ്കാളികളാകുന്നത്. അതിനോടൊപ്പം സിഎസ്ആർ പ്രോജക്ടുകൾ, കോർപറേറ്റ് കമ്യൂണിക്കേഷൻ, കോർപറേറ്റ് അഫയേഴ്സ്, മാനവ ശേഷി വികസനം എന്നിവയിലും പ്രഫഷനൽ സോഷ്യൽ വർക്കേഴ്സിന് കോർപറേറ്റ് മേഖലയിൽ വലിയ ശമ്പളത്തോടെ അവസരങ്ങളുണ്ട്. നമ്മുടെ രാജ്യത്തു നിന്നുകൊണ്ടുതന്നെ ഐക്യരാഷ്ട്ര സംഘടന പോലെയുള്ള രാജ്യാന്തര ഏജൻസികളുടെ പ്രോജക്ടുകളിലും പ്രഫഷനൽ സോഷ്യൽ വർക്കേഴ്സ് പ്രവർത്തിക്കുന്നു. സോഷ്യൽ വർക്ക് വിഷയത്തിനോടുള്ള താൽപര്യം, ഫീൽഡ് വർക്ക് എക്സ്പോഷർ, സാമൂഹിക മാറ്റങ്ങളെയും വികസനത്തിനെയും പറ്റിയുള്ള നിരന്തരപഠനം എന്നിവയ്ക്കാണ് സോഷ്യൽ വർക്ക് പഠിക്കുന്ന വിദ്യാർഥികൾ മുൻഗണന നൽകേണ്ടത്. അതുണ്ടെങ്കിൽ സർക്കാർ തലത്തിലും ദേശീയ രാജ്യാന്തര സാമൂഹിക വികസന രംഗങ്ങളിലും കോർപറേറ്റ് മേഖലയിലും അവസരങ്ങൾ ധാരാളമുണ്ട്’’ – ഡോ. അനിൽ ബാല പറയുന്നു.

 

സാമൂഹിക ശാസ്ത്രജ്ഞനും സോഷ്യൽ ഇന്നവേറ്ററുമായ വിനോദ് സുബ്രഹ്മണ്യത്തിന്റെ അഭിപ്രായത്തിൽ ‘‘പ്രഫഷനൽ സോഷ്യൽ വർക്ക് പഠിച്ച വിദ്യാർഥികൾ സാമൂഹിക സംരംഭങ്ങൾ തുടങ്ങാൻ മുന്നിട്ടിറങ്ങേണ്ടതുണ്ട്. സോഷ്യൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും അതിന്റെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കാനും ഏറ്റവും വലിയ സാധ്യത പ്രഫഷനൽ സോഷ്യൽ വർക്കേഴ്സിനാണ്. അതിനായി അവരുടെ കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട്. കമ്യൂണിറ്റി, ടെക്നോളജി, ആശയങ്ങൾ എന്നിവയെ സമന്വയിപ്പിച്ചുള്ള സാമൂഹിക ഇന്നവേഷൻസിനായിരിക്കണം മുൻഗണന നൽകേണ്ടത്. ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക് സീഡ് ഫണ്ടിനും നിക്ഷേപങ്ങൾക്കും നമ്മുടെ രാജ്യത്ത് വളരെ വലിയ സാധ്യത ഉണ്ടെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ അക്ഷയ പോലെയുള്ള പങ്കാളിത്ത സാമൂഹിക സംരംഭങ്ങൾ അതിന് ഉദാഹരണമാണ്.

 

ഒരു പ്രഫഷനൽ സോഷ്യൽ വർക്കർ പഠനത്തിലൂടെ അറിവിനോടൊപ്പം വിവിധ നൈപുണ്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. ആശയവിനിമയം, ക്ഷമയോടെ കേട്ടിരിക്കാനുള്ള കഴിവ്, സഹാനുഭൂതി, അനുകമ്പ, സാഹചര്യങ്ങളുടെ വിലയിരുത്തലും മൂല്യനിർണ്ണയവും, ടീം വർക്ക്, കേസ് മാനേജ്മെന്റ്, ക്രൈസിസ് ഇന്റർവെൻഷൻ, കൗൺസിലിങ്ങും ചികിത്സാരീതികളും, പ്രശ്‌നപരിഹാരവും തീരുമാനവും, സഹകരണവും നെറ്റ്‌വർക്കിങ്ങും, ഡോക്യുമെന്റേഷനും റെക്കോർഡ് സൂക്ഷിക്കലും, നിയമപരമായ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സമയബന്ധിതമായ പ്രവർത്തനം, രഹസ്യാത്മകത, ഫോളോ അപ്പ് എന്നിവയൊക്കെ പ്രഫഷനൽ സോഷ്യൽ വർക്കർ ആകാൻ ആഗ്രഹിക്കുന്നവർ പഠനത്തിലൂടെയും ഫീൽഡ് വർക്കിലൂടെയും  വളർത്തിയെടുക്കണം.

 

എംഎസ്ഡബ്ല്യു കോഴ്‌സിന് ഒരു കോളജ് തിരഞ്ഞെടുക്കുമ്പോൾ അതിന്റെ റാങ്കിങ്, പാഠ്യപദ്ധതി, ഫാക്കൽറ്റിയുടെ മികവ്, ഫീൽഡ് വർക്ക് സാധ്യതകൾ, പ്രോജക്ട് എക്സ്പോഷർ, പ്ലെയ്‌സ്‌മെന്റുകൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കണം.

 

ഒരു പ്രഫഷനൽ സോഷ്യൽ വർക്കർ എന്ന നിലയിൽ നിങ്ങളുടെ അർപ്പണബോധവും അനുകമ്പയും മറ്റുള്ളവരുടെ ജീവിതത്തെ മാറ്റിമറിക്കുക മാത്രമല്ല, സമൂഹങ്ങളുടെ ഭാവി രൂപപ്പെടുത്തുകയും ചെയ്യും. മറ്റുള്ളവരെ സേവിക്കുന്നതിനുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത നിങ്ങളുടെ കരിയറിന് ഊർജം പകരും. പ്രചോദിതരായിക്കൊണ്ടേയിരിക്കുക, കാരണം ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ നിങ്ങളുടെ പങ്ക് ശോഭനമായ സമൂഹം നിലനിർത്തുന്നതിലും വളർത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നു.

 

ചുരുക്കത്തിൽ, സോഷ്യൽ വർക്ക് പഠനം കഴിഞ്ഞാൽ വിദേശത്തു മാത്രമേ അവസരമുള്ളൂ എന്ന ചിന്ത മാറ്റി വയ്ക്കുക, നാട്ടിലും വലിയ അവസരങ്ങൾ ഉണ്ട്. ഈ ലേഖകൻ എംഎസ്ഡബ്ല്യു ഒന്നാം റാങ്കോടെ പാസായി 20 വർഷത്തിലധികമായി നാട്ടിൽത്തന്നെ പ്രവർത്തിക്കുന്നു. സ്ഥാപനങ്ങളുടെ നയരൂപീകരണം, മാനവ ശേഷി വികസിപ്പിക്കൽ, സാമൂഹിക സംരംഭങ്ങളുടെ നടപ്പാക്കൽ, വിലയിരുത്തൽ, വ്യക്തി– ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കൗൺസിലിങ്, മെന്ററിങ് എന്നീ മേഖലകളിൽ വലിയ സംതൃപ്തിയോടെയും കരിയർ വളർച്ചയോടെയുമാണ് കടന്നു വന്നിട്ടുള്ളത്.

 

പഠനം കഴിഞ്ഞ് ജോലി ചെയ്യുന്നത് നാട്ടിലാണോ വിദേശത്താണോ എന്നത് അവരവരുടെ താൽപര്യവും ലഭിക്കുന്ന അവസരങ്ങളും ആശ്രയിച്ചായിരിക്കും. അത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. പക്ഷേ നാട്ടിൽ അവസരങ്ങളില്ല എന്നു വിചാരിച്ച് വിദേശത്തേക്ക് ഓടേണ്ടതില്ല. കാരണം സോഷ്യൽ വർക്ക് ഒരു ചാരിറ്റി മാത്രമല്ല, നാട്ടിലും ഹൈ പ്രൊഫൈൽ കരിയർ  ഗ്രോത്തും മനഃസുഖവും നല്ല വരുമാനവും തരുന്ന ഒരു പ്രഫഷൻ കൂടിയാണ്.

 

Content Summary : Mentor Spark - Career Column: Dr.Ajith Sankar Talks about the career Scope of MSW

 

(ലേഖകൻ മാനവ ശേഷി വിദഗ്ധനും കോർപറേറ്റ് മെന്ററും കോക്സ് അക്കാദമി ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറുമാണ്.)