ഇന്റഗ്രേറ്റഡ് ബിഎഡ്: മെച്ചങ്ങൾ എന്തൊക്കെ, അറിയാം വിശദമായി
ബിഎ, ബിഎസ്‌സി, ബികോം എന്നീ ബിരുദങ്ങളിലൊന്നും ബിഎഡും സംയോജിപ്പിച്ചുള്ളതാണ് ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമുകൾ (ITEP). ഇക്കൊല്ലത്തെ പ്രവേശനപരീക്ഷ പൂർത്തിയായി. ഖരഗ്പുരിലെയും ഭുവനേശ്വരിലെയും ഐഐടികൾ, കോഴിക്കോട്ടെയും പുതുച്ചേരിയിലെയും വാറങ്കലിലെയും (തെലങ്കാന) എൻഐടികൾ, അലിഗഡ് മുസ്‌ലിം സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല, കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാല, തിരുവാരൂരിലെ തമിഴ്നാട് കേന്ദ്ര സർവകലാശാല, റീജനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് എജ്യുക്കേഷൻ തുടങ്ങിയവയാണ് ഇക്കൊല്ലം പ്രോഗ്രാം ആരംഭിക്കുന്ന പ്രധാന സ്ഥാപനങ്ങൾ.

ചോദ്യം: 4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാമിന് ഇക്കൊല്ലം എൻടിഎയുടെ എൻട്രൻസുണ്ടായിരുന്നല്ലോ. ഈ പ്രോഗ്രാമിന്റെ മെച്ചങ്ങളെന്തൊക്കെയാണ് ?
- തസ്നി
Read Also : ക്യാറ്റ് പരീക്ഷ അത്ര എളുപ്പമല്ല, പക്ഷേ മികച്ച സ്കോർ നേടാൻ ഉറപ്പായും സഹായിക്കും ഈ ടിപ്സ്
ഉത്തരം: ബിഎ, ബിഎസ്‌സി, ബികോം എന്നീ ബിരുദങ്ങളിലൊന്നും ബിഎഡും സംയോജിപ്പിച്ചുള്ളതാണ് ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമുകൾ (ITEP). ഇക്കൊല്ലത്തെ പ്രവേശനപരീക്ഷ പൂർത്തിയായി.
ഖരഗ്പുരിലെയും ഭുവനേശ്വരിലെയും ഐഐടികൾ, കോഴിക്കോട്ടെയും പുതുച്ചേരിയിലെയും വാറങ്കലിലെയും (തെലങ്കാന) എൻഐടികൾ, അലിഗഡ് മുസ്‌ലിം സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല, കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാല, തിരുവാരൂരിലെ തമിഴ്നാട് കേന്ദ്ര സർവകലാശാല, റീജനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് എജ്യുക്കേഷൻ തുടങ്ങിയവയാണ് ഇക്കൊല്ലം പ്രോഗ്രാം ആരംഭിക്കുന്ന പ്രധാന സ്ഥാപനങ്ങൾ.
ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ഇക്കണോമിക്സ് എന്നിവയിലൊരു വിഷയത്തിലുള്ള ബിരുദവും ബിഎഡും സംയോജിപ്പിച്ചുള്ള ബിഎസ്‌സി-ബിഎഡാണ് ഖരഗ്പുരിലുള്ളത്. നാലു വിഭാഗങ്ങളിലുമായി 50 സീറ്റ്. ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് എന്നിവയാണ് കോഴിക്കോട്ടെ മേജറുകൾ. ബിഎ-ബിഎഡിനും ബികോം- ബിഡിനും ഏതെങ്കിലും സ്ട്രീമിലെ പ്ലസ്ടു മതി.
പ്രവേശനപരീക്ഷയ്ക്ക് 4 സെക്‌ഷനുകളുണ്ട്.
സെക്‌ഷൻ1: രണ്ടു ഭാഷകൾ (33 ഭാഷകളിൽനിന്ന്): 20 ചോദ്യങ്ങൾ വീതം
സെക്‌ഷൻ 2: ചേരാനാഗ്രഹിക്കുന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ട ഏതെങ്കിലും 3 ഡൊമെയ്ൻ വിഷയങ്ങൾ (മാത്‌സ്, ഫിസിക്സ്, ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, ചരിത്രം എന്നിങ്ങനെ എല്ലാ സ്ട്രീമുകളിൽനിന്നുമായി 26 ഡൊമെയ്ൻ വിഷയങ്ങളുണ്ട്). മൂന്നു വിഷയങ്ങളിലുമായി ആകെ 75 ചോദ്യങ്ങൾ (3 x 25)
സെക്‌ഷൻ 3: ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്, 20 ചോദ്യങ്ങൾ
സെക്‌ഷൻ 4: ജനറൽ ടെസ്റ്റ്, 25 ചോദ്യങ്ങൾ (പൊതുവിജ്ഞാനം, മെന്റൽ & ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ്, ലോജിക്കൽ & അനലിറ്റിക്കൽ റീസണിങ്)
പഠനശേഷം സ്കൂളുകളിൽ അധ്യാപകരാകാം. ബിരുദ തലത്തിലെ മേജർ വിഷയത്തിന്റെ അടിസ്ഥാനത്തിൽ എംഎ, എംഎസ്‌സി, എംകോം എന്നിവയ്ക്കോ എംഎഡിനോ ചേരാം.
വെബ്സൈറ്റുകൾ: www.nta.ac.in, https://ncet. samarth.ac.in
Content Summary : Discover the Benefits of the 4-Year Integrated B.E.D Program with NTA Entrance Exam