പ്രത്യേകതകൾ അറിഞ്ഞു പഠിക്കാം ഡിഗ്രി ഓണേഴ്സ് വിത്ത് റിസർച്ച്
ഡിഗ്രിക്ക് ഒരു വിഷയം മെയിനായി തിരഞ്ഞെടുത്തശേഷം അതല്ല വേണ്ടിയിരുന്നതെന്നു തോന്നിയിട്ടുള്ളവരുണ്ടാകും. എന്തു ചെയ്യാൻ ? ഒന്നുകിൽ പഠനം ഉപേക്ഷിച്ചു പുതിയൊരു പ്രോഗ്രാമിനു ചേരുക; അല്ലെങ്കിലിൽ ഗത്യന്തരമില്ലാതെ മൂന്നു വർഷവും പഠിക്കുക. ഇതേയുണ്ടായിരുന്നുള്ളൂ ഇതുവരെ പോംവഴി. കേരള സർവകലാശാല കാര്യവട്ടം

ഡിഗ്രിക്ക് ഒരു വിഷയം മെയിനായി തിരഞ്ഞെടുത്തശേഷം അതല്ല വേണ്ടിയിരുന്നതെന്നു തോന്നിയിട്ടുള്ളവരുണ്ടാകും. എന്തു ചെയ്യാൻ ? ഒന്നുകിൽ പഠനം ഉപേക്ഷിച്ചു പുതിയൊരു പ്രോഗ്രാമിനു ചേരുക; അല്ലെങ്കിലിൽ ഗത്യന്തരമില്ലാതെ മൂന്നു വർഷവും പഠിക്കുക. ഇതേയുണ്ടായിരുന്നുള്ളൂ ഇതുവരെ പോംവഴി.
Read Also : ക്യാറ്റ് പരീക്ഷ അത്ര എളുപ്പമല്ല, പക്ഷേ മികച്ച സ്കോർ നേടാൻ ഉറപ്പായും സഹായിക്കും ഈ ടിപ്സ്
കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ തുടങ്ങുന്ന നാലുവർഷ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി ബിഎ ഓണേഴ്സ് പ്രോഗ്രാമിൽ അങ്ങനെയല്ല. പ്രധാന വിഷയം തിരഞ്ഞെടുക്കാൻ മൂന്നാം സെമസ്റ്റർ വരെ സമയമുണ്ട്.
വർഷം നഷ്ടപ്പെടില്ലെന്നു മാത്രമല്ല, ഗവേഷണം ലക്ഷ്യമിടുന്നവർക്ക് ഒരു വർഷം ലാഭിക്കുകയും ചെയ്യാം. ഗവേഷണാഭിമുഖ്യം പുലർത്തുന്നവർക്കുള്ളതാണ് പ്രോഗ്രാമിന്റെ നാലാം വർഷത്തെ ഓണേഴ്സ് വിത്ത് റിസർച് പഠനം. തുടർന്ന് എംഎയ്ക്കല്ല, നേരേ പിഎച്ച്ഡിക്കു ചേരാം. അങ്ങനെ ഒരു വർഷം ലാഭിക്കാം. ഗവേഷണമല്ല ലക്ഷ്യമെങ്കിൽ ഇപ്പോഴത്തേതുപോലെ 3 കൊല്ലത്തിനു ശേഷം ബിരുദധാരിയായി ‘എക്സിറ്റ്’ നേടുകയും ചെയ്യാം.
വലിയ എക്സ്പോഷർ
ഭരണഘടനാ സ്ഥാപനങ്ങളിലെ സന്ദർശനവും ദേശീയതലത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പുകളും പ്രോഗ്രാമിന്റെ ഭാഗമായുണ്ടാകുമെന്നു സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രഫസറായ ഡോ.ഗിരീഷ് ആർ.കുമാര്‍ അറിയിച്ചു. വിദേശ ഉപരിപഠനത്തിനും 4 വർഷ ഡിഗ്രി കൂടുതൽ സഹായകരമാകും.
ദേശീയ തലത്തിൽ വിവിധ സ്ഥാപനങ്ങൾ ഇക്കൊല്ലം നാലുവർഷ ബിരുദ പ്രോഗ്രാം തുടങ്ങിയിട്ടുണ്ട്. അടുത്തകൊല്ലം കേരളത്തിലെ എല്ലാ ബിരുദ പ്രോഗ്രാമുകളും ഈ മട്ടിലേക്കു മാറുകയുമാണ്. സിവിൽ സർവീസ് ലക്ഷ്യമിടുന്നവർക്കും ഈ പ്രോഗ്രാം സഹായകമായിരിക്കും.
Read Also : ‘തള്ളി’ മറിക്കരുത്; സത്യം മാത്രം പറയാം, കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും
ഈ മാസം 30 വരെയാണ് വിദ്യാർഥികൾക്ക് അപേക്ഷിക്കാനാകുന്നത്. ഇക്കൊല്ലം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. 30 സീറ്റ്. അടുത്തവർഷം മുതൽ പ്രവേശനപരീക്ഷയുണ്ടാകും. സയൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമാന പ്രോഗ്രാമുകൾ തുടങ്ങുകയും ചെയ്യും. വിവരങ്ങൾക്ക് www.keralauniversity.ac.in. ഫോൺ: 94964 68751 (ഡോ. എൻ.ആർ.നിത്യ).
Content Summary : University of Kerala Introduces Flexible 4-Year Degree Program