താരതമ്യം ഒഴിവാക്കാം, പറ്റുന്നത്രയും ചിരിക്കാം; 9 വഴികളിലൂടെ വീണ്ടെടുക്കാം ശുഭാപ്തി വിശ്വാസം
പകുതി നിറഞ്ഞ ഗ്ലാസിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്. പകുതി നിറഞ്ഞതോ അതോ പകുതി ഒഴിഞ്ഞതോ. ശുഭാപ്തി വിശ്വാസത്തിന് ജീവിതത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട്. കാഴ്ചപ്പാടിന്റെ പ്രശ്നം എന്നതിനപ്പുറം മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതാണിത്. എല്ലാവരുടെയും ജീവിതത്തിൽ ഉയർച്ചകളും
പകുതി നിറഞ്ഞ ഗ്ലാസിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്. പകുതി നിറഞ്ഞതോ അതോ പകുതി ഒഴിഞ്ഞതോ. ശുഭാപ്തി വിശ്വാസത്തിന് ജീവിതത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട്. കാഴ്ചപ്പാടിന്റെ പ്രശ്നം എന്നതിനപ്പുറം മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതാണിത്. എല്ലാവരുടെയും ജീവിതത്തിൽ ഉയർച്ചകളും
പകുതി നിറഞ്ഞ ഗ്ലാസിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്. പകുതി നിറഞ്ഞതോ അതോ പകുതി ഒഴിഞ്ഞതോ. ശുഭാപ്തി വിശ്വാസത്തിന് ജീവിതത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട്. കാഴ്ചപ്പാടിന്റെ പ്രശ്നം എന്നതിനപ്പുറം മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതാണിത്. എല്ലാവരുടെയും ജീവിതത്തിൽ ഉയർച്ചകളും
പകുതി നിറഞ്ഞ ഗ്ലാസിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്. പകുതി നിറഞ്ഞതോ അതോ പകുതി ഒഴിഞ്ഞതോ. ശുഭാപ്തി വിശ്വാസത്തിന് ജീവിതത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട്. കാഴ്ചപ്പാടിന്റെ പ്രശ്നം എന്നതിനപ്പുറം മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതാണിത്. എല്ലാവരുടെയും ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളുമുണ്ട്. ഈ രണ്ട് അവസ്ഥകളിലും വികാരങ്ങൾക്ക് അമിതമായി അടിമപ്പെടാതെ, മുന്നോട്ടുപോകാൻ കഴിയണം. ഒന്നും ശരിയാകില്ലെന്ന ചിന്തയും ഒന്നിലും താൽപര്യമില്ലെന്ന മനോഭാവവും മാനസിക സംഘർഷം കൂട്ടും. ലഹരി ഉൾപ്പെടെയുള്ളവയുടെ അമിത ഉപയോഗത്തിലേക്കും ഇതു നയിക്കാം. നല്ലതും ചീത്തയുമുള്ള ജീവിതത്തിൽ നിന്ന് നല്ലത് ഉയർത്തിക്കാണിക്കുന്നതുപോലെ ശുഭപ്രതീക്ഷയ്ക്ക് മുൻതൂക്കം കൊടുക്കണം.
1. പ്രതീക്ഷയും നിരാശയും തിരിച്ചറിയുക
ശുഭപ്രതീക്ഷ എന്നാൽ എപ്പോഴും സന്തോഷത്തോടെയിരിക്കുക എന്നല്ല അർഥം. ദുരന്തത്തിന്റെ നിമിഷങ്ങളിൽ സന്തോഷം അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് വലിയ ദുരന്തങ്ങളിലേക്കു പോലും നയിക്കാം. പകരം, സന്തോഷവും സങ്കടവും ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവാണു വേണ്ടത്. ഏതു വികാരമാണെങ്കിലും അത് അടിച്ചമർത്താൻ ശ്രമിക്കുന്നത് നല്ലതല്ല. എന്നാൽ, ഏതെങ്കിലും ഒരു വികാരത്തിനു മാത്രം പ്രാധാന്യം കൊടുക്കുകയും മറ്റെല്ലാം അവഗണിക്കുകയും ചെയ്യുന്നതു നല്ലതല്ല. നിഷേധ ചിന്തകൾ പുലർത്തുന്നത് ഒരു പരിധി കഴിയുമ്പോൾ സ്ഥിരം മാനസിക ഭാവമായി മാറാം. സ്വയം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുക. കഴിഞ്ഞുപോയതിനെക്കുറിച്ച് ഒരു പരിധിയിൽ കൂടുതൽ ചിന്തിക്കുന്നതും കഴിഞ്ഞകാല ദുഃഖങ്ങളുടെ അടിമയായി ജീവിക്കുന്നതും നല്ലതല്ല. നിഷേധ ചിന്തകൾ മനസ്സിൽ ആധിപത്യം നേടാൻ ശ്രമിക്കുമ്പോഴെല്ലാം ജാഗ്രത പുലർത്തുക. നിഷേധ ചിന്തകളാണെന്നു ബോധ്യമായാൽ അത് ഒരു പേപ്പറിൽ എഴുതുക. ഏതു രീതിയിൽ ആ ചിന്തകൾ മനസ്സിനെ ബാധിക്കുമെന്നു പരിശോധിക്കുക. മോശമായാണു ബാധിക്കുന്നതെന്ന് ഉറപ്പുണ്ടെങ്കിൽ ശുഭ ചിന്തകളിലേക്കു മനസ്സിനെ നയിക്കുക.
ഗതാഗതക്കുരുക്കിൽ കുടുങ്ങുമ്പോൾ മുന്നിലുള്ള വാഹനങ്ങൾക്കെതിരെ നീട്ടി ഹോൺ അടിക്കുകയും മറ്റുള്ളവരോട് ദേഷ്യപ്പെടുകയും ചെയ്യുമ്പോൾ ഒരു നിമിഷം ആലോചിക്കുക. ആരുടെയും നിയന്ത്രണത്തിലല്ലാത്ത ഒരു വിഷയത്തിൽ ദേഷ്യപ്പെടുന്നതുകൊണ്ട് ഒന്നും നേടാനില്ല. നിഷേധ ചിന്തകളെ ഒഴിവാക്കാൻ ആദ്യം വേണ്ടത് അവ തിരിച്ചറിയു കയാണ്. അതിനുശേഷം വിവേചന ബുദ്ധിയോടെ അവയെ ഒഴിവാക്കുക. ഗതാഗതക്കുരുക്കിൽ ഒരുപക്ഷേ സ്വഭാവികമായി ദേഷ്യം വന്നതായിരിക്കില്ല. ഒട്ടേറെ പ്രശ്നങ്ങളാൽ മനസ്സ് സംഘർഷഭരിതമായിരുന്നതു കൊണ്ടായിരിക്കാം അങ്ങനെ പ്രതികരിക്കേണ്ടി വന്നത്. മനസ്സിനെ അസ്വസ്ഥമാക്കുന്ന പ്രശ്നങ്ങളുടെ കാരണം കണ്ടെത്തി അവയെ ഒഴിവാക്കാനാണു ശ്രമിക്കേണ്ടത്.
2. മനസ്സിന്റെ നിയന്ത്രം കൈവിടാതിരിക്കുക
നിഷേധ ചിന്തകൾ മനസ്സിൽ ഇടം നേടുമ്പോൾ ശരീരത്തെയും ബാധിക്കും. ശ്വാസഗതിയിലുൾപ്പെടെ മാറ്റം വരാം. ഏതു തെറ്റായ ചിന്തയേയും അടിച്ചമർത്തുകയല്ല വേണ്ടത്. പകരം തിരിച്ചറിയുകയും അവ മനസ്സിനെയും ശരീരത്തെയും ദുഷിപ്പിക്കുന്നതാകയാൽ ഒഴിവാക്കണം എന്ന വ്യക്തമായി ബോധത്തോടെ പ്രവർത്തിക്കുകയുമാണു വേണ്ടത്. മനസ്സിന്റെ നിയന്ത്രണം അഥവാ ധ്യാനം നിഷേധ ചിന്തകൾ ഒഴിവാക്കാനുള്ള മികച്ച മാർഗമായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ധ്യാനം പഠിക്കാനും പരിശീലിക്കാനും നേരിട്ടോ ഓൺലൈനായോ ക്ലാസ്സുകൾ ലഭ്യമാണ്. മണിക്കൂറുകൾ ധ്യാനത്തിനുവേണ്ടി ചെലവാക്കേണ്ടതുമില്ല. ഒരു ദിവസത്തെ ഏതാനും നിമിഷങ്ങൾ ചെലവഴിക്കുന്നതുകൊണ്ടുമാത്രം ആ ദിവസത്തെ രക്ഷിച്ചെടുക്കാൻ കഴിഞ്ഞേക്കാം.
3. ചിന്തകൾ ഏതു വഴി
നിഷേധ ചിന്തയാണോ ശുഭാപ്തി വിശ്വാസമാണോ പുലർത്തുന്നത് എന്നു തിരിച്ചറിയാനുള്ള ഒരു വഴിയാണ് സ്വന്തം ചിന്തകൾ മനസ്സിലാക്കുക എന്നത്. ഗൗരവമുള്ള കാര്യം ചെയ്യുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം മനസ്സ് പ്രവർത്തന നിരതമായിരിക്കും. ഏതു തരം ചിന്തകളാണു മനസ്സിലൂടെ കടന്നുപോകുന്നതെന്നു മനസ്സിലായാൽ ശുഭ, നിഷേധ ചിന്തകളെയും മനസ്സിലാക്കാൻ കഴിയും. മോശമായതെന്തോ സംഭവിക്കാൻ പോകുന്നു എന്ന പേടി, വേദനകളെ മാത്രം വലുതായിക്കാണുന്ന രീതി, സന്തോഷത്തെ തിരിച്ചറിയാതിരിക്കുക എന്നിങ്ങനെയാണു സ്വന്തം ചിന്തകളെങ്കിൽ അവ കുറിച്ചിടുക. അവയുടെ ആവശ്യമുണ്ടോയെന്നും പകരം മികച്ച കാര്യങ്ങൾ ചിന്തിക്കുന്നതിലൂടെയും സമാധാനത്തോടെ, പ്രതീക്ഷയോടെ കാത്തിരിക്കുന്നതിലൂടെയും മനസ്സിന് മാറ്റം ഉണ്ടാകുന്നുണ്ടോ എന്നു നിരീക്ഷിക്കുക.
4. ശുഭ പ്രതീക്ഷയ്ക്ക് കൂടുതലായി ഇടം കൊടുക്കുക
ശുഭ പ്രതീക്ഷയുള്ള വ്യക്തിക്ക് ജീവിതത്തിൽ എന്തൊക്കെ നേട്ടങ്ങളാണുള്ളതെന്നു നോക്കാം.
ആയുർദൈർഘ്യം കൂടുന്നു
വിഷാദ രോഗത്തിനുള്ള സാധ്യത കുറവ്
അശ്രദ്ധയും അവഗണനയും മൂലമുള്ള പ്രശ്നങ്ങൾ കുറയുന്നു
മികച്ച രോഗപ്രതിരോധ ശേഷി
മാനസികാരോഗ്യം
ഹൃദ്‌രോഗങ്ങളും അനുബന്ധ ശാരീരിക അസ്വസ്ഥതകള്‍ക്കുമുള്ള സാധ്യത കുറയുന്നു
ദുരന്തങ്ങളെ അതിജീവിക്കാനുള്ള ശേഷി
5. അന്ധമല്ല ശുഭാപ്തി വിശ്വാസം
ഒരിക്കലും ഒരു മോശം കാര്യവും സംഭവിക്കാനേ പോകുന്നില്ല എന്നത് അന്ധമായ ശുഭാപ്തി വിശ്വാസമാണ്. ഇത് അമിത ആത്മവിശ്വാസത്തിലേക്കും അുതവഴി അബദ്ധങ്ങളിലേക്കും നയിക്കാം. വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ടല്ല ജീവിക്കേണ്ടത്. പകരം അവയെ അതിജീവിക്കാനുള്ള ശേഷിയുണ്ടെന്ന് തിരിച്ചറിയുകയും മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കുകയുമാണു വേണ്ടത്. സ്കൈ ഡൈവിങ്ങനെക്കുറിച്ച് ഒന്നും അറിയാത്ത ഒരു വ്യക്തി പെട്ടെന്നൊരു ദിവസം അതിനു മുതിരുന്നത് ദുരന്തത്തിൽ കലാശിച്ചേക്കാം. പകരം, സ്കൈഡൈവിങ്ങിനു താൽപര്യമുണ്ടെങ്കിൽ അതിനെക്കുറിച്ചും പഠിക്കുകയും മനസ്സിലാക്കുകയും പരിശീലനം നേടുകയും ചെയ്ത ശേഷം മാത്രം ശ്രമിച്ചു വിജയിക്കുക എന്നതാണ്.
6. മറക്കരുത് പ്രചോദന വാക്യങ്ങൾ
എത്രമാത്രം നിഷേധ ചിന്തകളുള്ള മനസ്സിലും എപ്പോഴെങ്കിലുമൊക്കെ ശുഭ ചിന്തകളും ഇടം നേടും. അപ്പോഴൊക്കെ അവ കുറിച്ചിടുക. പിന്നീട് അവ വീണ്ടും വീണ്ടും വായിച്ച് അവയുടെ പ്രാധാന്യവും അവ ജീവിതത്തിൽ സൃഷ്ടിച്ച നല്ല ഫലങ്ങളും തിരിച്ചറിയുക. സാഹചര്യങ്ങളുടെ സൃഷ്ടിയല്ല ഞാൻ. എന്റെ സാഹചര്യങ്ങൾ ഞാൻ സ്വയം സൃഷ്ടിക്കുന്നു. എനിക്കു നിയന്ത്രിക്കാൻ കഴിയുന്ന ഏക കാര്യം എന്റെ മനസ്സിന്റെ നിയന്ത്രണമാണ്. തിരഞ്ഞെടുക്കാനു ള്ള സ്വാതന്ത്ര്യവും അവകാശവും എനിക്കുണ്ട്. ഒന്നും അസാധ്യമല്ല. ഇത്തരം ചിന്തകൾ നിരന്തരം നോട്ടമെത്തുന്ന സ്ഥലങ്ങളിൽ പതിച്ചുവയ്ക്കുന്നത് ഒരു പരിധി വരെ മനസ്സിനെ നിയന്ത്രിക്കാൻ സഹായിച്ചേക്കാം.
7. താരതമ്യം ഒഴിവാക്കുക
മറ്റുള്ളവർക്ക് കൂടുതൽ പണമുണ്ട്, അവർക്കു കൂടുതൽ സൗന്ദര്യവും പ്രത്യേകതകളുമുണ്ട് എന്ന മട്ടിലുള്ള താരതമ്യം മനസ്സിനെ ചീത്തയാക്കും. താരതമ്യം ചെയ്യുന്നതും സ്വയം കുറ്റപ്പെടുത്തുന്നതും ക്രമേണ വിഷാദ രോഗത്തിലേക്കു നയിക്കുമെന്നാണ് മാനിസിക വിദഗ്ധർ പറയുന്നത്. നന്ദി പറയാനുള്ള ഒരവസരവും ജീവിതത്തിൽ പാഴാക്കരുത്. ഇത് മറ്റുള്ളവർ നന്നായി പെരുമാറുന്നതിന് ഇടയാക്കും.
8. ചെറുതായി തുടങ്ങുക
നിസ്സഹായതയിൽ നിന്നാണ് പലപ്പോഴും നിഷേധ ചിന്തകൾ ഉടലെടുക്കുന്നത്. ജീവിത സാഹചര്യങ്ങളെ നിയന്ത്രിക്കാനാവാതെ വരുമ്പോഴും ഇതു സംഭവിക്കാം. ജീവിതത്തിൽ തീർച്ചയായും മാറ്റം വരുത്തേണ്ട ചില ഘടകങ്ങളുണ്ടായിരിക്കും. അവ കണ്ടുപിടിച്ചു മാറ്റി മാനസിക ആരോഗ്യം നിലനിർത്തുക. സ്വന്തം ശക്തിയിലും കഴിവുകളിലും വിശ്വസിക്കാൻ ജീവിതത്തെ ധൈര്യത്തോടെ നേരിടാനും ഇതു സഹായിക്കും. എല്ലാക്കാര്യങ്ങളും ഒറ്റയടിക്കു ചെയ്തു വിജയിപ്പിക്കാൻ എല്ലാവരെക്കൊണ്ടും കഴിയില്ല. ഓരോന്നും പടിപടിയായി ചെയ്യുക. ചെറുതായി തുടങ്ങി വലിയ വിജയങ്ങൾ നേടുക.
9. കഴിയുമ്പോഴെല്ലാം ചിരിക്കുക
ചിരി ചെറിയൊരു കാര്യമല്ല. ഒരു ചിരി കൊണ്ട് , പല ചിരികൾ കൊണ്ട്, സന്തോഷമുള്ള മുഖ ഭാവത്തിലൂടെ ജീവിതത്തിൽ ഉടനീളം ശുഭാപ്തി വിശ്വാസം നിലനിർത്താൻ കഴിയും. ചിരിക്കുന്നതോടെ മറ്റുള്ളവരും ചിരിക്കും. ഇതു നല്ല ബന്ധങ്ങൾ വളർത്താൻ സഹായിക്കും. ഒറ്റയ്ക്കല്ലെന്നും സഹായിക്കാനും സഹകരിക്കാനും ഒട്ടേറെപ്പേരുണ്ടെന്ന ചിന്ത ആത്മവിശ്വാസം വളർത്തും. നിസ്സഹായത കുറയ്ക്കും.
Content Summary : The Surprising Benefits of Optimism: From Increased Life Expectancy to a Better Immune System