ഉയർന്ന വേതനത്തോടെ ഇന്ത്യയിലെയും വിദേശത്തെയും വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറാകാൻ അവസരമൊരുക്കുന്ന 12 മാസത്തെ ജിഎംഇ (ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ്) കോഴ്സിലേക്ക് കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്‌യാഡ് നവംബർ 21 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോം സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. ഓൺലൈനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന വേതനത്തോടെ ഇന്ത്യയിലെയും വിദേശത്തെയും വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറാകാൻ അവസരമൊരുക്കുന്ന 12 മാസത്തെ ജിഎംഇ (ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ്) കോഴ്സിലേക്ക് കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്‌യാഡ് നവംബർ 21 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോം സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. ഓൺലൈനിൽ അപേക്ഷിച്ചശേഷം നിർദിഷ്ട രേഖകളുടെയടക്കം ഹാർഡ് കോപ്പികൾ സ്പീഡ് പോസ്റ്റിൽ എത്തിക്കണം.

വിലാസം: The Head of Department, Marine Engineering Training Institute, Vigyana Sagar, Girinagar, Kochi – 682 020; ഫോൺ: 8129823739 / 0484-2501437; ഇമെയിൽ: metihod@cochinshipyard.in; വെബ്സൈറ്റ്: www.cochinshipyard.com & www.cslmeti.in. ക്ലാസുകൾ ജനുവരി ഒന്നിനു തുടങ്ങും. 114 സീറ്റ്. ഏതെങ്കിലും ഷിപ്പിങ് കമ്പനി സ്‌പോൺസർ ചെയ്‌തോ അല്ലാതെയോ പ്രവേശനം തേടാം. 50% മാർക്കോടെ മെക്കാനിക്കൽ / മെക്കാനിക്കൽ സ്ട്രീം / നേവൽ ആർക്കിടെക്‌ചർ സ്ട്രീം / മറൈൻ എൻജിനീയറിങ് ബിരുദം നേടിയിരിക്കണം. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50% മാർക്കും വേണം. കോഴ്സ് തുടങ്ങുന്ന ദിവസം 28 വയസ്സു കവിയരുത്. ഒന്നാന്തരം ആരോഗ്യം നിർബന്ധം. 157 സെ.മീ. ഉയരവും തക്ക തൂക്കവും നെഞ്ചളവും വേണം. വർണാന്ധത പാടില്ല.

ADVERTISEMENT

ഷിപ്പിങ്‌ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിന് www.dgshipping.gov.in എന്ന സൈറ്റിലെ Maritime Health Branch ലിങ്ക് നോക്കുക. കടൽജോലിക്കുള്ള മാനസികശേഷി വിലയിരുത്തുന്ന എംഎംപിഇ ടെസ്റ്റിൽ യോഗ്യത തെളിയിക്കേണ്ടതുണ്ട്. പാസ്പോർട്ട് ഉണ്ടായിരിക്കണം.

2024 ജനുവരി ഒന്നിന് 24 വയസ്സു കവിയാത്തവർക്കും ബിടെക്കിന് 60% മാർക്കുള്ളവർക്കും സ്പോൺസർഷിപ്പിൽ മുൻഗണന ലഭിക്കും.

ADVERTISEMENT

പകുതി ഫീസ് തുടക്കത്തിൽ

ക്യാംപസിൽ താമസിച്ചു പഠിക്കണം. താമസം, ഭക്ഷണം, പഠനോപകരണങ്ങൾ മുതലായവയുൾപ്പെടെ മൊത്തം ഫീസ് 4,85,000 രൂപ. തുടക്കത്തിൽ 2,42,500 രൂപയടച്ചാൽ മതി. ബാക്കി 3 മാസത്തിനകം അടയ്ക്കണം. 

ADVERTISEMENT

തുക നിർദിഷ്ട രീതിയിൽ ഡ്രാഫ്റ്റായോ ഓൺലൈനായോ അടയ്ക്കാം. ഇടയ്ക്കു കോഴ്സ് വിട്ടുപോയാൽ അടച്ച ഫീസ് തിരികെക്കിട്ടില്ല.‌ പെൺകുട്ടികൾ 3,72,500 രൂപ നൽകിയാൽ മതിയെങ്കിലും, പ്രവേശനം തേടുന്നതിനു മുൻപ്, കപ്പലിലെ പ്രവർത്തനാന്തരീക്ഷം വ്യക്‌തമായി മനസ്സിലാക്കുന്നതു നന്ന്. 

വിശദാംശങ്ങൾക്കും അപേക്ഷാഫോമിന്റെ മാതൃകയ്‌ക്കും www.cslmeti.in എന്ന സൈറ്റ് നോക്കാം. കോഴ്സ് ജയിച്ച്, 6 മാസത്തെ കടൽപരിശീലനവും കഴിഞ്ഞ്, ഷിപ്പിങ് മന്ത്രാലയത്തിന്റെ ക്ലാസ് IV കോംപീറ്റൻസി പരീക്ഷ ജയിച്ച്, വാണിജ്യക്കപ്പലിൽ ജൂനിയർ മറൈൻ എൻജിനീയർ ഓഫിസറായി സേവനം ആരംഭിക്കാം. തുടർന്ന് സേവനപരിചയവും, ഹ്രസ്വകാല പരിശീലനവും, ഉയർന്ന കോംപീറ്റൻസി സർട്ടിഫിക്കറ്റുകളും സമ്പാദിച്ച് പടിപടിയായി വളരെ ഉയർന്ന ശമ്പളമുള്ള ചീഫ് എൻജിനീയർസ്ഥാനം വരെയെത്തുകയുമാകാം.

Content Summary:

Launch your career as a Marine Engineer with Cochin Shipyard's GME course