പല വിഷയങ്ങളിലെയും പഠനഗവേഷണ ങ്ങൾക്ക് അതിവിപുലമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഐഐടി ഗാന്ധിനഗർ, ‘ഏർലി കര‌ിയർ ഫെലോഷിപ്’ പ്രോഗ്രാമിലേക്ക് ‍ഡിസംബർ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്: https://iitgn.ac.in/research/early_career_fellowship. ബഹുവിഷയ അക്കാദമിക അന്തരീക്ഷത്തിൽ യുവപ്രതിഭകൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല വിഷയങ്ങളിലെയും പഠനഗവേഷണ ങ്ങൾക്ക് അതിവിപുലമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഐഐടി ഗാന്ധിനഗർ, ‘ഏർലി കര‌ിയർ ഫെലോഷിപ്’ പ്രോഗ്രാമിലേക്ക് ‍ഡിസംബർ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്: https://iitgn.ac.in/research/early_career_fellowship.

ബഹുവിഷയ അക്കാദമിക അന്തരീക്ഷത്തിൽ യുവപ്രതിഭകൾക്ക് ഗവേഷണപ്രശ്നങ്ങളെയും ആവേശകരമായ വെല്ലുവിളികളെയും നേരിടാൻ അവസരമൊരുക്കുന്ന പദ്ധതിയാണിത്. ഗവേഷകർക്കു സ്വന്തം വകുപ്പിലെ മാത്രമല്ല, ഇൻസ്റ്റിറ്റ്യൂട്ടിലെ സമസ്തസൗകര്യങ്ങളും പ്രയോജനപ്പെടുത്താൻ അനുമതിയുണ്ട്.

ADVERTISEMENT

വിദ്യാഭ്യാസകാലമത്രയും വളരെ നല്ല അക്കാദമികചരിത്രമുണ്ടായിരിക്കണം. ശ്രദ്ധേയഫലങ്ങൾ ഉളവാക്കുന്ന പഠനങ്ങളാണു പ്രതീക്ഷിക്കുന്നത്. സമൂഹത്തിൽ മാറ്റം വരുത്തുന്ന തരത്തിലുള്ള സംഭാവനകൾ, പുതു സംരംഭകപ്രവർത്തനങ്ങൾക്ക് ഉതകുന്ന കണ്ടെത്തലുകൾ മുതലായവ ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. രാജ്യാന്തര വർക്‌ഷോപ്പുകളിൽ പങ്കെടുക്കേണ്ടിവരും. മുൻനിര പഠനസ്ഥാപനങ്ങളിൽ അക്കാദമികനേതൃത്വം നൽകാൻ ശേഷിയുള്ള വിദഗ്ധരെ വാർത്തെടുക്കാൻ ഉപകരിക്കുന്ന പദ്ധതിയാണിത്.

∙ ആർക്കെല്ലാം അപേക്ഷിക്കാം?

ADVERTISEMENT

അക്കാദമികരംഗത്ത് സേവനമനുഷ്ഠിക്കാൻ  ആഗ്രഹമുണ്ടായിരിക്കണം. ഈ വർഷം ജനുവരി ഒന്നിനോ അതിനു ശേഷമോ ഇന്ത്യയിലോ വിദേശത്തോ പിഎച്ച്ഡി തീസിസ് വിജയകരമായി ഡിഫൻഡ് ചെയ്തിട്ടുണ്ടാവണം. മേന്മയുള്ള ഗവേഷണഫലവും തുടർന്ന് മികച്ച ജേണൽ പ്രബന്ധങ്ങളും വേണം. വരുന്ന 2 മാസത്തിനുള്ളിൽ തീസിസ് സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവരെയും പരിഗണിക്കും. ഒസിഐ കാർഡുകാർക്കും അപേക്ഷിക്കാം.

∙ഫെലോഷിപ്

ADVERTISEMENT

പ്രതിമാസം ഒരു ലക്ഷം രൂപ ഫെലോഷിപ്. ഇതിൽ 10,000 രൂപ വീട്ടുവാടകയ്ക്ക്. കൂടാതെ വർഷം തോറും പ്രഫഷനൽ വികസന ഗ്രാന്റായി 2 ലക്ഷം രൂപ. തുടക്കത്തിൽ ഒരു വർഷത്തേക്കാണു ഫെലോഷിപ്പെങ്കിലും പ്രവർത്തന മികവനു സരിച്ച് രണ്ടാം വർഷത്തേക്കും നീട്ടിയേക്കാം. വിദശത്തേക്ക് ഗവേഷണത്തിനു യാത്ര ചെയ്യുന്നപക്ഷം ഒരു ലക്ഷം രൂപ വരെ പടി കിട്ടും. തുടർന്ന് 6 മാസമെങ്കിലും ഐഐടി ഗാന്ധിനഗറുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാമെന്നു കരാറൊപ്പിട്ടാൽ മതി. അപേക്ഷാഫോം tiny.cc/IITGN-ECF2023 എന്ന സൈറ്റിലുണ്ട്. സംശയപരിഹാരത്തിന് ecf@iitgn.ac.in.