ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥയാണെന്ന് സ്വയം കണ്ടെത്തിയെന്നും അതുകൊണ്ട് സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്നും മലയാള സിനിമാ സംവിധായകൻ അൽഫോൻസ് പുത്രൻ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ആർക്കും ബാധ്യതയാകാൻ ഉദ്ദേശ്യമില്ലാത്തതുകൊണ്ടാണ് ഇതെന്നും അദ്ദേഹം

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥയാണെന്ന് സ്വയം കണ്ടെത്തിയെന്നും അതുകൊണ്ട് സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്നും മലയാള സിനിമാ സംവിധായകൻ അൽഫോൻസ് പുത്രൻ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ആർക്കും ബാധ്യതയാകാൻ ഉദ്ദേശ്യമില്ലാത്തതുകൊണ്ടാണ് ഇതെന്നും അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥയാണെന്ന് സ്വയം കണ്ടെത്തിയെന്നും അതുകൊണ്ട് സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്നും മലയാള സിനിമാ സംവിധായകൻ അൽഫോൻസ് പുത്രൻ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ആർക്കും ബാധ്യതയാകാൻ ഉദ്ദേശ്യമില്ലാത്തതുകൊണ്ടാണ് ഇതെന്നും അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥയാണെന്ന് സ്വയം കണ്ടെത്തിയെന്നും അതുകൊണ്ട് സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്നും മലയാള സിനിമാ സംവിധായകൻ അൽഫോൻസ് പുത്രൻ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ആർക്കും ബാധ്യതയാകാൻ ഉദ്ദേശ്യമില്ലാത്തതുകൊണ്ടാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കരിയർ അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വില്ലനാണോ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, സ്വയം രോഗനിർണയം നടത്താൻ കഴിയുന്ന ഒരവസ്ഥയാണോ ഇത്. എപ്പോൾ തിരിച്ചറിയാം എന്നീ കാര്യങ്ങളെക്കുറിച്ചു വിശദീകരിക്കുകയാണ് മാനസികാരോഗ്യ വിദഗ്ധ ഡോ. ജി.സൈലേഷ്യ. മനോരമ ഓൺലൈൻ വായനക്കാർക്കായി ഈ രോഗാവസ്ഥയെക്കുറിച്ചും എപ്പോൾ തിരിച്ചറിയാമെന്നും ചികിൽസ എന്തെന്നും ഡോ. സൈലേഷ്യ പറയുന്നു.

ഒരു വ്യക്തിയുടെ വളർച്ചയുടെ ആദ്യത്തെ അഞ്ചു വർഷത്തിനുള്ളിൽത്തന്നെ – അതായതു കുട്ടിക്കാലത്തുതന്നെ– തിരിച്ചറിയാൻ കഴിയുന്ന ഒരു ഡവലപ്മെന്റൽ ഡിസോർഡറാണ് ഓട്ടിസം സ്പെക്ര്ടം ഡിസോർഡർ. അൽഫോൻസ് പുത്രൻ ഒരു ജീനിയസ്സാണെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്കും സിനിമ കണ്ടിട്ടുള്ളവർക്കുമെല്ലാമറിയാം. തനിക്ക് ഈ രോഗമാണെന്നത് ചിലപ്പോൾ അദ്ദേഹത്തിന്റെ ഒരു തോന്നലാകാം. കാരണം, ഒരിക്കലും മുതിരുമ്പോഴല്ല ഇത്തരമൊരു അവസ്ഥ തിരിച്ചറിയുന്നത്. ശൈശവം മുതൽ തന്നെ ഈ രോഗാവസ്ഥ പ്രകടമാകാറുണ്ട്.

അൽഫോൻസ് പുത്രൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട്. പോസ്റ്റ് ചർച്ചയായതോടെ പിന്നീട് അദ്ദേഹം പോസ്റ്റ് പിൻവലിച്ചു.
ADVERTISEMENT

ലക്ഷണങ്ങൾ

∙ സാമൂഹികമായ ഇടപെടലുകൾക്ക് ബുദ്ധിമുട്ടുണ്ടാകും. 

∙ ആശയവിനിമയമൊക്കെ വളരെ കുറവായിരിക്കും

∙ അവരുടേതായ ലോകത്ത് തനിച്ചിരിക്കാൻ ഇഷ്ടപ്പെടും

ADVERTISEMENT

∙ കണ്ണിൽ നോക്കി സംസാരിക്കാൻ ബുദ്ധിമുട്ടായിരിക്കും

ഡോ. സൈലേഷ്യ

ഡവലപ്മെന്റൽ ഡിസോർഡറുകൾ പലതരത്തിലുണ്ട്. 

ആസ്പർജീസ് സിൻഡ്രോം, റെറ്റ് സിൻഡ്രോം (Rett syndrome), കാനേഴ്സ് സിൻഡ്രോം (kanner's syndrome), എടിപ്പിക്കൽ ഓട്ടിസം (Atypical autism) തുടങ്ങിയവയാണ് ഡവലപ്മെന്റൽ ഡിസോർഡറുകൾ

Representative image. Photo Credit : yournameonstones/Shutterstock

1. ആസ്പർജീസ് സിൻഡ്രോം

ADVERTISEMENT

‘മൈ നെയിം ഈസ് ഖാൻ’ എന്ന സിനിമയിൽ ആസ്പർജേസ് സിൻഡ്രോം (Asperger's Syndrome) ഉള്ള കഥാപാത്രത്തെയാണ് ഷാറുഖ് ഖാൻ അവതരിപ്പിച്ചത്. ഓട്ടിസം സ്പെക്ട്രം സിൻഡ്രോമുള്ളവർക്ക് ബുദ്ധിശക്തിയിൽ കുറവു കാണണമെന്നില്ല. അതുകൊണ്ടാണ് ഓട്ടിസമുള്ള ചില കുട്ടികൾ ചില പ്രത്യേകതരം കഴിവുകൾ പ്രകടിപ്പിക്കുന്നത്. അത്തരം കുട്ടികൾക്ക് ഓർമശക്തി വളരെ കൂടുതലായിരിക്കും. ഫൊട്ടോഗ്രഫിക് മെമ്മറിയെന്നാണ് ഇത്തരം ഓർമശക്തിയെ പറയുന്നത്. അവർക്ക് പണ്ടു കണ്ട കാര്യം പോലും അതേപോലെ തന്നെ ഓർത്തിരിക്കാൻ സാധിക്കും. മറ്റുള്ളവർ ആവശ്യപ്പെടുമ്പോഴല്ല, അവർക്ക് തോന്നുന്ന സമയത്തായിരിക്കും അവർ കാര്യങ്ങൾ ഓർത്തെടുക്കുന്നത് എന്നുമാത്രം.

ആസ്പർജീസ് സിൻഡ്രോം ഉള്ളവർക്ക് പൊതുവേ ഭാഷ സ്വായത്തമാക്കാനാകും ബുദ്ധിമുട്ട്. ഇത്തരക്കാർക്ക് മാനസിക വളർച്ചാ മാന്ദ്യമുണ്ടാകണമെന്ന് നിർബന്ധമില്ല. ഒരുപാട് നേട്ടങ്ങളൊക്കെ ഉണ്ടാക്കുന്നവരായിരിക്കും ഇക്കൂട്ടർ. പക്ഷേ കാര്യങ്ങൾ ചെയ്യാൻ ഇവർക്ക് കൈവഴക്കമുണ്ടാകില്ല, നടത്തത്തിലും ചില പ്രത്യേകളുണ്ടാകും. ഇവരുടെ സ്വഭാവങ്ങൾ സാഹചര്യങ്ങളാൽ സ്വാധീനക്കപ്പെടുന്നതല്ല. ജനിതകവും തലച്ചോറിലെ ഘടനയുമാണ് ഈ അവസ്ഥക്ക് കാരണം.

Representative image. Photo Credit : ibreakstock/Shutterstock image

02. റെറ്റ് സിൻഡ്രോം (Rett syndrome)

റെറ്റ് സിൻഡ്രോം പെൺകുട്ടികൾക്കു മാത്രം ഉണ്ടാകുന്ന ഒരവസ്ഥയാണ്. മൂന്നു വയസ്സിനു മുൻപു തന്നെ ഇതു തിരിച്ചറിയാൻ സാധിക്കും. ഭാഷാവികസനം വളരെ പിന്നിലായിരിക്കും. പർപസീവ് ഹാൻഡ് മൂവ്മെന്റ്സിന് (സാധനം എടുക്കുക, കതകിന്റെ കുറ്റിയെടുക്കുക, ബട്ടണിടുക പോലെയുള്ള കാര്യങ്ങൾ ചെയ്യാൻ) റെറ്റ് സിൻഡ്രോം ഉള്ളവർക്ക് ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. സ്റ്റീരിയോടൈപ്പ് മാനറിസങ്ങൾ കാണിക്കാറുണ്ട്. ഉദാഹരണത്തിന്, കൈ കഴുകുന്നതു പോലെ കാണിക്കും, ഭക്ഷണം ചവച്ചരച്ചു കഴിക്കാതെ വിഴുങ്ങും, ബവൽ ബ്ലാഡർ മൂവ്മെന്റുകൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാകും. എ ടാക്സിയ എന്ന ബുദ്ധിമുട്ടുള്ളതിനാൽ നടക്കാനൊക്കെ പ്രയാസം അനുഭവപ്പെടാറുണ്ട്. ചലിക്കുന്നതിനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഗുരുതരമായ മോട്ടർ ഡിസബിലിറ്റീസ് ഇത്തരക്കാരിൽ പ്രകടമാകാറുണ്ട്.

03. കാനേഴ്സ് സിൻഡ്രോം (kanner's syndrome)

കാനേഴ്സ് സിൻ്ഡ്രോമിനെ ചൈൽഡ്ഹുഡ് ഓട്ടിസം എന്നും പറയാറുണ്ട്. സാമൂഹികമായ ഇടപഴകാനുള്ള ബുദ്ധിമുട്ട്, കണ്ണിൽ നോക്കി സംസാരിക്കാനുള്ള ബുദ്ധിമുട്ട്, അർഥശൂന്യമായതും ആവർത്തന സ്വഭാവമുള്ളതുമായ കാര്യങ്ങൾ ചെയ്യുക ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ.

മറ്റൊരാളുടെ വികാരമുൾക്കൊണ്ട് പെരുമാറാനുള്ള കഴിവ് ഇത്തരക്കാർക്കില്ല. ഒരാൾ അടുത്തിരുന്ന് കരയുകയോ ചിരിക്കുകയോ ഒച്ചയുണ്ടാക്കുകയോ ചെയ്യുമ്പോൾ, ഒരു സാധാരണ വ്യക്തി പ്രതികരിക്കുന്നതു പോലെ ഇവർക്കു പ്രതികരിക്കാനാവില്ല. കാരണം അവരുടെ ലോകത്ത് മറ്റാരുമില്ല. ഇത്തരക്കാർക്ക് ചില ഭയങ്ങളുമുണ്ടാകും. ഉപയോഗിക്കുന്ന വസ്തുക്കൾ, ദിനചര്യയിലെ ശീലങ്ങൾ ഇവയിലൊന്നും മാറ്റം വരുന്നത് ഇത്തരക്കാർക്ക് ഉൾക്കൊള്ളാനാകില്ല. അങ്ങനെ സംഭവിച്ചാൽ അവർ അസ്വസ്ഥരാകുകയും പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുകയുമൊക്കെ ചെയ്യും. അത് അവരുടെ ആവശ്യം മറ്റുള്ളവരെ അറിയിക്കാനാണ്. അത്തരം ആവശ്യങ്ങൾ എങ്ങനെ കൃത്യമായി പ്രകടിപ്പിക്കണമെന്ന് അറിയാത്തതുകൊണ്ടാണ് ഇത്. ആകെ മൂന്നോ നാലോ കാര്യങ്ങളിൽ മാത്രമേ അവർ താൽപര്യം പ്രകടിപ്പിക്കാറുള്ളൂ. അതുകൊണ്ടാണ് ചെറിയൊരു മാറ്റം പോലും ഉൾക്കൊള്ളാനാകാത്തത്. 

Representative image. Photo Credit : Sergey Novikov/Shutterstock

ക്രിയേറ്റിവിറ്റി, സ്പൊണ്ടേനിറ്റി, ഒഴിവുനേരം ഇവയൊക്കെ എങ്ങനെ ചെലവഴിക്കണം എന്നൊന്നും കൃത്യമായ ധാരണയുണ്ടാവില്ല. ദേഷ്യം അധികരിച്ചാൽ സ്വയം മുറിവേൽപ്പിക്കാനും ശ്രമിക്കും. കയ്യിലെ തൊലിയൊക്കെ കടിക്കുക, പിച്ചിപ്പറിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യും. നിരാശയോ ഇച്ഛാഭംഗമോ അവർക്ക് താങ്ങാനാവില്ല. അപ്പോഴവർ തല ചുമരിലിടിക്കുക, തലയിൽ കിടന്നുരുളുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യും. 

മറ്റ് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ഇത്തരം അവസ്ഥകൾ സംഭവിക്കാറുണ്ട്. ഫ്രാജിൽ എക്സ് ക്രോമസോം (fragile x chromosome) കൊണ്ടും റുബെല്ല കൊണ്ടും ഒക്കെ ഈ അവസ്ഥ ഉണ്ടാകാറുണ്ട്. റുബല്ലയ്ക്കൊക്കെ ഇപ്പോൾ വാക്സീനുണ്ട്. റ്റ്യൂബർ ക്ലിറോസിസ് എന്ന, തലച്ചോറിന്റെ സ്തരത്തെ ബാധിക്കുന്ന അവസ്ഥകൊണ്ട് ചിലരിൽ ഈ അവസ്ഥയുണ്ടാകാറുണ്ട്. ഓട്ടിസമുള്ള കുട്ടിക്ക് മാനസിക വളർച്ചാ മാന്ദ്യമുണ്ടെങ്കിൽ അതിനെ പ്യുവർ ഓട്ടിസമായി കാണാറില്ല. രണ്ടായിത്തന്നെയാണ് രോഗ നിർണയം നടത്തുന്നത്. 

04. എടിപ്പിക്കൽ ഓട്ടിസം (Atypical autism)

മറ്റു മൂന്നു വിഭാഗത്തിലും പെടാത്ത, എന്നാൽ വളരെ കുറഞ്ഞ രീതിയിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങളുള്ള അവസ്ഥയാണ് എടിപ്പിക്കൽ ഓട്ടിസം. അത്തരം ആളുകൾക്കും സമൂഹത്തോട് അടുത്തിടപഴകിയുള്ള പെരുമാറ്റം ബുദ്ധിമുട്ടായിരിക്കും. കൊഗ്നിറ്റീവ് സ്കില്ലിൽ പോരായ്മകളുണ്ടാകും. ഇത്തരക്കാർക്ക് സ്പെഷൽ എബിലിറ്റീസും കുറവായിരിക്കും. പക്ഷേ മറ്റ് മൂന്നു അവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറഞ്ഞ രീതിയിലുള്ള ലക്ഷണങ്ങളായിരിക്കും ഇത്തരക്കാരിലുള്ളത്. മൂന്നു വയസ്സിനുള്ളിൽത്തന്നെ ഇത്തരത്തിലുള്ള ഡവലപ്മെന്റൽ ഡിസോർഡർ തിരിച്ചറിയാൻ സാധിക്കും. പ്രൊഫൗണ്ട് റിറ്റാഡേഷനുള്ള കുട്ടികളിലും എടിപ്പിക്കൽ ഓട്ടിസം കണ്ടു വരാറുണ്ട്. 

മേൽ പറഞ്ഞ യാതൊരവസ്ഥയും അൽഫോൻസ് പുത്രനുള്ളതായി വ്യക്തിപരമായി തോന്നുന്നില്ല. കലാരംഗത്ത് അടക്കമുള്ള പ്രതിഭകളിൽ സർഗാത്മകതയുടേതായ ചില പെരുമാറ്റ പ്രത്യേകതകളും മറ്റും സംഭവിക്കാറുണ്ട്. അതൊന്നും സ്ഥിരമായി നിലനിൽക്കുന്ന അവസ്ഥയല്ല. താൽക്കാലികമാണ്. അവ തനിയെ മാറേണ്ടതാണ്.

അവസ്ഥ മെച്ചപ്പെടുത്താൻ തെറപ്പികൾ

Representative image. Photo Credit : Africa Studio/Shutterstock

ഇത്തരം അവസ്ഥകളെ പൂർണ്ണമായും ചികിൽസിച്ചു ഭേദമാക്കാനാകുമോയെന്നു ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം.

ബുദ്ധിമുട്ടുകളെ അതിജീവിക്കാൻ സ്കിൽ ട്രെയിനിങ്, സെൻസറി ഇന്റഗ്രേഷൻ തെറാപ്പി ഇവയൊക്കെ സഹായിക്കും.

സംവേദനക്ഷമതയിലൂടെ മസ്തിഷ്കത്തിൽ കിട്ടുന്ന അറിവുകളെ ഏകീകരിക്കാനും അർഥപൂർണമായി വ്യാഖ്യാനിക്കാനും തിരിച്ച് സാമൂഹികമായി ഇടപെടാനുള്ള കഴിവ് വർധിപ്പിക്കാനും ഇത്തരത്തിലുള്ള തെറപ്പികൾ സഹായിക്കും. ഇവയൊന്നും അസുഖങ്ങളല്ല, അവസ്ഥയാണ്. തെറപ്പിയിലൂടെ അവസ്ഥയെ മെച്ചപ്പെടുത്താം. ചികിൽസിച്ചു ഭേദമാക്കാനാവില്ല. ഇത്തരം കാര്യങ്ങളിൽ സ്വയം രോഗനിർണയം നടത്താതിരിക്കുന്നതാണ് എപ്പോഴും നല്ലത്.

Content Summary:

Is autism spectrum disorder a villain for career abandonment? Dr. Zaileshia explained

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT