സർവകലാശാലയിലോ ഇൻസ്റ്റിറ്റ്യൂട്ടിലോ സ്ഥിരം ജോലിയുള്ളവരും ഏതെങ്കിലും ജൈവശാസ്ത്രശാഖയിലോ ബയോടെക്നോളജിയിലോ, ഇവയുമായി ബന്ധപ്പെട്ട മേഖലകളിലോ പിഎച്ച്ഡി നേടിയവരുമായവർക്ക് ഉപരിഗവേഷണത്തിന് എംകെ ഭാൻ – യങ് റിസർചർ ഫെലോഷിപ് പ്രോഗ്രാമിൽ (MKB-YRFP) പങ്കെടുക്കാൻ അവസരം. 50 പേർക്കാണ് സ്കോളർഷിപ്. കേന്ദ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർവകലാശാലയിലോ ഇൻസ്റ്റിറ്റ്യൂട്ടിലോ സ്ഥിരം ജോലിയുള്ളവരും ഏതെങ്കിലും ജൈവശാസ്ത്രശാഖയിലോ ബയോടെക്നോളജിയിലോ, ഇവയുമായി ബന്ധപ്പെട്ട മേഖലകളിലോ പിഎച്ച്ഡി നേടിയവരുമായവർക്ക് ഉപരിഗവേഷണത്തിന് എംകെ ഭാൻ – യങ് റിസർചർ ഫെലോഷിപ് പ്രോഗ്രാമിൽ (MKB-YRFP) പങ്കെടുക്കാൻ അവസരം. 50 പേർക്കാണ് സ്കോളർഷിപ്. 

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ (ഡിബിടി) നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനത്തിൽ വേണം ഗവേഷണം. ഇവയുടെ ലിസ്റ്റ് ഡിബിടി സൈറ്റിലുണ്ട്. അപേക്ഷകർക്ക് മികച്ച ഗവേഷണപശ്ചാത്തലവും പ്രസിദ്ധീകരണങ്ങളും വേണം. പിഎച്ച്ഡി തീസിസ് സമർപ്പിച്ചവരെയും പരിഗണിക്കും. ഗവേഷണം നടത്താനുള്ള ഇൻസ്റ്റിറ്റ്യൂട്ടും മെന്ററും ഏതെന്ന് അപേക്ഷകൻ കണ്ടെത്തണം. അപേക്ഷയിൽ മെന്ററുടെയും ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയുടെയും ശുപാർശ വേണം. നവംബർ 30ന് 35 വയസ്സു തികയരുത്. മറ്റു ഫെലോഷിപ്പുള്ളവർ അപേക്ഷിക്കേണ്ട.

ADVERTISEMENT

പ്രതിമാസം 75,000 രൂപ, പുറമേ റിസർച് / കണ്ടിൻജൻസി ഗ്രാന്റായി പ്രതിവർഷം 20 ലക്ഷം രൂപ എന്നിവ ലഭിക്കും. ഗ്രാന്റ് ചെലവാക്കാൻ വ്യവസ്ഥയുണ്ട്. 3 വർഷത്തേക്കുള്ള സഹായം അതിസമർഥർക്കു 2 വർഷത്തേക്കുകൂടി നീട്ടാം. ഫെലോഷിപ്പുകാലത്ത് ശമ്പളം വാങ്ങാനൊക്കില്ല.

നിർദിഷ്ട ഫോർമാറ്റിലെ അപേക്ഷ ഗവേഷണം ചെയ്യാനുള്ള സ്ഥാപനംവഴി ഈ മാസം 30നകം കിട്ടത്തക്കവണ്ണം അയയ്ക്കണം. ലബോറട്ടറി സൗകര്യം നൽകാമെന്നു കാണിച്ചുള്ള മെന്ററുടെ കത്ത് ഒപ്പം വേണം.

ADVERTISEMENT

മെന്റർക്ക് വർഷത്തിൽ ഒരാളെ മാത്രമേ ശുപാർശ ചെയ്യാനാകൂ. പക്ഷേ, ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന് എത്ര പേരെ വേണമെങ്കിലും ശുപാർശ ചെയ്യാം.

 വിശദവിവരങ്ങൾക്ക് https://dbtindia.gov.in എന്ന സൈറ്റിലെ ‘ലേറ്റസ്റ്റ് അനൗൺസ്മെന്റ്സ്’ നോക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT