പിഎസ്‌സി പരീക്ഷ : പ്രസ്താവനാ ചോദ്യങ്ങളിൽ മുഴുവൻ മാർക്കും നേടാൻ ഇങ്ങനെ പഠിക്കാം
ഇപ്പോഴുള്ള പിഎസ്‌സി പരീക്ഷകളിൽ കേരള ചരിത്രം ആഴത്തിൽ ചോദിക്കുന്നുണ്ട്. പ്രസ്താവനാ ചോദ്യങ്ങൾ കൂടുതലുള്ളതിനാൽ ഓരോ ഭാഗവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും അറിയണം. എ.ശ്രീധര മേനോന്റെ കേരള ചരിത്രം, 5–12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ എന്നിവ വിശദമായി പഠിക്കണം. ഓരോ പാഠഭാഗത്തിലെയും ചിത്രങ്ങൾ, മാപ്പുകൾ,

ഇപ്പോഴുള്ള പിഎസ്‌സി പരീക്ഷകളിൽ കേരള ചരിത്രം ആഴത്തിൽ ചോദിക്കുന്നുണ്ട്. പ്രസ്താവനാ ചോദ്യങ്ങൾ കൂടുതലുള്ളതിനാൽ ഓരോ ഭാഗവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും അറിയണം. എ.ശ്രീധര മേനോന്റെ കേരള ചരിത്രം, 5–12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ എന്നിവ വിശദമായി പഠിക്കണം. ഓരോ പാഠഭാഗത്തിലെയും ചിത്രങ്ങൾ, മാപ്പുകൾ, കണക്കുകൾ എന്നിവയെല്ലാം നോക്കണം.
ചില ഉദാഹരണ ചോദ്യങ്ങൾ
1. മലബാർ പ്രദേശം ബ്രിട്ടിഷുകാർക്കു ലഭിച്ചത് ഏത് ഉടമ്പടി പ്രകാരം
എ.പോണ്ടിച്ചേരി ഉടമ്പടി
ബി.മദ്രാസ് ഉടമ്പടി
സി.മംഗലാപുരം ഉടമ്പടി
ഡി. ശ്രീരംഗപട്ടണം ഉടമ്പടി
2. ശ്രീരംഗപട്ടണം ഉടമ്പടിയിൽ ഒപ്പുവച്ച ഇന്ത്യൻ നാട്ടുരാജാവ്?
എ.സിറാജ് ഉദ് ദൗള
ബി.പഴശ്ശി രാജ
സി.ടിപ്പു സുൽത്താൻ
ഡി.നാനാസാഹിബ്
3. ബ്രിട്ടിഷ് രേഖകളിൽ പൈച്ചിരാജ, കൊട്ട്യോട്ട് രാജ എന്നീ പേരുകളിൽ അറിയപ്പെട്ട രാജാവ്?
എ.പഴശ്ശിരാജ
ബി.പാലിയത്തച്ഛൻ
സി.വേലുത്തമ്പി ദളവ
ഡി. മാർത്താണ്ഡവർമ
4. പഴശ്ശിരാജയുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏത്?
എ. മലബാർ പ്രദേശത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു
ബി.ബ്രിട്ടിഷുകാരുടെ നികുതി നയത്തെ അനുകൂലിച്ചു
സി.ഒളിപ്പോരിൽ പ്രഗത്ഭനായിരുന്നു
ഡി.ബ്രിട്ടിഷ് അധികാരികളെ വെല്ലുവിളിച്ചു
5. എടച്ചേന കുങ്കൻ നായർ, തലയ്ക്കൽ ചന്തു, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, കൈതേരി അമ്പു എന്നിവർ ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു
എ. പഴശ്ശികലാപം
ബി.കുറിച്യകലാപം
സി.മൊറാഴ സമരം
ഡി.പൂക്കോട്ടൂർ കലാപം
6. അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്
എ.കോഴിക്കോട്
ബി.വയനാട്
സി.തൃശൂർ.
ഡി.തിരുവനന്തപുരം
7.പഴശ്ശി കലാപം പ്രമേയമാക്കിയ കേരള വർമ പഴശ്ശി എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്
എ.എം.ടി.വാസുദേവൻ നായർ
ബി.പ്രിയദർശൻ
സി.ചെറിയാൻ കൽപകവാടി
ഡി.തമ്പി കണ്ണന്താനം
8. അഞ്ചുതെങ്ങ് കലാപം നടന്ന വർഷം
എ.1691
ബി.1697
സി.1895
ഡി.1693
9. ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കു വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പാണ്ടികശാല
എ.ആറ്റിങ്ങൽ
ബി.കടയ്ക്കാവൂർ
സി.കുളച്ചൽ
ഡി.അഞ്ചുതെങ്ങ്
10. പഴശ്ശി കലാപ സമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവത്തോട്ടം എവിടെയാണ്?
എ. നിലമ്പൂർ
ബി.താന്നിത്തോട്
സി.പേരാമ്പ്ര
ഡി.അഞ്ചരക്കണ്ടി
ഉത്തരങ്ങൾ
1.ഡി, 2.സി. 3, എ, 4.ബി, 5. എ, 6.ഡി, 7.എ, 8.ബി, 9.ഡി,10.ഡി,