നാനോ സ്കെയിലിൽ ( 1000 കോടിയിൽ ഒരു ഭാഗം) പദാർഥങ്ങളുടെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഒപ്റ്റിക്കൽ, തെർമൽ, മാഗ്‌നെറ്റിക് ഗുണവിശേഷങ്ങളെ പഠനവിധേയമാക്കുന്ന ശാസ്ത്രശാഖയാണ് നാനോസയൻസ്. കെമിസ്ട്രി, ഫിസിക്സ്, മെറ്റീരിയൽ സയൻസ്, ബയോളജി, മൈക്രോ ഇലക്ട്രോണിക്സ്, എൻജിനീയറിങ് എന്നിവയെല്ലാം കൈകോർക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാനോ സയൻസ് എന്താണ്? എവിടെ പഠിക്കാം? അരുണിമ

നാനോ സ്കെയിലിൽ ( 1000 കോടിയിൽ ഒരു ഭാഗം) പദാർഥങ്ങളുടെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഒപ്റ്റിക്കൽ, തെർമൽ, മാഗ്‌നെറ്റിക് ഗുണവിശേഷങ്ങളെ പഠനവിധേയമാക്കുന്ന ശാസ്ത്രശാഖയാണ് നാനോസയൻസ്. കെമിസ്ട്രി, ഫിസിക്സ്, മെറ്റീരിയൽ സയൻസ്, ബയോളജി, മൈക്രോ ഇലക്ട്രോണിക്സ്, എൻജിനീയറിങ് എന്നിവയെല്ലാം കൈകോർക്കുന്ന മൾട്ടിഡിസിപ്ലിനറി മേഖലയാണിത്.

ADVERTISEMENT

വാഹനങ്ങൾ, വിമാനങ്ങൾ, ബോട്ടുകൾ, ട്രാൻസിസ്റ്ററുകൾ, മാഗ്‌നെറ്റിക് റാൻഡം ആക്സസ് മെമ്മറി, ഇമേജിങ് ഡിവൈസുകൾ, വാക്സീനുകൾ, ‌ഊർജക്ഷമതയുള്ള ഇന്ധനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ബാറ്ററികൾ, എന്നിവയുടെ നിർമാണത്തിലും രൂപകൽപനയിലും നാനോ ടെക്നോളജി വലിയ പങ്കുവഹിക്കുന്നു. ആരോഗ്യ രംഗത്തു പ്ലാസ്റ്റിക് സർജറി, നാനോ റോബട്ടിക് ചികിത്സ എന്നിങ്ങനെയും വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കുന്നു.

ശാസ്ത്ര വിഷയങ്ങളിലോ എൻജിനീയറിങ്ങിലോ ഉള്ള ബിരുദമാണ് ഈ മേഖലയിലെ കോഴ്സുകൾക്കു ചേരാനുള്ള അടിസ്ഥാന യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇലക്ട്രോണിക്സ്, ഇതര ശാസ്ത്ര ശാഖകൾ എന്നിവയിലേതിലെങ്കിലും ബിരുദമുള്ളവർക്ക് എംഎസ്‌സി പ്രോഗ്രാമുകൾക്കു ചേരാം. മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് തുടങ്ങിയ ഏതെങ്കിലും എൻജിനീയറിങ് ശാഖകളിൽ ബിരുദമോ ഫിസിക്സ്, കെമിസ്ട്രി, ലൈഫ് സയൻസസ് തുടങ്ങിയവയിൽ പിജിയോ ഉള്ളവർക്ക് എംടെക് പ്രോഗ്രാമുകൾക്കു ചേരാം. എംബിബിഎസ്, ബിഫാം, അനുബന്ധ മെഡിക്കൽ ശാഖകൾ എന്നിവയിൽ ബിരുദമുള്ളവരെയും പരിഗണിക്കും.   മികച്ച പശ്ചാത്തല സൗകര്യമുള്ള സ്ഥാപനങ്ങൾ ഉപരിപഠനത്തിനു തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം .

പ്രധാനപ്പെട്ട പ്രോഗ്രാമുകളുടെ ലിസ്റ്റ് ചുവടെ:

കേരളം

ADVERTISEMENT

∙ഇന്റർനാഷനൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, എംജി യൂണിവേഴ്സിറ്റി: എംഎസ്‌സി/ എംടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി

∙കേരള യൂണിവേഴ്സിറ്റി: എംഎസ്‌സി ഫിസിക്സ് (സ്പെഷലൈസേഷൻ ഇൻ നാനോ സയൻസ്), എംഫിൽ നാനോ സയൻസ് ആൻഡ് ടെക്നോളജി/ നാനോബയോളജി

∙അമൃത വിശ്വവിദ്യാപീഠം, കൊച്ചി: എംഎസ്‌സി നാനോ ഇലക്ട്രോണിക്സ് ആൻഡ് നാനോ എൻജിനീയറിങ്, എംടെക് നാനോ ബയോടെക്നോളജി/ നാനോ ഇലക്ട്രോണിക്സ് ആൻഡ് നാനോ എൻജിനീയറിങ്

∙കാലിക്കറ്റ് യൂണിവേഴ്സിറ്റി: എംടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി

ADVERTISEMENT

∙എൻഐടി കാലിക്കറ്റ്: എംടെക് നാനോ ടെക്നോളജി

∙കണ്ണൂർ യൂണിവേഴ്സിറ്റി: എംഎസ്‌സി നാനോ സയൻസ് ആൻഡ് ടെക്നോളജി

കേരളത്തിനു പുറത്ത്

∙ഐഐഎസ്‍സി ബെംഗളൂരു: എംടെക് ആൻഡ് പിഎച്ച്ഡി നാനോസയൻസ് ആൻഡ് എൻജിനീയറിങ്

∙ഐഐടി റൂർക്കി: എംടെക് നാനോ ടെക്നോളജി

∙ഐഐടി പട്ന: എംടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി

∙അണ്ണാ യൂണിവേഴ്സിറ്റി: എംടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി

∙ ഐഐടി മദ്രാസ്: എംടെക് ഫങ്ഷനൽ മെറ്റീരിയൽസ് ആൻഡ് ടെക്നോളജി

∙ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്: എംടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി

∙ഡൽഹി ടെക്നളോജിക്കൽ യൂണിവേഴ്സിറ്റി: എംടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി

∙ ജെഎൻയു: എംടെക് നാനോ സയൻസ്/ നാനോ ഇലക്ട്രോണിക്സ്

∙വിഐടി വെല്ലൂർ: എംടെക് നാനോ ടെക്നോളജി

∙ മണിപ്പാൽ യൂണിവേഴ്സിറ്റി: എംഎസ്‌സി നാനോ സയൻസ് ആൻഡ് ടെക്നോളജി

∙പോണ്ടിച്ചേരി യൂണിവേഴ്സിറ്റി: എംടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി. 

Content Summary :

Pursue a Career in Nanoscience: Find the Best Institutes for MSc and MTech Programs in India